
പൂനെ: ഇന്ത്യക്കെതിരായ രണ്ടാം ട്വന്‍റി 20യില്‍ ശ്രീലങ്കയ്ക്ക് ഗംഭീര തുടക്കം. ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യുന്ന ലങ്ക പവര്‍പ്ലേ പൂര്‍ത്തിയാകുമ്പോള്‍ ആറ് ഓവറില്‍ വിക്കറ്റ് നഷ്‌ടമില്ലാതെ 55 റണ്‍സെന്ന നിലയിലാണ്. ഓപ്പണര്‍മാരായ പാതും നിസങ്കയും(13*), കുശാല്‍ മെന്‍ഡിസുമാണ്(37*) ക്രീസില്‍. ഹാര്‍ദിക് പാണ്ഡ്യ ആദ്യ ഓവറില്‍ രണ്ട് റണ്‍സ് മാത്രമേ വഴങ്ങിയുള്ളൂവെങ്കിലും തൊട്ടടുത്ത ഓവറില്‍ അര്‍ഷ്‌ദീപ് സിംഗ് തുടര്‍ച്ചയായ നോബോളുകളോടെ 19 റണ്‍സ് വിട്ടുകൊടുത്തത് തിരിച്ചടിയായി. അര്‍ഷിനെ വലിച്ച് ശിവം മാവിയെ പന്തേല്‍പിച്ചെങ്കിലും ഫലിച്ചില്ല. പിന്നാലെ സ്‌പിന്നര്‍മാരെത്തിയാണ് റണ്ണൊഴുത്ത് തടഞ്ഞത്.
പരമ്പര കൊതിച്ച് ഇന്ത്യ
ആദ്യ മത്സരം ജയിച്ച ടീം ഇന്ത്യ ശ്രീലങ്കയ്‌ക്കെതിരായ ട്വന്‍റി 20 പരമ്പര സ്വന്തമാക്കാനാണ് ഇന്നിറങ്ങിയിരിക്കുന്നത്. മുംബൈയിലെ ആദ്യ മത്സരം ഇന്ത്യ രണ്ട് റണ്‍സിന് വിജയിച്ചിരുന്നു. പരിക്കേറ്റ സഞ്ജു സാംസണ്‍ ഇന്ന് കളിക്കുന്നില്ല. ആദ്യ മത്സരത്തില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെ കാല്‍മുട്ടിന് പരിക്കേറ്റതാണ് സഞ്ജുവിന് തിരിച്ചടിയായത്. പരമ്പരയില്‍ പ്രതീക്ഷ നിലനിര്‍ത്താന്‍ ലങ്കയ്ക്ക് ഇന്ന് ജയം അനിവാര്യമാണ്. ഹാര്‍ദിക് പാണ്ഡ്യയും സംഘവും പരമ്പര വിജയം ലക്ഷ്യമിടുമ്പോള്‍ ഭാവിതലമുറ താരങ്ങളെ വാര്‍ത്തെടുക്കാനുള്ള നിര്‍ണായക പരമ്പരയായാണ് ലങ്കന്‍ പരീക്ഷയെ ബിസിസിഐ കാണുന്നത്.
രാഹുല്‍ ത്രിപാഠിക്ക് അരങ്ങേറ്റം
പൂനെയില്‍ ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ ഹാര്‍ദിക് പാണ്ഡ്യ ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യന്‍ നിരയില്‍ രാഹുല്‍ ത്രിപാഠിക്ക് അരങ്ങേറ്റം ആണിന്ന്. സഞ്ജു സാംസണിന് പകരമാണ് ഇലവനിലേക്ക് കാത്തിരിപ്പിനൊടുവില്‍ ത്രിപാഠിയുടെ വരവ്. ഐപിഎല്ലില്‍ 76 മത്സരങ്ങള്‍ കളിച്ചിട്ടുള്ള ത്രിപാഠിക്ക് 27.66 ശരാശരിയിലും 140.8 സ്ട്രൈക്ക് റേറ്റിലും 1799 റണ്‍സുണ്ട്. ഇതോടൊപ്പം പേസര്‍ അര്‍ഷ്‌ദീപ് സിംഗ് പ്ലേയിംഗ് ഇലവനിലേക്ക് മടങ്ങിയെത്തി. ഇതോടെ ഹര്‍ഷല്‍ പട്ടേലാണ് പ്ലേയിംഗ് ഇലവന് പുറത്തായത്.
ഇന്ത്യ പ്ലേയിംഗ് ഇലവന്‍: Ishan Kishan(w), Shubman Gill, Suryakumar Yadav, Rahul Tripathi, Hardik Pandya(c), Deepak Hooda, Axar Patel, Shivam Mavi, Umran Malik, Arshdeep Singh, Yuzvendra Chahal
ലങ്ക പ്ലേയിംഗ് ഇലവന്‍: Pathum Nissanka, Kusal Mendis(w), Dhananjaya de Silva, Charith Asalanka, Bhanuka Rajapaksa, Dasun Shanaka(c), Wanindu Hasaranga, Chamika Karunaratne, Maheesh Theekshana, Kasun Rajitha, Dilshan Madushanka
രാഹുല്‍ ത്രിപാഠിക്ക് അരങ്ങേറ്റം, അര്‍ഷ്‌ദീപ് മടങ്ങിയെത്തി; പൂനെയില്‍ മാറ്റങ്ങളുമായി ടീം ഇന്ത്യ
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!