IND vs NZ | ന്യൂജന്‍ ടീം ഇന്ത്യ! ദ്രാവിഡ്-രോഹിത് സഖ്യത്തിന് കന്നിയങ്കം; ന്യൂസിലന്‍ഡിനെതിരായ ആദ്യ ടി20 ഇന്ന്

By Web TeamFirst Published Nov 17, 2021, 9:02 AM IST
Highlights

യുവതാരങ്ങള്‍ക്ക് ഏറ്റവും മികച്ച വഴികാട്ടിയായ രാഹുൽ ദ്രാവിഡിനും ടി20യിലെ വിജയഫോര്‍മുല നന്നായി അറിയാവുന്ന രോഹിത് ശര്‍മ്മയ്ക്കും കീഴിൽ ടീം ഇന്ത്യക്ക് ആദ്യ പരീക്ഷണമാണിന്ന്

ജയ്‌പൂര്‍: പുതിയ പരിശീലകന്‍, പുതിയ നായകന്‍, പുതിയ പ്രതീക്ഷകൾ... രാഹുല്‍ ദ്രാവിഡ്(Rahul Dravid)- രോഹിത് ശര്‍മ്മ(Rohit Sharma) കൂട്ടുകെട്ടിൽ ടീം ഇന്ത്യക്ക്(Team India) ഇന്ന് ആദ്യയങ്കം. ഇന്ത്യ-ന്യൂസിലന്‍ഡ്(IND vs NZ) ടി20(T20I) പരമ്പരക്ക് ഇന്ന് തുടക്കമാകും. ജയ്‌പൂരില്‍( Sawai Mansingh Stadium, Jaipur) വൈകീട്ട് ഏഴിനാണ് മത്സരം. ദ്രാവിഡ് സ്ഥിരം പരിശീലകനായ ശേഷമുള്ള കന്നി പരമ്പര ജയിക്കാമെന്ന പ്രതീക്ഷയിലാണ് ടീം ഇന്ത്യ.  

യുവതാരങ്ങള്‍ക്ക് ഏറ്റവും മികച്ച വഴികാട്ടിയായ രാഹുൽ ദ്രാവിഡിനും ടി20യിലെ വിജയഫോര്‍മുല നന്നായി അറിയാവുന്ന രോഹിത് ശര്‍മ്മയ്ക്കും കീഴിൽ ടീം ഇന്ത്യക്ക് ആദ്യ പരീക്ഷണമാണിന്ന്. ലോകകപ്പില്‍ വഴിമുടക്കിയ കിവികള്‍ക്ക് മുന്നിലേക്ക് നീലപ്പട വീണ്ടും എത്തുമ്പോള്‍ നായകനും ഉപനായകനുമാണ് സീനിയേഴ്‌സ്. ഇന്ത്യയുടെ ബെന്‍ സ്റ്റോക്‌സ് ആവുക ലക്ഷ്യമെന്ന് തുറന്നുപറഞ്ഞ വെങ്കടേഷ് അയ്യര്‍ ഫിനിഷറുടെ പുതിയ റോളിൽ തിളങ്ങുമോയെന്നതിലാകും കൂടുതൽ ആകാംക്ഷ. 

ബൗളര്‍മാര്‍ ആരൊക്കെ? 

സ്‌പിന്നര്‍മാരായ ആര്‍ അശ്വിന്‍, യുസ്വേന്ദ്ര ചഹൽ, അക്സര്‍ പട്ടേൽ, പേസര്‍മാരായ ഭുവനേശ്വര്‍ കുമാര്‍, ദീപക് ചഹര്‍ , മുഹമ്മദ് സിറാജ് എന്നിവരില്‍ അഞ്ച് പേരെങ്കിലും ഇന്ന് അന്തിമ ഇലവനിലെത്തിയേക്കും. ലോകകപ്പ് ഫൈനല്‍ തോൽവിക്ക് മൂന്ന് ദിവസത്തിനുശേഷം കളത്തിലിറങ്ങുന്ന കിവികളെ നയിക്കുക ടിം സൗത്തിയാണ്. കെയ്‌ന്‍ വില്യംസന്‍റെ അഭാവത്തിൽ മുന്‍പ് സൗത്തി നയിച്ച 18 ട്വന്‍റി 20യിൽ 12ലും ജയിക്കാന്‍ ന്യൂസിലന്‍ഡിന് കഴിഞ്ഞിട്ടുണ്ട്.

ശാരീരികക്ഷമത വീണ്ടെടുത്ത് തിരിച്ചുവരുന്ന പേസര്‍ ലോക്കി ഫെര്‍ഗ്യൂസന്‍ ഇന്ത്യക്ക് ഭീഷണിയാകും. എന്തായാലും ഇന്ത്യന്‍ ക്രിക്കറ്റില്‍ മറ്റൊരു യുഗത്തിനാണ് ജയ്‌പൂര്‍ ടി20യോടെ തുടക്കമാവുക. ടി20 ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്തായതിന്‍റെ ക്ഷീണം കിവികളോട് പകരംചോദിച്ച് മാറ്റേണ്ടതുണ്ട് രോഹിത്തിനും കൂട്ടര്‍ക്കും. 

World Cup Qualifier ‌‌| അർജന്‍റീന-ബ്രസീല്‍ സൂപ്പർ പോര് സമനിലയില്‍, മെസിപ്പടയ്‌ക്ക് ലോകകപ്പ് യോഗ്യത

click me!