വില്യംസണ്‍-നിക്കോള്‍സ് സഖ്യം കരിയറില്‍ ഇത് രണ്ടാം തവണയാണ് കിവീസിമായി 300 റണ്‍സിന് മുകളില്‍ കൂട്ടുകെട്ടുയര്‍ത്തുന്നത്. ഒന്നില്‍ കൂടുതല്‍ തവണ 300+ കൂട്ടുകെട്ടുണ്ടാക്കുന്ന ആറാമത്തെ സഖ്യമാണ് വില്യംസണും നിക്കോള്‍സും.

വെല്ലിംഗ്ടണ്‍: ശ്രീലങ്കക്കെതിരായ വെല്ലിംഗ്ടണ്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ന്യൂസിലന്‍ഡിന് കൂറ്റന്‍ സ്കോര്‍. കെയ്ന്‍ വില്യംസണിന്‍റെയും ഹെന്‍റി നിക്കോള്‍സിന്‍റെയും ഇരട്ട സെഞ്ചുറികളുടെ മികവില്‍ ഒന്നാം ഇന്നിംഗ്സില്‍ ന്യൂസിലന്‍ഡ് നാലു വിക്കറ്റ് നഷ്ടത്തില്‍ 580 റണ്‍സടിച്ചു. വില്യംസണ്‍ 215 റണ്‍സടിച്ചപ്പോള്‍ നിക്കോള്‍ 200 റണ്‍സുമായി പുറത്താകാതെ നിന്നു.

മൂന്നാം വിക്കറ്റില്‍ 363 റണ്‍സിന്‍റെ റെക്കോര്‍ഡ് കൂട്ടുകെട്ടുയര്‍ത്തിയ വില്യംസണും നിക്കോള്‍സും ഈ നേട്ടം കൈവരിക്കുന്ന എട്ടാമത്തെ മാത്രം ബാറ്റിംഗ് സഖ്യമെന്ന റെക്കോര്‍ഡും സ്വന്തമാക്കി. വില്യംസണ്‍-നിക്കോള്‍സ് സഖ്യം കരിയറില്‍ ഇത് രണ്ടാം തവണയാണ് കിവീസിമായി 300 റണ്‍സിന് മുകളില്‍ കൂട്ടുകെട്ടുയര്‍ത്തുന്നത്. ഒന്നില്‍ കൂടുതല്‍ തവണ 300+ കൂട്ടുകെട്ടുണ്ടാക്കുന്ന ആറാമത്തെ സഖ്യമാണ് വില്യംസണും നിക്കോള്‍സും.

Scroll to load tweet…

മഹേല ജയവര്‍ധനെ-കുമാര്‍ സംഗക്കാര, ഡോണ്‍ ബ്രാഡ്മാന്‍-വില്‍ പോണ്‍സ്ഫോര്‍ഡ്, മൈക്കല്‍ ക്ലാര്‍ക്ക്-റിക്കി പോണ്ടിംഗ്, മുഹമ്മദ് യൂസഫ്-യൂനിസ് ഖാന്‍, രാഹുല്‍ ദ്രാവിഡ്-വിവിഎസ് ലക്ഷ്മണ്‍ സഖ്യമാണ് ഇവര്‍ക്ക് മുമ്പ് ഈ നേട്ടം സ്വന്തമാക്കിയവര്‍. ഹാഷിം അംല-ജാക് കാലിസ്, ഹെര്‍ഷെല്‍ ഗിബ്സ്- ഗ്രെയിം സ്മിത്ത് സഖ്യം ഓരോ തവണ 300+കൂട്ടുകെട്ടുയര്‍ത്തിയിട്ടുണ്ട്. ന്യൂസിലന്‍ഡിനായി ടെസ്റ്റില്‍ ഏതെങ്കിലും ഒരു ബാറ്റിംഗ് സഖ്യം നേടുന്ന ഏറ്റവും ഉയര്‍ന്ന അഞ്ചാമത്തെ റണ്‍സാണ് ഇരുവരും ചേര്‍ന്ന് ഇന്ന് നേടിയ 363 റണ്‍സ്.

ഇതിന് പുറമെ തുടര്‍ച്ചയായി മൂന്ന് ടെസ്റ്റില്‍ സെഞ്ചുറിയെന്ന നേട്ടം കൈവരിച്ച വില്യംസണ്‍ കരിയറില്‍ ഈ നേട്ടം രണ്ട് തവണ സ്വന്തമാക്കുന്ന ആദ്യ ന്യൂസിലന്‍ഡ് ബാറ്ററുമായി. കരിയറിലെ ആറാം ഡബിള്‍ സെഞ്ചുറി നേടിയ വില്യംസണ്‍ വീരേന്ദര്‍ സെവാഗ്, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ എന്നിവരുടെ റെക്കോര്‍ഡിനൊപ്പവുമെത്തി. വില്യംസണ്‍ 285 പന്തില്‍ ഡബിള്‍ തികച്ചപ്പോള്‍ നിക്കോള്‍സ് 240 പന്തിലാണ് ഡബിള്‍ തികച്ചത്.