ഇന്ത്യ-ഇംഗ്ലണ്ട് പരമ്പര: സഞ‌്ജയ് മഞ്ജരേക്കര്‍ കമന്‍റേറ്റര്‍മാരുടെ പട്ടികയിലില്ല

By Web TeamFirst Published Jan 24, 2021, 12:13 PM IST
Highlights

ഓസ്‌ട്രേലിയക്കെതിരായ പരമ്പരയിൽ മഞ്ജരേക്കര്‍ മുംബൈയിൽ നിന്ന് സോണി നെറ്റ്‍‍വര്‍ക്കിനായി കമന്‍ററിയിൽ പങ്കെടുത്തിരുന്നു. 

മുംബൈ: ഇന്ത്യ-ഇംഗ്ലണ്ട് പരമ്പരയിൽ സഞ‌്ജയ് മഞ്ജരേക്കര്‍ കമന്‍റേറ്റര്‍ ആകില്ല. സ്റ്റാര്‍ സ‌്‌പോര്‍ട്‌സ് പുറത്തിറക്കിയ കമന്‍റേറ്റര്‍മാരുടെ പട്ടികയിൽ മഞ്ജരേക്കറെ ഉള്‍പ്പെടുത്തിയിട്ടില്ല. ഹര്‍ഭ ഭോഗ്‌ലെ, സുനില്‍ ഗാവസ്‌കര്‍, മുരളി കാര്‍ത്തിക്ക്. ദീപ് ദാസ് ഗുപ്ത, ശിവരാമകൃഷ്ണന്‍ എന്നിവരുടെ പേരാണ് ഇന്ത്യന്‍ കമന്‍റേറ്റര്‍മാരായി പട്ടികയിൽ ഉളളത്. 

ഓസ്‌ട്രേലിയക്കെതിരായ പരമ്പരയിൽ മഞ്ജരേക്കര്‍ മുംബൈയിൽ നിന്ന് സോണി നെറ്റ്‍‍വര്‍ക്കിനായി കമന്‍ററിയിൽ പങ്കെടുത്തിരുന്നു. രവീന്ദ്ര ജഡേജ അടക്കമുള്ള ഇന്ത്യന്‍ താരങ്ങളെയും കമന്‍റേറ്റര്‍ ഹര്‍ഷാ ഭോഗ്‌ലെയെയും വിമര്‍ശിച്ചതിന് കഴിഞ്ഞ വര്‍ഷം മഞ്ജരേക്കര്‍ക്ക് ബിസിസിഐ അപ്രഖ്യാപിത വിലക്ക് ഏര്‍പ്പെടുത്തിയത് വിവാദമായിരുന്നു. 

മാഞ്ചസ്റ്റർ യുണൈറ്റഡ്- ലിവർപൂൾ പോരാട്ടം; എഫ് എ കപ്പിൽ ഇന്ന് സൂപ്പർ സൺഡേ

ബംഗ്ലാദേശിനെതിരായ പിങ്ക് ബോള്‍ ടെസ്റ്റിനിടെയായിരുന്നു ഭോഗ്‌ലെയെ കുറിച്ച് സഞ്ജയ് മഞ്ജരേക്കറുടെ പ്രയോഗങ്ങള്‍. പിങ്ക് പന്ത് കാണാനാകുന്നുണ്ടോ എന്ന് താരങ്ങളില്‍ നിന്ന് ചോദിച്ച് മനസിലാക്കണം എന്ന് ഭോഗ്‌ലെ പറഞ്ഞു. എന്നാല്‍, 'മത്സരം കളിച്ച് പരിചയമില്ലാത്തതിനാല്‍ നിങ്ങള്‍ക്ക് അത് ചോദിച്ചറിയേണ്ടിവരുന്നു, മത്സരങ്ങള്‍ കളിച്ചിട്ടുള്ള എനിക്കൊന്നും അതിന്‍റെ ആവശ്യമില്ല' എന്നായിരുന്നു മഞ്ജരേക്കറുടെ പ്രതികരണം. 

കമന്റേറ്റർ ഹര്‍ഷ ഭോഗ്‌ലെയെ അപമാനിച്ചതും ഇംഗ്ലണ്ടില്‍ ഏകദിന ലോകകപ്പിനിടെ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയെ 'തട്ടിക്കൂട്ട് കളിക്കാരന്‍' എന്ന് വിളിച്ചതും വലിയ വിവാദമായിരുന്നു. എന്നാല്‍ വിവാദമായതോടെ ജഡേജ ഒരു പൂര്‍ണ ക്രിക്കറ്ററെന്ന് ന്യൂസിലന്‍ഡിനെതിരായ മത്സരത്തിന് ശേഷം മഞ്ജരേക്കര്‍ തിരുത്തി. 

ലക്ഷ്യം 90 മീറ്റർ ദൂരം മറികടക്കുക; ഇന്ത്യയുടെ ഒളിംപിക് പ്രതീക്ഷ നീരജ് ചോപ്ര


 

click me!