IND vs NZ | ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പര; കച്ചമുറുക്കാന്‍ ടീം ഇന്ത്യക്ക് പ്രത്യേക പദ്ധതി

By Web TeamFirst Published Nov 15, 2021, 1:48 PM IST
Highlights

നവംബർ 25ന് കാൺപൂരിലാണ് ഒന്നാം ടെസ്റ്റ്. ഡിസംബര്‍ 3 മുതല്‍ കാണ്‍പൂരില്‍ രണ്ടാമത്തെയും അവസാനത്തേയും ടെസ്റ്റ് നടക്കും. 

മുംബൈ: ന്യൂസിലൻഡിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക്(New Zealand tour of India 2021) മുന്നോടിയായി ഇന്ത്യയുടെ(Team India) ടെസ്റ്റ് സ്പെഷ്യലിസ്റ്റ് താരങ്ങൾക്ക് നാല് ദിവസത്തെ പരിശീലന ക്യാമ്പ് നടത്തും. മുംബൈ ക്രിക്കറ്റ് അസോസിയേഷൻ ഗ്രൗണ്ടിലായിരിക്കും ക്യാമ്പ്. വിരാട് കോലിയുടെ(Virat Kohli) അഭാവത്തിൽ ടീമിനെ നയിക്കുന്ന അജിങ്ക്യ രഹാനെ( Ajinkya Rahane), ഓപ്പണർമാരായ മായങ്ക് അഗർവാൾ, ശുഭ്‌മാൻ ഗിൽ, മധ്യനിര ബാറ്റർ ചേതേശ്വർ പൂജാര, വിക്കറ്റ് കീപ്പർമാരായ കെ എസ് ഭരത്, വൃദ്ധിമാൻ സാഹ, സ്‌പിന്നർ ജയന്ത് യാദവ്, പേസർമാരായ ഇശാന്ത് ശർമ്മ, ഉമേഷ് യാദവ്, പ്രസിദ്ധ് കൃഷ്‌ണ എന്നിവരാണ് ക്യാമ്പിലെത്തുക. 

നവംബർ 25ന് കാൺപൂരിലാണ് ഒന്നാം ടെസ്റ്റ്. ഡിസംബര്‍ 3 മുതല്‍ കാണ്‍പൂരില്‍ രണ്ടാമത്തെയും അവസാനത്തേയും ടെസ്റ്റ് നടക്കും. ടി20 പരമ്പര ഈമാസം 17ന് തുടങ്ങും. മൂന്ന് ടി20കളാണ് പരമ്പരയിലുള്ളത്. പുതിയ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന്‍റെ കീഴിലാണ് ഇന്ത്യ കളത്തിലിറങ്ങുക. 

ടെസ്റ്റ് പരമ്പരയില്‍ രോഹിത് ശര്‍മ, റിഷഭ് പന്ത്, ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി എന്നിവര്‍ക്ക് വിശ്രമം നല്‍കിയിട്ടുണ്ട് ആദ്യ ടെസ്റ്റില്‍ ക്യാപ്റ്റന്‍ വിരാട് കോലിയും കളിക്കില്ല. എന്നാല്‍ രണ്ടാം ടെസ്റ്റില്‍ നായകനായി കോലി മടങ്ങിയെത്തും. ശ്രേയസ് അയ്യര്‍ സ്‌ക്വാഡില്‍ ഇടം നേടിയത് ശ്രദ്ധേയമാണ്. റിഷഭ് പന്തിന്‍റെ അഭാവത്തില്‍ വൃദ്ധിമാന്‍ സാഹ വിക്കറ്റ് കീപ്പറാവും. കെ എസ് ഭരതാണ് രണ്ടാം വിക്കറ്റ് കീപ്പര്‍. സ്‌പിന്‍ ഓള്‍റൗണ്ടര്‍ ജയന്ത് യാദവ് 2017ന് ശേഷം ടീമിലേക്ക് തിരിച്ചെത്തിയെന്നുള്ളതാണ് മറ്റൊരു പ്രത്യേകത. നാല് വീതം സ്‌പിന്നര്‍മാരും പേസര്‍മാരും ടീമിലുണ്ട്. 

ഇന്ത്യന്‍ ടീം: അജിങ്ക്യ രഹാനെ (കാണ്‍പൂര്‍ ടെസ്റ്റില്‍ ക്യാപ്റ്റന്‍), വിരാട് കോലി (രണ്ടാം ടെസ്റ്റില്‍ ക്യാപ്റ്റനായി തിരിച്ചെത്തും), കെ എല്‍ രാഹുല്‍, മായങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പൂജാര, ശുഭ്‌മാന്‍ ഗില്‍, ശ്രേയസ് അയ്യര്‍, വൃദ്ധിമാന്‍ സാഹ, കെ എസ് ഭരത്, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, അക്‌സര്‍ പട്ടേല്‍, ജയന്ത് യാദവ്, ഇശാന്ത് ശര്‍മ, ഉമേഷ് യാദവ്, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്‌ണ.

T20 World Cup | നാണക്കേട്, ഇന്ത്യന്‍ താരങ്ങളാരുമില്ല! ടി20 ലോകകപ്പ് ഡ്രീം ഇലവനെ പ്രഖ്യാപിച്ച് വിസ്‌ഡന്‍

click me!