ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പര; റെക്കോര്‍ഡ് ബുക്കില്‍ കണ്ണുംനട്ട് വിരാട് കോലി

Published : Dec 03, 2022, 08:08 PM ISTUpdated : Dec 03, 2022, 08:10 PM IST
ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പര; റെക്കോര്‍ഡ് ബുക്കില്‍ കണ്ണുംനട്ട് വിരാട് കോലി

Synopsis

452 ഇന്നിംഗ്‌സുകളില്‍ 18426 റണ്‍സുമായി മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ് ഏകദിന റണ്‍വേട്ടയില്‍ മുന്നില്‍

ധാക്ക: ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയില്‍ ചരിത്ര നേട്ടം സ്വന്തമാക്കാന്‍ ഇന്ത്യന്‍ മുന്‍ നായകന്‍ വിരാട് കോലി. മൂന്ന് ഏകദിനങ്ങളുടെ പരമ്പരയില്‍ 307 റണ്‍സ് നേടിയാല്‍ കോലിക്ക് ഏകദിന റണ്‍വേട്ടയില്‍ ലങ്കയുടെ മഹേള ജയവര്‍ധനെയെ മറികടന്ന് അഞ്ചാമതെത്താം. നിലവില്‍ 253 ഇന്നിംഗ്‌‌സില്‍ 12,344 റണ്‍സുമായി ആറാമതാണ് കിംഗ് കോലി. ജയവര്‍ധനെയ്ക്ക് 12650 റണ്‍സാണുള്ളത്. ബംഗ്ലാദേശിനെതിരെ മികച്ച റെക്കോര്‍ഡുള്ള കോലിക്ക് ഈ നേട്ടത്തിലെത്താനായേക്കും. 15 ഇന്നിംഗ്‌സില്‍ 80 ശരാശരിയില്‍ 970 റണ്‍സാണ് ബംഗ്ലാ കടുവകള്‍ക്കെതിരെ കോലി അടിച്ചുകൂട്ടിയിട്ടുള്ളത്. 

452 ഇന്നിംഗ്‌സുകളില്‍ 18426 റണ്‍സുമായി മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ് ഏകദിന റണ്‍വേട്ടയില്‍ മുന്നില്‍. 404 ഇന്നിംഗ്‌സില്‍ 14234 റണ്‍സുമായി ലങ്കയുടെ കുമാര്‍ സംഗക്കാര രണ്ടും 375 ഇന്നിംഗ്‌സില്‍ 13704 റണ്‍സുമായി ഓസീസിന്‍റെ റിക്കി പോണ്ടിംഗ് മൂന്നാമതും 445 ഇന്നിംഗ്‌സില്‍ 13430 സനത് ജയസൂര്യ നാലാമതും നില്‍ക്കുന്നു. 

നാളെ ധാക്കയിലാണ് ബംഗ്ലാദേശിനെതിരായ മൂന്ന് ഏകദിനങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരം നടക്കുന്നത്. ധാക്കയില്‍ ഇന്ത്യന്‍സമയം ഉച്ചയ്ക്ക് 12.30ന് മത്സരം ആരംഭിക്കും. ഡിസംബര്‍ 7, 10 തിയതികളിലാണ് രണ്ടും മൂന്നും ഏകദിനങ്ങള്‍. ധാക്കയില്‍ ഇതേ സമയത്ത് തന്നെയാണ് രണ്ടും മൂന്നും ഏകദിനങ്ങളും. ഇതിന് ശേഷം രണ്ട് ടെസ്റ്റുകളും ഇന്ത്യ ബംഗ്ലാ കടുവകള്‍ക്കെതിരെ കളിക്കുന്നുണ്ട്. ഡിസംബര്‍ 14-18, 22-26 തിയതികളിലാണ് ടെസ്റ്റുകള്‍. 

ഇന്ത്യന്‍ ഏകദിന സ്‌ക്വാഡ്: Rohit Sharma (C), KL Rahul (VC), Shikhar Dhawan, Virat Kohli, Rajat Patidar, Shreyas Iyer, Rahul Tripathi, Rishabh Pant (WK), Ishan Kishan (WK), Shahbaz Ahmed, Axar Patel, Washington Sundar, Shardul Thakur, Mohd. Siraj, Deepak Chahar, Kuldeep Sen, Umran Malik

ഏകദിന ലോകകപ്പ് ടീം കോംബിനേഷനെ കുറിച്ച് വ്യക്തമായ ധാരണ, ബംഗ്ലാ പോരാട്ടം കടുക്കും: രോഹിത് ശര്‍മ്മ

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

റൺസ് അടിക്കാതെ ഗില്ലും സ്കൈയും, സഞ്ജു തിരിച്ചെത്തും? ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ രണ്ടാം ടി20 ഇന്ന്
ഗില്ലിനും സൂര്യകുമാറിനും നിര്‍ണായകം, ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ടി20 ഇന്ന്, മത്സരസമയം, കാണാനുള്ള വഴികള്‍