Asianet News MalayalamAsianet News Malayalam

World Cup Qualifier ‌‌| അർജന്‍റീന-ബ്രസീല്‍ സൂപ്പർ പോര് സമനിലയില്‍, മെസിപ്പടയ്‌ക്ക് ലോകകപ്പ് യോഗ്യത

മത്സരത്തില്‍ കൂടുതല്‍ സമയം പന്ത് കാല്‍ക്കല്‍ വെച്ചതും ലക്ഷ്യത്തിലേക്ക് നിറയൊഴിച്ചതും അര്‍ജന്‍റീനയാണ്

Argentina qualified to 2022 FIFA World Cup after draw with Brazil
Author
Buenos Aires, First Published Nov 17, 2021, 8:31 AM IST

ബ്യൂണസ് ഐറിസ്: ഫിഫ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍(Conmebol World Cup Qualifier) ബ്രസീലിനോട് ഗോള്‍രഹിത സമനില വഴങ്ങിയെങ്കിലും അര്‍ജന്‍റീന(Argentina vs Brazil) ഖത്തര്‍ ടിക്കറ്റുറപ്പിച്ചു. തുടര്‍ച്ചയായ 13-ാം ലോകകപ്പിനാണ് അര്‍ജന്‍റീന യോഗ്യരായത്. സൂപ്പര്‍താരം ലിയോണല്‍ മെസിക്ക്(Lione Messi) ഇത് അഞ്ചാം ലോകകപ്പാണിത്. ബ്രസീലിനെതിരായ സമനിലയോടെ തോൽവിയറിയാതെ 27 മത്സരങ്ങൾ അർജന്‍റീന പൂർത്തിയാക്കി.

തുടയ്ക്ക് പരിക്കേറ്റ നെയ്‌മർ(Neymar) ഇല്ലാതെയാണ് ബ്രസീൽ കളിച്ചത്. സൂപ്പർ താരം ലിയോണൽ മെസി ആദ്യ ഇലവനിൽ തിരിച്ചെത്തിയെങ്കിലും ഗോൾ നേടാനായില്ല.

മത്സരത്തില്‍ കൂടുതല്‍ സമയം പന്ത് കാല്‍ക്കല്‍ വെച്ചതും ലക്ഷ്യത്തിലേക്ക് നിറയൊഴിച്ചതും അര്‍ജന്‍റീനയാണ്. മെസിക്കും കൂട്ടര്‍ക്കും മൂന്നും കാനറികള്‍ക്ക് രണ്ടും ഓണ്‍ ടാര്‍ഗറ്റ് ഷോട്ടുകളാണുള്ളത്. എന്നാല്‍ അവസരങ്ങള്‍ മുതലാക്കാന്‍ ഇരു കൂട്ടര്‍ക്കും കഴിഞ്ഞില്ല. 

13 മത്സരങ്ങളിൽ ബ്രസീലിന് 35ഉം അർജന്‍റീനയ്ക്ക് 29ഉം പോയിന്‍റാണ് ഉള്ളത്. ബ്രസീൽ നേരത്തെ തന്നെ ലോകകപ്പ് ബർത്ത് ഉറപ്പിച്ചിരുന്നു. മറ്റ് മത്സരങ്ങളിൽ ഉറുഗ്വെയ്ക്കെതിരെ ബൊളീവിയയും വെനസ്വേലയ്ക്കെതിരെ പെറുവും ജയിച്ചു. കൊളംബിയ-പരാഗ്വെ മത്സരം സമനിലയിൽ അവസാനിച്ചു.

ഉഗാണ്ടയില്‍ ഇന്ത്യന്‍ പാരാ ബാഡ്മിന്‍റണ്‍ താരങ്ങള്‍ താമസിച്ച ഹോട്ടലിന് സമീപം സ്ഫോടനം;താരങ്ങള്‍ സുരക്ഷിതര്‍

Follow Us:
Download App:
  • android
  • ios