ബംഗ്ലാദേശിനെതിരായ ആദ്യ ഏകദിനം; അത്ഭുതങ്ങള്‍ കാണുമോ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍

By Jomit JoseFirst Published Dec 3, 2022, 8:26 PM IST
Highlights

സ്ട്രൈക്ക് റേറ്റിനെ ചൊല്ലി വിമര്‍ശനം ശക്തമാണെങ്കിലും വെറ്ററന്‍ ശിഖര്‍ ധവാന്‍ തന്നെയായിരിക്കും നായകന്‍ രോഹിത് ശര്‍മ്മയ്ക്കൊപ്പം ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യുക

ധാക്ക: ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികള്‍ക്ക് ഒരു ആവേശ പരമ്പര കൂടി വരികയാണ്. അതും അയല്‍ക്കാരായ ബംഗ്ലാദേശിനെതിരെ. നാളെ ധാക്കയില്‍ ബംഗ്ലാദേശിനെതിരായ മൂന്ന് ഏകദിനങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരം നടക്കും. ധാക്കയില്‍ ഇന്ത്യന്‍സമയം ഉച്ചയ്ക്ക് 12.30ന് മത്സരം ആരംഭിക്കും. ഡിസംബര്‍ 7, 10 തിയതികളിലാണ് രണ്ടും മൂന്നും ഏകദിനങ്ങള്‍. ആദ്യ ഏകദിനത്തില്‍ ഇന്ത്യയുടെ പ്ലേയിംഗ് ഇലവന്‍ എങ്ങനെയായിരിക്കും എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. അടുത്ത വര്‍ഷം ഏകദിന ലോകകപ്പ് നടക്കാനുള്ളതിനാല്‍ ഇപ്പോഴേ ടീമിനെ തയ്യാറാക്കാനാണ് ഇന്ത്യന്‍ മാനേജ്‌മെന്‍റിന്‍റെ ശ്രമം. 

സ്ട്രൈക്ക് റേറ്റിനെ ചൊല്ലി വിമര്‍ശനം ശക്തമാണെങ്കിലും വെറ്ററന്‍ ശിഖര്‍ ധവാന്‍ തന്നെയായിരിക്കും നായകന്‍ രോഹിത് ശര്‍മ്മയ്ക്കൊപ്പം ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യുക എന്നാണ് സൂചന. ട്വന്‍റി 20 ലോകകപ്പില്‍ മിന്നും ഫോമിലായിരുന്ന വിരാട് കോലിയും ഏകദിനത്തില്‍ സ്ഥിരതയാര്‍ന്ന പ്രകടനം പുറത്തെടുക്കുന്ന ശ്രേയസ് അയ്യരും പിന്നാലെയെത്തും. വൈസ് ക്യാപ്റ്റന്‍ കെ എല്‍ രാഹുലില്‍ ടീം വിശ്വാസം തുടരും എന്നാണ് റിപ്പോര്‍ട്ട്. വിക്കറ്റ് കീപ്പറായി റിഷഭ് പന്ത് എത്തുമ്പോള്‍  വാഷിംഗ്‌ടണ്‍ സുന്ദര്‍, അക്‌സര്‍ പട്ടേല്‍ എന്നിവരാകും സ്‌പിന്‍ ഓള്‍റൗണ്ടര്‍മാര്‍. ഷര്‍ദ്ദുല്‍ ഠാക്കൂര്‍, ദീപക് ചാഹര്‍, മുഹമ്മദ് സിറാജ് എന്നിവര്‍ പേസര്‍മാരായും പ്ലേയിംഗ് ഇലവനിലെത്തിയേക്കും. 

ഇന്ത്യ സാധ്യതാ ഇലവന്‍: രോഹിത് ശര്‍മ്മ(ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, റിഷഭ് പന്ത്(വിക്കറ്റ് കീപ്പര്‍), വാഷിംഗ്‌ടണ്‍ സുന്ദര്‍, അക്‌സര്‍ പട്ടേല്‍, ഷര്‍ദ്ദുല്‍ ഠാക്കൂര്‍, ദീപക് ചാഹര്‍, മുഹമ്മദ് സിറാജ്. 

India ODI Squad: Rohit Sharma (C), KL Rahul (VC), Shikhar Dhawan, Virat Kohli, Rajat Patidar, Shreyas Iyer, Rahul Tripathi, Rishabh Pant (WK), Ishan Kishan (WK), Shahbaz Ahmed, Axar Patel, Washington Sundar, Shardul Thakur, Mohd. Siraj, Deepak Chahar, Kuldeep Sen, Umran Malik.

ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പര; റെക്കോര്‍ഡ് ബുക്കില്‍ കണ്ണുംനട്ട് വിരാട് കോലി
 


 

click me!