
അഹമ്മദാബാദ്: വെസ്റ്റ് ഇന്‍ഡീസിനെതിരെ (IND vs WI) രണ്ടാം ഏകദിനം അഹമ്മദാബാദില്‍ ഇന്ന് നടക്കാനിരിക്കെ എം എസ് ധോണിയെ (MS Dhoni) മറികടക്കാനൊരുങ്ങി ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ (Rohit Sharma). കഴിഞ്ഞ ഏകദിനത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ കൂടുതല്‍ റണ്‍സ് നേടുന്ന രണ് ഇന്ത്യന്‍ താരമായി മാറിയിരുന്നു. അന്ന്് സച്ചിന്‍ ടെന്‍ഡുല്‍ക്കറെയാണ് രോഹിത് പിന്തള്ളിയത്. ഇന്ന് മറ്റൊരു ഇന്ത്യന്‍ റെക്കോര്‍ഡാണ് രോഹിത്തിനെ കാത്തിരിക്കുന്നത്.
ഒരു സിക്‌സ് കൂടി നേടിയാല്‍ ഇന്ത്യയില്‍ ഏകദിനങ്ങളില്‍ ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ നേടുന്ന താരം രോഹിത്താവും. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ധോണി 116 റണ്‍സാണ് ഇന്ത്യയില്‍ നേടിയിട്ടുള്ളത്. 113 ഇന്നിംഗ്‌സില്‍ നിന്നായിരുന്നു ധോണിയുടെ സിക്‌സ് വേട്ട. രോഹിത്തിനാവട്ടെ വെറും 68 ഇന്നിംഗ്‌സില്‍ നിന്നാണ് ഇത്രയം സിക്‌സുകള്‍ നേടിയത്.
നാട്ടില്‍ നടക്കുന്ന ഏകദിനങ്ങളില്‍ ഏറ്റവും കുടുതല്‍ സിക്‌സ് നേടുന്ന ലോകതാരങ്ങളുടെ പട്ടികയില്‍ അഞ്ചാമനാണ് രോഹിത്. ഇക്കാര്യത്തില്‍ വിന്‍ഡീസ് താരം ക്രിസ് ഗെയ്‌ലാണ് ഒന്നാമന്‍. 147 സിക്‌സാണ് ഗെയ്ല്‍ നേടിയത്. ന്യൂസിലന്‍ഡ് ഓപ്പണര്‍ മാര്‍ട്ടിന്‍ ഗപ്റ്റില്‍ രണ്ടാമതുണ്ട്. 130 സിക്‌സുകള്‍ താരത്തിന്റെ അക്കൗണ്ടിലുണ്ട്.
126 സിക്‌സുമായി മുന്‍ കിവീസ് ക്യാപ്റ്റന്‍ ബ്രണ്ടന്‍ മക്കല്ലം മൂന്നാം സ്ഥാനത്ത് നില്‍ക്കുന്നു. ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗനാണ് അഞ്ചാമത്. 119 സിക്‌സുകളാണ് മോര്‍ഗന്‍ നേടിയത്. യഥാര്‍ത്ഥത്തില്‍ 123 സിക്‌സുകള്‍ ധോണി നേടിയിട്ടുണ്ട്. ഏഷ്യന്‍ ഇലവന് വേണ്ടിയാണ് ശേഷിക്കുന്ന ഏഴ് വിക്കറ്റുകള്‍ ധോണി നേടിയത്.
രോഹിത് ഇന്നത്തെ മത്സരത്തില്‍ തന്നെ ധോണിയെ മറികടക്കുമെന്നാണ് കണക്കുകൂട്ടുന്നത്. ആദ്യ ഏകദിനത്തില്‍ രോഹിത്തായിരുന്നു ടോപ് സ്‌കോറര്‍. അതേ ഫോം തുടര്‍ന്നാല്‍ രോഹിത്തിന് അനായാസം ധോണിയെ മറികടക്കാം.