ഇന്ത്യ- വിന്‍ഡീസ് ആദ്യ ഏകദിനം: മുകേഷ് കുമാറിന് അരങ്ങേറ്റം, സഞ്ജു സാംസണ്‍ പുറത്ത്

Published : Jul 27, 2023, 06:41 PM ISTUpdated : Jul 28, 2023, 01:58 PM IST
ഇന്ത്യ- വിന്‍ഡീസ് ആദ്യ ഏകദിനം: മുകേഷ് കുമാറിന് അരങ്ങേറ്റം, സഞ്ജു സാംസണ്‍ പുറത്ത്

Synopsis

ഇന്ത്യന്‍ നിരയില്‍ പേസര്‍ മുകേഷ് കുമാര്‍ ഏകദിന അരങ്ങേറ്റം കുറിക്കുകയാണ്

ബാര്‍ബഡ‍ോസ്: വെസ്റ്റ് ഇന്‍ഡീസ്- ഇന്ത്യ ആദ്യ ഏകദിനം അല്‍പസമയത്തിനകം. ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മ ബൗളിംഗ് തെരഞ്ഞെടുത്തു. ഇന്ത്യന്‍ നിരയില്‍ പേസര്‍ മുകേഷ് കുമാര്‍ ഏകദിന അരങ്ങേറ്റം കുറിക്കുകയാണ്. വിന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റിലൂടെ വെള്ളക്കുപ്പായത്തില്‍ മുകേഷ് അരങ്ങേറ്റം കുറിച്ചിരുന്നു. നാല് പേസര്‍മാരും രണ്ട് സ്‌പിന്നര്‍മാരുമായാണ് ഇന്ത്യ ഇറങ്ങുന്നത്. ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ മലയാളി താരം സഞ്ജു സാംസണ്‍ ഇല്ല. ഇഷാന്‍ കിഷനെയാണ് ടീം ആദ്യ ഏകദിനത്തില്‍ വിക്കറ്റ് കീപ്പറായി നിയോഗിച്ചിരിക്കുന്നത്. ഏകദിനത്തില്‍ ഫോമില്ലായ്‌മയുടെ പേരില്‍ വിമര്‍ശനം കേട്ട സൂര്യകുമാര്‍ യാദവിനേയും ഇന്ന് കളിപ്പിക്കുന്നുണ്ട്. 

സഞ്ജുവിന് തിരിച്ചടി

ടെസ്റ്റ് പരമ്പരയ്ക്ക് പിന്നാലെ കരീബിയന്‍ മണ്ണില്‍ ഏകദിന പരമ്പരയും ലക്ഷ്യമിട്ടാണ് ഇന്ത്യ ഇറങ്ങുന്നത്. ഈ വര്‍ഷത്തെ ഏകദിന ലോകകപ്പിന് മുമ്പ് നിര്‍ണായകമാണ് ഈ പരമ്പര. ഏകദിന ലോകകപ്പ് ടീം സെലക്ഷനില്‍ നിര്‍ണായകമാണ് വെസ്റ്റ് ഇന്‍ഡീസിന് എതിരായ പരമ്പര എന്നതിനാല്‍ പ്ലേയിംഗ് ഇലവനില്‍ ഇല്ലാത്തത് സഞ്ജു സാംസണിന് തിരിച്ചടിയാണ്. 

ഇന്ത്യന്‍ പ്ലേയിംഗ് ഇലവന്‍: രോഹിത് ശര്‍മ്മ(ക്യാപ്റ്റന്‍), ശുഭ്‌മാന്‍ ഗില്‍, വിരാട് കോലി, ഇഷാന്‍ കിഷന്‍(വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ(വൈസ് ക്യാപ്റ്റന്‍), സൂര്യകുമാര്‍ യാദവ്, രവീന്ദ്ര ജഡേജ, ഷര്‍ദുല്‍ താക്കൂര്‍, കുല്‍ദീപ് യാദവ്, ഉമ്രാന്‍ മാലിക്, മുകേഷ് കുമാര്‍(അരങ്ങേറ്റം). 

വിന്‍ഡീസ് പ്ലേയിംഗ് ഇലവന്‍: ഷായ് ഹോപ്(വിക്കറ്റ് കീപ്പര്‍, ക്യാപ്റ്റന്‍), കെയ്‌ല്‍ മെയേഴ്‌സ്, ബ്രാണ്ടന്‍ കിംഗ്, എലിക് അഥാന്‍സെ, ഷിമ്രോന്‍ ഹെറ്റ്‌മെയര്‍, റോവ്‌മാന്‍ പവല്‍, റൊമാരിയോ ഷെഫേര്‍ഡ്, യാന്നിക് കാരിയ, ഡൊമിനിക് ഡ്രാക്‌സ്, ജെയ്‌ഡന്‍ സീല്‍സ്, ഗുഡകേഷ് മോട്ടീ.  
 

ലോകകപ്പ് നേടണോ, മലയാളി ടീമില്‍ വേണം; അതാണ് ചരിത്രം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

മുഷ്താഖ് അലി ടി20: പ്രാഥമിക ഘട്ടം കഴിയുമ്പോള്‍ റണ്‍വേട്ടയില്‍ ഒന്നാമനായി കുനാല്‍ ചന്ദേല, സഞ്ജു 23-ാം സ്ഥാനത്ത്
'അഭിഷേക് ശര്‍മയെ പൂട്ടാനാവും'; ആത്മവിശ്വാസം പ്രകടിപ്പിച്ച് എയ്ഡന്‍ മാര്‍ക്രം