സഞ്ജു ഷോ കാണാന്‍ കാത്തിരിക്കുന്നവര്‍ക്ക് നിരാശ വാര്‍ത്ത; രണ്ടാം ടി20യിലും കാലാവസ്ഥ ചതിച്ചേക്കും

By Jomit JoseFirst Published Nov 19, 2022, 7:51 PM IST
Highlights

മത്സരദിനമായ ഞായറാഴ്‌ച ബേ ഓവലിലും പരിസരങ്ങളിലും ശക്തമായ മഴ പ്രവചിച്ചിട്ടുണ്ട്

ബേ ഓവല്‍: സഞ്ജു സാംസണിന്‍റെ ബാറ്റിംഗ് കാണാനായി കാത്തിരുന്ന ആരാധകര്‍ക്ക് കടുത്ത നിരാശയായിരുന്നു ന്യൂസിലന്‍ഡിന് എതിരായ ആദ്യ ടി20. വെല്ലിങ്‌ടണില്‍ കനത്ത മഴമൂലം ടോസ് ഇടാന്‍ പോലും കഴിഞ്ഞിരുന്നില്ല. നാളെ മൗണ്ട് മോംഗനൂയില്‍ രണ്ടാം ടി20 നടക്കുമ്പോള്‍ സമാന അവസ്ഥയാകുമോ. ബേ ഓവലിലെ രണ്ടാം മത്സരത്തിലും നിരാശ നല്‍കുന്ന കാലാവസ്ഥാ പ്രവചനമാണ് നിലവിലുള്ളത്. 

മത്സരദിനമായ ഞായറാഴ്‌ച ബേ ഓവലിലും പരിസരങ്ങളിലും ശക്തമായ മഴ പ്രവചിച്ചിട്ടുണ്ട്. 15-21 ഡിഗ്രി സെല്‍ഷ്യസിന് ഇടയിലായിരിക്കും ഇവിടുന്ന താപനില. അക്വ വെതറിന്‍റെ റിപ്പോര്‍ട്ട് പ്രകാരം നാളെ മേഘാവൃതമായ ആകാശവും രാവിലെ മഴയുമുണ്ടാകും. പ്രാദേശിക സമയം വൈകിട്ട് ഏഴരയ്ക്കാണ് മത്സരം ന്യൂസിലന്‍ഡില്‍ ആരംഭിക്കുന്നത്. രാവിലെ കൂടാതെ ഉച്ചയ്ക്ക് 12-2 മണി സമയത്തും വൈകിട്ട് നാല് മണിയോടെയും മഴ പ്രവചിച്ചിട്ടുള്ളത് മത്സരം വൈകാന്‍ ഇടയാക്കിയേക്കാം. മത്സരത്തെ മഴ ബാധിക്കാനുള്ള സാധ്യത ഇപ്പോള്‍ എഴുതിത്തള്ളാനാവില്ല. ആദ്യം ബാറ്റ് ചെയ്ത ടീമുകളാണ് ബേ ഓവലിലെ ടി20കളിലെല്ലാം വിജയിച്ചിട്ടുള്ളത്. 

ഇന്ത്യന്‍ സാധ്യതാ ഇലവന്‍: ശുഭ്‌മാന്‍ ഗില്‍, ഇഷാന്‍ കിഷന്‍, സഞ്ജു സാംസണ്‍/ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, റിഷഭ് പന്ത്, ദീപക് ഹൂഡ/ വാഷിംഗ്‌ടണ്‍ സുന്ദര്‍, ഭുവനേശ്വര്‍ കുമാര്‍/മുഹമ്മദ് സിറാജ്, യുസ്‌വേന്ദ്ര ചാഹല്‍, അര്‍ഷ്‌ദീപ് സിംഗ്, ഉമ്രാന്‍ മാലിക്.

ന്യൂസിലന്‍ഡ് പര്യടനത്തിലുള്ള ഇന്ത്യന്‍ ട്വന്‍റി 20 സ്ക്വാഡ്: ഹാര്‍ദിക് പാണ്ഡ്യ(ക്യാപ്റ്റന്‍), റിഷഭ് പന്ത്(വൈസ് ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ശുഭ്‌മാന്‍ ഗില്‍, ഇഷാന്‍ കിഷന്‍, ദീപക് ഹൂഡ, സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), വാഷിംഗ്ടണ്‍ സുന്ദര്‍, യുസ്‌വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിംഗ്, ഹര്‍ഷല്‍ പട്ടേല്‍, മുഹമ്മദ് സിറാജ്, ഭുവനേശ്വര്‍ കുമാര്‍, ഉമ്രാന്‍ മാലിക്ക്.

യുവതാരത്തിന് അരങ്ങേറ്റം, കളത്തിലിറങ്ങുമോ സഞ്ജു സാംസണ്‍; രണ്ടാം ടി20യിലെ സാധ്യതാ ഇലവന്‍

click me!