സഞ്ജുവിന് തകര്‍ക്കാൻ വീണ്ടും അവസരം! ആടിത്തിമിര്‍ക്കുമെന്ന് പ്രതീക്ഷ; ഇന്ത്യ - അയ‍ർലൻഡ് ടോസ്, വിവരങ്ങൾ അറിയാം

Published : Aug 20, 2023, 07:09 PM ISTUpdated : Aug 20, 2023, 07:10 PM IST
സഞ്ജുവിന് തകര്‍ക്കാൻ വീണ്ടും അവസരം! ആടിത്തിമിര്‍ക്കുമെന്ന് പ്രതീക്ഷ; ഇന്ത്യ - അയ‍ർലൻഡ് ടോസ്, വിവരങ്ങൾ അറിയാം

Synopsis

പതിനൊന്ന് മാസത്തെ ഇടവേള ബൗളിംഗ് മൂർച്ചയിൽ കുറവ് വരുത്തിയിട്ടില്ലെന്ന് സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുമ്ര തെളിയിച്ചത് തന്നെയാണ് ടീമിന്‍റെ ആത്മവിശ്വാസം. രാജ്യാന്തര ടി20 അരങ്ങേറ്റം ഇരട്ട വിക്കറ്റുമായി പ്രസിദ്ധ് കൃഷ്‌ണ അടയാളപ്പെടുത്തിയതും ആവേശ ഘടകമാണ്

ഡബ്ലിൻ: ഇന്ത്യക്കെതിരെയുള്ള രണ്ടാം ട്വന്‍റി 20യിൽ ടോസ് നേടിയ അയര്‍ലൻഡ് ബൗളിംഗ് തെരഞ്ഞെടുത്തു. മികച്ച പിച്ച് ആണ് ഒരുങ്ങിയിട്ടുള്ളതെന്ന് അയര്‍ലൻഡ് ക്യാപ്റ്റൻ പോള്‍ സ്റ്റെര്‍ലിംഗ് പറഞ്ഞു. ഇരു ടീമുകളും കഴിഞ്ഞ മത്സരത്തിലെ അതേ ഇലവനുമായി തന്നെയാണ് ഇറങ്ങിയിട്ടുള്ളത്. ആദ്യ കളി മഴയെടുത്തെങ്കിലും രണ്ട് റൺ ജയത്തിന്‍റെ ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ രണ്ടാം അങ്കത്തിന് ഇറങ്ങുന്നത്.

പതിനൊന്ന് മാസത്തെ ഇടവേള ബൗളിംഗ് മൂർച്ചയിൽ കുറവ് വരുത്തിയിട്ടില്ലെന്ന് സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുമ്ര തെളിയിച്ചത് തന്നെയാണ് ടീമിന്‍റെ ആത്മവിശ്വാസം. രാജ്യാന്തര ടി20 അരങ്ങേറ്റം ഇരട്ട വിക്കറ്റുമായി പ്രസിദ്ധ് കൃഷ്‌ണ അടയാളപ്പെടുത്തിയതും ആവേശ ഘടകമാണ്. ആദ്യ ട്വന്‍റി 20യില്‍ ബാറ്റിംഗ് നിര കാര്യമായി പരീക്ഷിക്കപ്പെട്ടില്ലെങ്കിലും പരമ്പര സ്വന്തമാക്കാൻ ഇറങ്ങുമ്പോൾ യുവ ഇന്ത്യക്ക് ആശങ്കകൾ ഒന്നുമില്ല. തിലക് വർമ്മ പൂജ്യത്തിന് പുറത്തായെങ്കിലും പ്രതിഭ ഇതിനകം തെളിയിച്ച താരത്തിന് ഇന്നും അവസരം ലഭിച്ചു.

ഓപ്പണിംഗിൽ യശസ്വി ജയ്സ്വാൾ, റുതുരാജ് ഗെയ്‌ക്‌വാദ് കൂട്ടുകെട്ടിലും മാറ്റമില്ല. ബാറ്റിംഗ് നിരയിലെ സീനിയറായ സഞ്ജു സാംസണ് ഇന്നത്തെ മത്സരം നിർണായകമാണ്. അതേസമയം ആദ്യ മത്സരത്തില്‍ 59 റൺസിനിടെ ആറ് വിക്കറ്റ് നഷ്ടമായിട്ടും ഭേദപ്പെട്ട സ്കോർ നേടാനായതിന്‍റെ ആശ്വാസത്തിലാണ് അയർലൻഡ്. മുൻനിര കൂടി റണ്ണടിച്ചാൽ ഇന്ത്യക്ക് ശക്തമായ വെല്ലുവിളി അയര്‍ലന്‍ഡിന് ഉയർത്താനാവും. ട്വന്‍റി 20 ഫോര്‍മാറ്റില്‍ അയർലൻഡുമായി ഇതുവരെ കളിച്ച ആറ് മത്സരത്തിലും ഇന്ത്യക്കായിരുന്നു ജയം.

ഇന്ത്യൻ ടീം: Yashasvi Jaiswal, Ruturaj Gaikwad, Tilak Varma, Sanju Samson(w), Rinku Singh, Shivam Dube, Washington Sundar, Prasidh Krishna, Arshdeep Singh, Jasprit Bumrah(c), Ravi Bishnoi

അയര്‍ലൻഡ് ടീം: Andrew Balbirnie, Paul Stirling(c), Lorcan Tucker(w), Harry Tector, Curtis Campher, George Dockrell, Mark Adair, Barry McCarthy, Craig Young, Joshua Little, Benjamin White

വമ്പൻ സ്വർണ നിക്ഷേപം, യൂറേനിയം നിക്ഷേപത്തിന്‍റെ 7 ശതമാനത്തോളം; ലോകത്തെ ആശങ്കയിലാക്കി നൈജർ, സംഭവിക്കുന്നതെന്ത്?

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ഇന്ത്യക്ക് വന്‍ തിരിച്ചടി! ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്‍റ് പട്ടികയില്‍ ആറാം സ്ഥാനത്തേക്ക് വീണു, കിവീസിന് നേട്ടം
'ഇങ്ങനെ അവഗണിക്കാന്‍ മാത്രം സഞ്ജു എന്ത് തെറ്റാണ് ചെയ്തത്', ഗംഭീറിനോട് ചോദ്യവുമായി മുന്‍ സഹതാരം