IND vs SL : അക്‌സര്‍ പട്ടേല്‍ വന്നു, യുവതാരം പോയി; രണ്ടാം ടെസ്റ്റിനൊരുങ്ങുന്ന ഇന്ത്യന്‍ ടീമില്‍ മാറ്റം

Published : Mar 07, 2022, 04:41 PM ISTUpdated : Mar 07, 2022, 05:12 PM IST
IND vs SL : അക്‌സര്‍ പട്ടേല്‍ വന്നു, യുവതാരം പോയി; രണ്ടാം ടെസ്റ്റിനൊരുങ്ങുന്ന ഇന്ത്യന്‍ ടീമില്‍ മാറ്റം

Synopsis

ടീമില്‍ മൂന്ന് ഇടങ്കയ്യന്മാര്‍ വേണ്ടെന്ന നിലപാടെടുത്തപ്പോഴാണ് കുല്‍ദീപിന് പുറത്തുപോകേണ്ടി വന്നത്. ഇടങ്കയ്യന്‍ സ്പിന്നറായി രവീന്ദ്ര ജഡേജയും (Ravindra Jadeja) ടീമിലുണ്ട്. ആര്‍ അശ്വിന്‍, ജയന്ത് യാദവ്, സൗരഭ് കുമാര്‍ എന്നിവരാണ് ടീമിലെ മറ്റു സ്പിന്നര്‍മാര്‍.

മൊഹാലി: ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിന് മുന്നോടിയായി ഇടങ്കയ്യന്‍ സ്പിന്നര്‍ അക്‌സര്‍ പട്ടേല്‍ (Axar Patel) ഇന്ത്യന്‍ ടീമിനൊപ്പം ചേര്‍ന്നു. ഇതോടെ കുല്‍ദീപ് യാദവിനെ (Kuldeep Yadav) ടീമില്‍ നിന്നൊഴിവാക്കി. ദീര്‍ഘകാലം പരിക്കിന്റെ പിടിയിലായിരുന്ന അക്‌സര്‍ പൂര്‍ണ കായികക്ഷമത വീണ്ടെടുത്തു.

ടീമില്‍ മൂന്ന് ഇടങ്കയ്യന്മാര്‍ വേണ്ടെന്ന നിലപാടെടുത്തപ്പോഴാണ് കുല്‍ദീപിന് പുറത്തുപോകേണ്ടി വന്നത്. ഇടങ്കയ്യന്‍ സ്പിന്നറായി രവീന്ദ്ര ജഡേജയും (Ravindra Jadeja) ടീമിലുണ്ട്. ആര്‍ അശ്വിന്‍, ജയന്ത് യാദവ്, സൗരഭ് കുമാര്‍ എന്നിവരാണ് ടീമിലെ മറ്റു സ്പിന്നര്‍മാര്‍. എന്നാല്‍ ബംഗളൂരു ടെസ്റ്റില്‍ താരത്തെ കളിപ്പിക്കുമോ എന്നുറപ്പില്ല. കഴിഞ്ഞ ഡിസംബറില്‍  ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റിലാണ് അക്‌സര്‍ അവസാനമായി കളിച്ചത്.  

മത്സരം പിങ്ക് പന്തില്‍ ആയതിനാല്‍ മൂന്ന് പേസര്‍മാരെ മൂന്ന് സ്പിന്നര്‍മാരെ ടീമില്‍ ഉള്‍പ്പെടുത്താന്‍ സാധ്യതയുണ്ട്. അങ്ങനെ വന്നാല്‍ ജഡേജയും അശ്വിനും ടീമില്‍ തുടരും. കൂടെ പേസര്‍ മുഹമ്മദ് സിറാജിനേയും ടീമില്‍ ഉള്‍പ്പെടുത്തും. ജയന്തിന് പുറത്തേക്കുള്ള വഴി തെളിയും.

ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), പ്രിയങ്ക് പാഞ്ചല്‍, മായങ്ക് അഗര്‍വാള്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, ഹനുമ വിഹാരി, ശുഭ്മാന്‍ ഗില്‍, റിഷഭ് പന്ത്, കെ എസ് ഭരത്, രവീന്ദ്ര ജഡേജ, ജയന്ത് യാദവ്, ആര്‍ അശ്വിന്‍, അക്‌സര്‍ പട്ടേല്‍, സൗരഭ് കുമാര്‍, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, മുഹമ്മദ് ഷമി, ജസ്പ്രിത് ബുമ്ര.

നേരത്തെ, ആദ്യ ടെസ്റ്റില്‍ ഇന്ത്യ കൂറ്റന്‍ ജയം സ്വന്തമാക്കിയിരുന്നു. ഇന്നിംഗ്‌സിനും 222 റണ്‍സിനുമായിരുന്ന ഇന്ത്യയുടെ ജയം. 175 റണ്‍സും ഒമ്പത് വിക്കറ്റും നേടിയ ജഡേജയുടെ മികവിലായിരുന്നു ഇന്ത്യയുടെ ജയം. മത്സരത്തിലെ താരവും ജഡേജയായിരുന്നു. സ്‌കോര്‍ : ഇന്ത്യ 574/8 ഡി, ശ്രീലങ്ക 174 & 178.

ചില റെക്കോര്‍ഡുകളും ജഡേജയെ തേടിയെത്തി.  150ലധികം റണ്‍സ് നേടുകയും ഒമ്പത് വിക്കറ്റുകള്‍ വീഴ്ത്തുകയും ചെയ്ത ആദ്യ ഇന്ത്യന്‍ ബൗളറായിരിക്കുകയാണ് ജഡേജ. അതേസമയം അഞ്ച് വിക്കറ്റ് വീഴ്ത്തുകയും 150ല്‍ കൂടുതല്‍ റണ്‍സ് നേടുകയും ചെയ്ത മറ്റും ചില താരങ്ങളുണ്ട്. അതിലാദ്യത്തെ പേര് മുന്‍ ഇന്ത്യന്‍ താരം വിനു മങ്കാദിന്റേതാണ്. 1952ല്‍ ഇംഗ്ലണ്ടിനെതിരെ അദ്ദേഹം 184 റണ്‍സ് നേടുന്നതിനോടൊപ്പം അഞ്ച് വിക്കറ്റും വീഴ്ത്തി. പിന്നീട് ഇന്ത്യയുടെ തന്നെ പോളി ഉമ്രിഗര്‍ 1962ല്‍ വിന്‍ഡീസിനെതിരെ ഈ നേട്ടം ആവര്‍ത്തിച്ചു. 

പുറത്താവാതെ 172 റണ്‍സണാണ് താരം നേടിയത്. ഇന്ത്യക്കാരില്‍ ഇപ്പോള്‍ ജഡേജയും. ഡെന്നിസ് ആറ്റ്കിന്‍സണ്‍, ഗാരി സോബേഴ്സ്, മുഷ്താഖ് മുഹമ്മദ് എന്നിവരും ഈ നേട്ടം സ്വന്തമാക്കിയവരാണ്.അപൂര്‍വമായ മറ്റൊരുനേട്ടം കൂടി ജഡേജയെ തേടിയെത്തി. എതിര്‍ ബാറ്ററെ ഒരു ദിവസം രണ്ട് പുറത്താക്കുന്ന ഏഴാമത്തെ മാത്രം ബൗളറായിരിക്കുകയാണ് ജഡേജ. ലങ്കയുടെ സുരംഗ ലക്മലിനേയാണ് ജഡേജ ഇത്തരത്തില്‍ പുറത്താക്കിയത്. ട്രന്റ് ബോള്‍ട്ട്, ഡാനിയേല്‍ വെട്ടോറി, ജിം ലേക്കര്‍ എന്നിവരെല്ലാം ഈ നേട്ടത്തിന് അര്‍ഹരാണ്. 

അതേസമയം ആര്‍ അശ്വിന്‍ ഏറ്റവും കൂടുതല്‍ തവണ പുറത്താക്കുന്ന താരങ്ങളുടെ പട്ടികയില്‍ ലങ്കന്‍ ഓപ്പണര്‍ ലാഹിരു തിരിമാനെ അഞ്ചാമതെത്തി. ഏഴ് തവണ തിരിമാനെ അശ്വിന് വിക്കറ്റ് നല്‍കി. എഡ് കോവന്‍, ജയിംസ് ആന്‍ഡേഴ്സണേയും അശ്വിന്‍ അഞ്ച് തവണ പുറത്താക്കി. ഇംഗ്ലണ്ടിന്റെ ബെന്‍ സ്റ്റോക്സിനെയാണ് അശ്വിന്‍ കൂടുതല്‍ തവണ പുറത്താക്കിയത്. 11 തവണ അദ്ദേഹം അശ്വിന് കീഴ്പ്പെട്ടു. ഡേവിഡ് വാര്‍ണര്‍ (10), അലിസ്റ്റര്‍ കുക്ക് (9), ടോം ലാഥം (8) എന്നിവരും പട്ടികയിലുണ്ട്.

അതേസയം ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ ബൗളറെന്ന നേട്ടം ആര്‍ അശ്വിന് സ്വന്തമായിരുന്നു.  ഇതിഹാസതാരം കപില്‍ ദേവിനെയാണ് അശ്വിന്‍ മറികടന്നത്. 131 ടെസ്റ്റില്‍ നിന്ന് 434 വിക്കറ്റായിരുന്നു കപിലിന്റെ സമ്പാദ്യം. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനെ മറികടക്കാന്‍ അഞ്ച് വിക്കറ്റ് കൂടിയാണ് അശ്വിന് വേണ്ടിയിരുന്നത്. മൊഹാലി ടെസ്റ്റില്‍ തന്നെ അദ്ദേഹം നേട്ടം സ്വന്തമാക്കി. ഇതുവരെ 435 വിക്കറ്റാണ് അശ്വിന്‍ നേടിയത്. താരത്തിന്റെ 85-ാം ടെസ്റ്റാണിത്. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ടി20 റാങ്കിംഗ്: സഞ്ജുവിനും ഗില്ലിനും സൂര്യക്കും സ്ഥാന നഷ്ടം, ബുമ്രയുടെ റെക്കോര്‍ഡ് തകര്‍ത്ത് വരുണ്‍ ചക്രവര്‍ത്തി
'അവന് ഇനി ഒന്നും നഷ്ടപ്പെടാനില്ല, കിട്ടുന്നതെല്ലാം ബോണസ്', ശുഭ്മാൻ ഗില്ലിനെക്കുറിച്ച് മുന്‍ ചീഫ് സെലക്ടര്‍