IND vs WI 3rd T20I: ഇന്ത്യക്കെതിരെ വിന്‍ഡീസിന് ടോസ്, നാലു മാറ്റങ്ങളുമായി ഇന്ത്യയും വിന്‍ഡീസും

Published : Feb 20, 2022, 06:44 PM IST
IND vs WI 3rd T20I:  ഇന്ത്യക്കെതിരെ വിന്‍ഡീസിന് ടോസ്, നാലു മാറ്റങ്ങളുമായി ഇന്ത്യയും വിന്‍ഡീസും

Synopsis

നാല് മാറ്റങ്ങളാണ് ഇന്ന് ഇന്ത്യന്‍ ടീമിലുള്ളത്. വിരാട് കോലിക്ക് പകരം റുതുരാജ് ഗെയ്‌ക്‌വാദ് ഇന്ത്യക്കായി അരങ്ങേറ്റം കുറിക്കുന്നു. പേസര്‍ ഭുവനേശ്വര്‍ കുമാറിന് പകരം ആവേശ് ഖാനും ഇന്ത്യക്കായി ടി20യില്‍ അരങ്ങേറും.

കൊല്‍ക്കത്ത: ഇന്ത്യക്കെതിരായ ടി20 പരമ്പരയിലെ അവസാന മത്സരത്തില്‍(IND vs WI 3rd T20I) ടോസ് നേടിയ വെസ്റ്റ് ഇന്‍ഡീസ് ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. കഴിഞ്ഞ മത്സരം ജയിച്ച് പരമ്പര നേരത്തെ സ്വന്തമാക്കിയതിനാല്‍ മാറ്റങ്ങളോടെയാണ് ഇന്ത്യ ഇന്നിറങ്ങുന്നത്.

നാല് മാറ്റങ്ങളാണ് ഇന്ന് ഇന്ത്യന്‍ ടീമിലുള്ളത്. വിരാട് കോലിക്ക്(Virat Kohli) പകരം റുതുരാജ് ഗെയ്‌ക്‌വാദ്(Ruturaj Gaikwad)  ഇന്ത്യക്കായി അരങ്ങേറ്റം കുറിക്കുന്നു. പേസര്‍ ഭുവനേശ്വര്‍ കുമാറിന് പകരം ആവേശ് ഖാനും(Avesh Khan) ഇന്ത്യക്കായി ടി20യില്‍ അരങ്ങേറും. മധ്യനിരയില്‍ റിഷഭ് പന്തിന് പകരക്കാരാനായി ശ്രേയസ് അയ്യര്‍ എത്തുമ്പോള്‍ യുസ്‌വേന്ദ്ര ചാഹലിന് പകരം ഷര്‍ദ്ദുല്‍ ഠാക്കൂറും അന്തിമ ഇലവനിലെത്തി. സ്പിന്നറായി രവി ബിഷ്ണോയ് മാത്രമാണ് ഇന്ത്യന്‍ നിരയിലുള്ളത്.

റുതുരാജിനൊപ്പം ഓപ്പണറായി ഇഷാന്‍ കിഷന്‍ തന്നെയിറങ്ങുമെവ്വ് ടോസ് സമയത്ത് രോഹിത് പറഞ്ഞു. ഇഷാനും റുതുരാജും ഓപ്പണ്‍ ചെയ്യുമ്പോള്‍ രോഹിത് വണ്‍ ഡൗണായി എത്തും. ആദ്യ രണ്ട് മത്സരങ്ങളും തോറ്റ് പരമ്പര കൈവിട്ട് ആശ്വാസ ജയം തേടിയിറങ്ങുന്ന വിന്‍ഡീസ് ടീമിലും മാറ്റങ്ങളുണ്ട്. ഫാബിയന്‍ അലനും ഷായ് ഹോപ്പും ഡൊമനിക് ഡ്രേക്സും ഹെയ്ഡന്‍വാല്‍ഷും വിന്‍ഡീസിന്‍റെ അന്തിമ ഇലവനിലെത്തി.

India (Playing XI): Ruturaj Gaikwad, Ishan Kishan(w), Rohit Sharma(c), Shreyas Iyer, Suryakumar Yadav, Venkatesh Iyer, Deepak Chahar, Shardul Thakur, Harshal Patel, Ravi Bishnoi, Avesh Khan.

West Indies (Playing XI): Kyle Mayers, Shai Hope, Nicholas Pooran(w), Rovman Powell, Kieron Pollard(c), Jason Holder, Roston Chase, Romario Shepherd, Dominic Drakes, Fabian Allen, Hayden Walsh.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

നാല് മിനിറ്റോളം ദൈര്‍ഘ്യമുള്ള വീഡിയോ, മനസ് തുറന്ന് സഞ്ജു; പ്രത്യേക അഭിമുഖം പുറത്തുവിട്ട് ഇന്ത്യന്‍ ടീം
'സൂര്യകുമാറിന്റെ മോശം ഫോം ബാറ്റിങ് നിരയെ മുഴുവന്‍ ബാധിക്കും'; വിമര്‍ശനവുമായി രോഹിത് ശര്‍മ