വിന്‍ഡീസിനെ എറിഞ്ഞൊതുക്കി ഭുവി; രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് തകർപ്പൻ ജയം

Published : Aug 12, 2019, 06:25 AM ISTUpdated : Aug 12, 2019, 08:30 AM IST
വിന്‍ഡീസിനെ എറിഞ്ഞൊതുക്കി ഭുവി; രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് തകർപ്പൻ ജയം

Synopsis

മറുപടി ബാറ്റിംഗിൽ വിന്‍ഡീസ് നിരയിൽ ഇവിൻ ലൂയിസ് മാത്രമാണ് അൽപ്പമെങ്കിലും പിടിച്ചുനിന്നത്

പോർട്ട് ഓഫ് സ്‌പെയ്‌ന്‍: രണ്ടാം ഏകദിനത്തിൽ വിന്‍ഡീസിനെതിരെ ഇന്ത്യക്ക് വിജയം. മഴ തടസപ്പെടുത്തിയ കളിയിൽ ഡക്‌വർത്ത് ലൂയിസ് നിയമപ്രകാരമാണ് ഇന്ത്യ വിജയം നേടിയത്. 46 ഓവറിൽ 270 റൺസായി പുതുക്കി നിശ്ചയിച്ച ലക്ഷ്യം പിന്തുടർന്ന വിന്‍ഡീസ് 42 ഓവറിൽ 210 റൺസിന് എല്ലാവരും പുറത്തായി. 59 റൺസിനാണ് ഇന്ത്യയുടെ വിജയം.

ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ 1-0 ന് മുന്നിലെത്തി. ഇന്നലെ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. തുടക്കത്തിലെ ഓപ്പണർമാരെ നഷ്ടപ്പെട്ട ഇന്ത്യയെ 125 പന്തിൽ 120 റൺസ് നേടിയ ക്യാപ്റ്റൻ വിരാട് കോലിയാണ് മികച്ച സ്കോറിലെത്തിച്ചത്.

അർധസെഞ്ച്വറി നേടിയ ശ്രേയസ് അയ്യർ, കോലിക്കൊപ്പം ചേർന്ന് 125 റൺസിന്‍റെ കൂട്ടുകെട്ട് ഉണ്ടാക്കി. 

മറുപടി ബാറ്റിംഗിൽ വിന്‍ഡീസ് നിരയിൽ ഇവിൻ ലൂയിസ് മാത്രമാണ് തിളങ്ങിയത്. 80 പന്തിൽ 65 റൺസായിരുന്നു ഇദ്ദേഹത്തിന്റെ സമ്പാദ്യം. 34ാം ഓവറിൽ നാല് വിക്കറ്റിന് 172 റൺസ് എന്ന നിലയിലായിരുന്നു വിന്‍ഡീസ്. എന്നാൽ 37ാം ഓവറിൽ 182 ന് എട്ട് വിക്കറ്റ് എന്ന നിലയിലായി. ഭുവനേശ്വർ കുമാറിന്‍റെ നാല് വിക്കറ്റ് പ്രകടനമാണ് ഇന്ത്യക്ക് കരുത്തായത്. കരിയറിൽ 42ാമത്തെ ഏകദിന സെഞ്ചുറി നേടിയ വിരാട് കോലിയാണ് മാൻ ഓഫ് ദി മാച്ച്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

കരിയർ അവസാനിപ്പിക്കാൻ തോന്നിയ ആ ദിവസം: രോഹിത് ശർമയുടെ വെളിപ്പെടുത്തൽ; 'കടുത്ത നിരാശയിൽ നിന്ന് കരകയറാൻ 2 മാസം സമയമെടുത്തു'
ജമീമ റോഡ്രിഗസിന് അര്‍ധ സെഞ്ചുറി; ശ്രീലങ്കയ്‌ക്കെതിരെ വനിതാ ടി20യില്‍ ഇന്ത്യക്ക് എട്ട് വിക്കറ്റ് ജയം