ഏഷ്യൻ ഗെയിംസിലും കോമൺവെൽത്ത് ഗെയിംസിലും സ്വർണമെഡൽ ജേതാവാണ് നീരജ് ചോപ്ര. 

ഭുവനേശ്വര്‍: ഈ വർഷം 90 മീറ്റർ ദൂരം മറികടക്കുകയാണ് തന്റെ ലക്ഷ്യമെന്ന് ജാവലിൻ ത്രോയിൽ ഇന്ത്യയുടെ ഒളിംപിക് മെഡൽ പ്രതീക്ഷയായ നീരജ് ചോപ്ര. ദക്ഷിണാഫ്രിക്കയിൽ പരിശീലനം നിശ്ചയിച്ചിരുന്നെങ്കിലും കൊവിഡ് കാരണം ഉപേക്ഷിച്ചു. ഒളിംപിക്സിന് മുൻപ് ഫിൻലൻഡിലോ ജർമ്മനിയിലോ പരിശീലനം നടത്തുമെന്നും ഏഷ്യൻ ഗെയിംസിലും കോമൺവെൽത്ത് ഗെയിംസിലും സ്വർണമെഡൽ ജേതാവായ നീരജ് പറഞ്ഞു.

ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിലാണിപ്പോൾ നീരജിന്റെ പരിശീലനം. വിദേശത്ത് പരിശീലനം നടത്താനുള്ള തയ്യാറെടുപ്പുകള്‍ കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് നേരത്തെ തകിടംമറിഞ്ഞിരുന്നു. നീരജിന് 90 മീറ്റർ ക്ലബിലെത്താന്‍ കഴിയുമെന്ന് ലോക ചാംപ്യന്‍ യോഹാന്‍സ് മുമ്പ് അഭിപ്രായപ്പെട്ടിരുന്നു.

മാഞ്ചസ്റ്റർ യുണൈറ്റഡ്- ലിവർപൂൾ പോരാട്ടം; എഫ് എ കപ്പിൽ ഇന്ന് സൂപ്പർ സൺഡേ

2016ലെ ലോക അണ്ടര്‍ 20 ചാമ്പ്യന്‍ഷിപ്പില്‍ 86.48 റെക്കോര്‍ഡ് ദൂരത്തോടെ സ്വര്‍ണം നേടിയാണ് നീരജ് ചോപ്ര വരവറിയിച്ചത്. 2018ല്‍ 86.47 മീറ്ററോടെ കോമൺവെൽത്ത് ഗെയിംസിൽ(ഗോള്‍ഡ് കോസ്റ്റ്) സ്വർണം നേടി. അതേവര്‍ഷം ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ 88.06 മീറ്റര്‍ ദൂരം പിന്നിട്ട് ദേശീയ റെക്കോര്‍ഡ് പേരിലാക്കി. ഗെയിംസില്‍ ഇന്ത്യയുടെ പതാകവാഹകനും നീരജായിരുന്നു. 

ഡയമണ്ട് ലീഗില്‍ രണ്ട് തവണ രാജ്യത്തെ പ്രതിനിധീകരിച്ചു. പരിക്കുമൂലം 2019 സീസണ്‍ പൂര്‍ണമായും നഷ്‌മായപ്പോള്‍ 2020 ജനുവരിയില്‍ ദക്ഷിണാഫ്രിക്കയില്‍ നടന്ന ചാമ്പ്യന്‍ഷിപ്പിലാണ് മത്സരവേദിയില്‍ തിരിച്ചെത്തിയത്. ഇതേ വേദിയില്‍ തന്‍റെ മികച്ച രണ്ടാമത്തെ ദൂരമെറിഞ്ഞ് (87.86) ടോക്യോ ഒളിംപിക്‌സിന് യോഗ്യത നേടുകയായിരുന്നു. 

ഐഎസ്എല്ലില്‍ ഇന്ന് രണ്ട് മത്സരങ്ങള്‍; വിജയവഴിയില്‍ തിരിച്ചെത്താന്‍ ബെംഗളൂരു