ഗുവാഹത്തിയില്‍ പൊന്നിയിൻ സെൽവൻ കാണാന്‍ വഴിയുണ്ടോ? അശ്വിന്‍റെ ചോദ്യത്തിന് തഗ്ഗ് മറുപടിയുമായി ആരാധകര്‍

Published : Oct 01, 2022, 09:14 AM ISTUpdated : Oct 01, 2022, 09:19 AM IST
ഗുവാഹത്തിയില്‍ പൊന്നിയിൻ സെൽവൻ കാണാന്‍ വഴിയുണ്ടോ? അശ്വിന്‍റെ ചോദ്യത്തിന് തഗ്ഗ് മറുപടിയുമായി ആരാധകര്‍

Synopsis

പരിശീലനം ഉൾപ്പെടെയുള്ളതിനാൽ അശ്വിന് തീയേറ്ററിൽ പോയി സിനിമ കാണാൻ ഇതുവരെ കഴിഞ്ഞില്ല

ഗുവാഹത്തി: ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ട്വന്‍റി 20ക്കായി ഗുവാഹത്തിയിലെത്തിയ സ്‌പിന്നര്‍ ആർ അശ്വിൻ കടുത്ത നിരാശയിലാണ്. പതിവായി ചെയ്തുകൊണ്ടിരുന്ന ഒരു കാര്യം ഇത്തവണ മുടങ്ങിയതാണ് സങ്കടത്തിന് കാരണം.

ഇന്ത്യൻ താരം ആർ അശ്വിന് ക്രിക്കറ്റ് പോലെ തന്നെ പ്രിയപ്പെട്ടതാണ് സിനിമയും. തമിഴ് സിനിമകളെല്ലാം വിടാതെ കാണും. റിലീസ് ദിവസം തന്നെ കാണുകയാണ് പതിവ്. മണിരത്നം ചിത്രം പൊന്നിയിൻ സെൽവൻ കഴിഞ്ഞ ദിവസം റിലീസ് ചെയ്തു. വിക്രമും കാർത്തിയും ജയറാമും ജയം രവിയും ഐശ്വര്യ റായിയും തൃഷയും ഐശ്വര്യ ലക്ഷ്മിയുമെല്ലാം അഭിനയിച്ച ചിത്രമാണ് പൊന്നിയിൻ സെൽവൻ. റിലീസ് ദിനം സിനിമ കണ്ട് ശീലമുള്ള ആർ അശ്വിന് ഇതുവരെ സിനിമ കാണാനായില്ല. കാര്യവട്ടം ട്വന്‍റി 20 കഴിഞ്ഞ് രണ്ടാം മത്സരത്തിനായി ഗുവാഹത്തിയിലാണ് അശ്വിനുള്ളത്. 

പരിശീലനം ഉൾപ്പെടെയുള്ളതിനാൽ തീയേറ്ററിൽ പോയി സിനിമ കാണാൻ ഇതുവരെ കഴിഞ്ഞില്ല. അതിന്‍റെ സങ്കടമുണ്ട് അശ്വിന്. ഗുവാഹത്തിയിൽ എവിടെയാണ് പൊന്നിയിൻ സെൽവൻ പ്രദർശനമുള്ളതെന്ന് ആരാധകരോട് ചോദിച്ചിരിക്കുകയാണ് അശ്വിൻ. ഇന്നത്തെ പരിശീലന സെഷൻ ഒഴിവാക്കി സിനിമ കാണാൻ പോയിക്കൂടെയെന്ന് ആരാധകരുടെ മറുചോദ്യം. വളരെ രസകരമാണ് അശ്വിന് ലഭിച്ച പല മറുപടികളും. 

ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ട്വന്‍റി 20 നാളെ ഗുവാഹത്തിയിൽ നടക്കും. വൈകിട്ട് ഏഴിനാണ് കളി തുടങ്ങുക. നാളെ ജയിച്ചാൽ മൂന്ന് മത്സരങ്ങളുടെ പരമ്പര ഇന്ത്യക്ക് സ്വന്തമാക്കാം. പരമ്പരയിൽ പ്രതീക്ഷ നിലനിർത്താൽ ദക്ഷിണാഫ്രിക്കയ്ക്ക് ജയം അനിവാര്യമാണ്. കാര്യവട്ടത്തെ ആദ്യ മത്സരത്തിൽ എട്ട് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. പരിക്കേറ്റ ജസ്പ്രീത് ബുമ്രയ്ക്ക് പകരം ഇന്ത്യ പേസര്‍ മുഹമ്മദ് സിറാജിനെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ടി 20 ലോകകപ്പിന് മുൻപ് ഇരുടീമുകളുടേയും അവസാന പരമ്പരയാണിത്. 

വനിതാ ഏഷ്യാ കപ്പ് പൂരം ഇന്നുമുതല്‍; ഇന്ത്യയുടെ ആദ്യ എതിരാളികള്‍ ശ്രീലങ്ക; മത്സരം ഉച്ചയ്‌ക്ക്

PREV
Read more Articles on
click me!

Recommended Stories

ടി20 ലോകകപ്പിന് മുമ്പ് ഐസിസിക്ക് മുന്നില്‍ പുതിയ പ്രതിസന്ധി, സംപ്രേഷണ കരാറില്‍ നിന്ന് പിന്‍മാറാനൊരുങ്ങി ജിയോ സ്റ്റാര്‍
ദക്ഷിണാഫ്രിക്ക ചലഞ്ചിന് സഞ്ജു സാംസണ്‍; ലോകകപ്പ് ടീമില്‍ ഇടം നേടാൻ അവസാന അവസരം?