ടോസ് ഭാഗ്യം തുണയ്ക്കാതെ ഇന്ത്യ; അവസാന ഏകദിനത്തിന് ഒരു മാറ്റവുമായി ഇരുടീമും

By Web TeamFirst Published Mar 28, 2021, 1:10 PM IST
Highlights

ആദ്യ രണ്ട് മത്സരങ്ങളിലേത് പോലെ തന്നെ വമ്പന്‍ സ്കോര്‍ പിറക്കാവുന്ന പിച്ച് തന്നെയാണ് പൂനെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ ഒരുക്കിയിരിക്കുന്നത്. അതുകൊണ്ട് ടോസ് നേടുന്ന ടീം ബൗളിംഗ് തെരഞ്ഞെടുക്കുമെന്ന കാര്യം ഉറപ്പായിരുന്നു

പൂനെ: പരമ്പര നേട്ടമെന്ന ലക്ഷ്യത്തിനായി ഇംഗ്ലണ്ടിനെതിരെ മൂന്നാം ഏകദിനത്തിന് ഇറങ്ങുന്ന ഇന്ത്യക്ക് ടോസ് നഷ്ടം. ടോസ് നേടിയ ഇംഗ്ലീഷ് നായകന്‍ ജോസ് ബട്‍ലര്‍ ബൗളിംഗ് തെരഞ്ഞെടുത്തു. ആദ്യ രണ്ട് മത്സരങ്ങളിലേത് പോലെ തന്നെ വമ്പന്‍ സ്കോര്‍ പിറക്കാവുന്ന പിച്ച് തന്നെയാണ് പൂനെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ ഒരുക്കിയിരിക്കുന്നത്.

അതുകൊണ്ട് ടോസ് നേടുന്ന ടീം ബൗളിംഗ് തെരഞ്ഞെടുക്കുമെന്ന കാര്യം ഉറപ്പായിരുന്നു. ഏത് വമ്പന്‍ സ്കോറും മറികടക്കാനാകുമെന്ന വിശ്വാസത്തിലാണ് ഇംഗ്ലണ്ട് ആദ്യം ബൗളിംഗ് തെരഞ്ഞെടുത്തിരിക്കുന്നത്.

കഴിഞ്ഞ കളിയില്‍ നിന്ന് ഒരു മാറ്റവുമായാണ് ഇംഗ്ലണ്ട് കളത്തിലിറങ്ങിയിരിക്കുന്നത്. ടോം കറന് പകരം മാര്‍ക്ക് വുഡ് ടീമിലെത്തി. ഇന്ത്യയും കഴിഞ്ഞ കളയില്‍ നിന്ന്  ഒരു മാറ്റം വരുത്തിയിട്ടുണ്ട്. മോശം പ്രകടനം കാഴ്ചവെച്ച കുല്‍ദീപ് യാദവിന് പകരം യോര്‍ക്കറുകള്‍ കൊണ്ട് വിസ്മയം തീര്‍ക്കുന്ന ടി നടരാജന്‍ ടീമിലെത്തി. മത്സരത്തില്‍ വിജയിക്കുന്ന ടീം പരമ്പര സ്വന്തമാക്കുമെന്നതിനാല്‍ കടുത്ത പോരാട്ടത്തിനാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

ഇന്ത്യ ടീം - Rohit Sharma, Shikhar Dhawan, Virat Kohli(c), KL Rahul, Rishabh Pant(w), Hardik Pandya, Krunal Pandya, Shardul Thakur, Bhuvneshwar Kumar, Prasidh Krishna, T Natarajan

ഇംഗ്ലണ്ട് ടീം - Jason Roy, Jonny Bairstow, Ben Stokes, Dawid Malan, Jos Buttler(w/c), Liam Livingstone, Moeen Ali, Sam Curran, Adil Rashid, Reece Topley, Mark Wood

click me!