
ഗയാന: വെസ്റ്റ് ഇന്‍ഡീസിന് എതിരായ രണ്ടാം ട്വന്‍റി 20യിലൂടെ കന്നി രാജ്യാന്തര ഫിഫ്റ്റി നേടിയ ഇന്ത്യന്‍ യുവതാരം തിലക് വര്‍മ്മ തന്‍റെ അര്‍ധസെഞ്ചുറി സമര്‍പ്പിച്ചത് രോഹിത് ശര്‍മ്മയുടെ മകള്‍ക്ക്. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സില്‍ രോഹിത്തിന് കീഴില്‍ കളിക്കുന്ന തിലക് ഹിറ്റ്‌മാനുമായി വളരെയടുപ്പം സൂക്ഷിക്കുന്ന താരം കൂടിയാണ്.
വിന്‍ഡീസിന് എതിരായ രണ്ടാം ടി20യില്‍ അര്‍ധസെഞ്ചുറി തികച്ചപ്പോള്‍ കുട്ടിയെ താലോലിക്കുന്ന ആംഗ്യത്തോടെയാണ് തിലക് വര്‍മ്മ ആഘോഷിച്ചത്. ഈ ചിത്രം രോഹിത് ശര്‍മ്മ ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവെച്ചിട്ടുണ്ട്. ഇതോടെയാണ് തിലക് കാട്ടിയ ആംഗ്യത്തിന് പിന്നിലെ രഹസ്യം ആരാധകര്‍ക്ക് പിടികിട്ടിയത്. മാത്രമല്ല, മത്സര ശേഷം ഇതിനെ കുറിച്ച് പരാമര്‍ശിക്കുകയും രോഹിത് ശര്‍മ്മയെ പ്രശംസിക്കുകയും ചെയ്‌തു തിലക് വര്‍മ്മ. രോഹിത്തിന്‍റെ മകള്‍ക്ക് നല്‍കിയ വാഗ്‌ദാനം പാലിച്ചു എന്നാണ് തിലകിന്‍റെ വാക്കുകള്‍. 'രോഹിത് ശര്‍മ്മയും സുരേഷ് റെയ്‌നയുമാണ് എന്‍റെ പ്രചോദനങ്ങള്‍. രോഹിത് ഭായിക്കൊപ്പമാണ് ഞാനേറെ സമയം ചിലവഴിച്ചിട്ടുള്ളത്. നിങ്ങളൊരു ഓള്‍-ഫോര്‍മാറ്റ് താരമാണെന്ന് രോഹിത് ആദ്യ സെഷനില്‍ തന്നെ എന്നോട് പറഞ്ഞിരുന്നു. ഇതെനിക്ക് ഏറെ ആത്മവിശ്വാസം നല്‍കി. രോഹിത് ശര്‍മ്മയുടെ നിര്‍ദേശങ്ങള്‍ മൈതാനത്തും പുറത്തും ഏറെ അച്ചടക്കമുള്ളവനാക്കിയെന്നും' തിലക് വര്‍മ്മ മത്സര ശേഷം പറഞ്ഞു.
ഐപിഎല്‍ 2022, 23 സീസണുകളില്‍ മുംബൈ ഇന്ത്യന്‍സിനായി പുറത്തെടുത്ത മികച്ച പ്രകടനത്തിലൂടെയാണ് തിലക് വര്‍മ്മ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ട്വന്‍റി 20 ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. കളിക്കാനിറങ്ങിയ ആദ്യ മത്സരത്തില്‍ 22 പന്തില്‍ രണ്ട് ഫോറും മൂന്ന് സിക്‌സും സഹിതം 39 റണ്‍സ് നേടി. രണ്ടാം കളിയില്‍ 41 പന്തില്‍ അഞ്ച് ഫോറും ഒരു സിക്‌സോടെയും 51 റണ്‍സും സ്വന്തമാക്കി ഫോം തുടര്‍ന്നു. തിലകിന്‍റെ രാജ്യാന്തര കരിയറിലെ ആദ്യ ഫിഫ്റ്റിയാണിത്. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനായി 25 ഇന്നിംഗ്‌സുകളില്‍ 38.95 ശരാശരിയിലും 144.53 സ്ട്രൈക്ക് റേറ്റിലും മൂന്ന് അര്‍ധസെഞ്ചുറികള്‍ സഹിതം 740 റണ്‍സ് തിലക് വര്‍മ്മ നേടിയിട്ടുണ്ട്.
Read more: രോഹിത് ശര്‍മ്മ മാത്രം മുന്നില്‍; റിഷഭ് പന്തിന്‍റെ റെക്കോര്‍ഡ് തൂക്കിയെറിഞ്ഞ് തിലക് വര്‍മ്മ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!