
മുംബൈ: ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ വിരാട് കോലിയില്‍ നിന്ന് വലിയൊരു ഇന്നിംഗ്സ് പ്രതീക്ഷിച്ച ആരാധകര്‍ക്ക് നിരാശയായിരുന്നു. മിച്ചല്‍ സ്റ്റാര്‍ക്കിന്‍റെ ഇന്‍സ്വിംഗിംഗ് യോര്‍ക്കറില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങിയ കോലി റിവ്യൂവിന് പോലും മുതിരാതെ നാലു റണ്ണെടുത്ത് ക്രീസ് വിട്ടു. ഇഷാന്‍ കിഷനും കോലിക്കും പിന്നാലെ സൂര്യകുമാര്‍ യാദവും ശുഭ്മാന്‍ ഗില്ലും കൂടി മടങ്ങിയതോടെ 39-4ലേക്ക് വീണ ഇന്ത്യയെ കരകയറ്റിയത് കെ എല്‍ രാഹുലും ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യയും ചേര്‍ന്നായിരുന്നു. ഇരുവും ചേര്‍ന്ന് 46 റണ്‍സ് കൂട്ടിച്ചേര്‍ത്ത് ഇന്ത്യയെ 85 റണ്‍സിലെത്തിച്ചു.
ഇതിനിടെ മാര്‍ക്കസ് സ്റ്റോയിനിസ് എറിഞ്ഞ ഇന്ത്യന്‍ ഇന്നിംഗ്സിലെ പതിനെട്ടാം ഓവറില്‍ ഹാര്‍ദ്ദിക് പാണ്ഡ്യക്ക് ഫ്രീ ഹിറ്റ് ലഭിച്ചു. സ്ലോ ബോളെറിഞ്ഞ സ്റ്റോയ്നിസ് ഒരു റണ്‍സ് മാത്രമെ വഴങ്ങിയുള്ളു. ഫ്രീ ഹിറ്റ് മുതലാക്കാനാവാത്തതില്‍ ഹാര്‍ദ്ദിക് നിരാശ പ്രകടിപ്പിക്കുന്നതിനിടെ ഇതു കണ്ട് ഡ്രസ്സിംഗ് റൂമിലിരുന്ന വിരാട് കോലി ഇവനിത് എന്താണ് ചെയ്യുന്നത് എന്ന രീതിയില്‍ കൈകൊണ്ട് അനിഷ്ടം കാണിക്കുന്ന ദൃശ്യങ്ങളും ടെലിവിഷനിലൂടെ ആരാധകര്‍ കണ്ടു.
സ്കോര്‍ 83ല്‍ നില്‍ക്കെ ഹാര്‍ദ്ദിക്കിനെ ബൗണ്‍സറില്‍ സ്റ്റോയ്നിസ് വീഴ്ത്തുകയും ചെയ്തു. സ്റ്റോയ്നിസിന്‍റെ അപ്രതീക്ഷിത ബൗണ്‍സറില്‍ സിക്സിന് ശ്രമിച്ച ഹാര്‍ദ്ദിക്കിനെ സ്ക്വയര്‍ ലെഗ് ബൗണ്ടറില്‍ കാമറൂണ്‍ ഗ്രീന്‍ കൈയിലൊതുക്കുകയായിരുന്നു. 31 പന്തില്‍ മൂന്ന് ബൗണ്ടറിയും ഒരു സിക്സും പറത്തിയ ഹാര്‍ദ്ദിക് 25 റണ്‍സെടുത്ത് പുറത്തായി.
ഹാര്‍ദ്ദിക് പുറത്തായശേഷം ക്രീസിലെത്തിയ രവീന്ദ്ര ജഡേജക്കൊപ്പം സെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തിയ രവീന്ദ്ര ജഡേജയും കെ എല്‍ രാഹുലും ചേര്‍ന്ന് ഇന്ത്യയെ വിജയത്തിലെത്തിക്കകയും ചെയ്തു. ജഡേജ 45 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ രാഹുല്‍ 75 റണ്‍സെടുത്ത് പുറത്താകാതെ നിന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!