
തിരുവനന്തപുരം: രഞ്ജി ട്രോഫി(Ranji Trphy 2022) ടൂര്‍ണമെന്‍റിനുള്ള കേരള ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. സച്ചിന്‍ ബേബി(Sachin Baby)യാണ് ടീമിന്‍റെ നായകന്‍. വിഷ്ണു വിനോദ് ആണ് വൈസ് ക്യാപ്റ്റന്‍. മുന്‍ ഇന്ത്യന്‍ താരം എസ് ശ്രീശാന്ത്(S Sreesanth) ടീമില്‍ ഇടം നേടിയപ്പോള്‍ മറ്റൊരു മുന്‍ ഇന്ത്യന്‍ താരമായ റോബിന്‍ ഉത്തപ്പ(Robin Uthappa) ടീമില്‍ നിന്ന് പുറത്തായി. പരിക്കാണ് ഉത്തപ്പയുടെ വഴിയടച്ചത്.
സഞ്ജു സാംസൺ ആദ്യ മത്സരത്തിൽ കേരളത്തിനായി കളിക്കില്ല. ബെംഗലൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമയില്‍ ശാരീരികക്ഷമതാ പരിശോധനയിലുള്ള സഞ്ജു 17-ാം തീയതി മാത്രമേ രാജ്കോട്ടില്‍ ടീമിനൊപ്പം ചേരുകയുള്ളു.
ജൂനിയര്‍ ക്രിക്കറ്റില്‍ തിളങ്ങിയ 17കാരന്‍ പേസര്‍ ഏദന്‍ ആപ്പിള്‍ ടോം ആണ് ടീമിലെ ജൂനിയര്‍. അണ്ടര്‍-19 ടീമില്‍ മികവ് കാട്ടിയ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ വരുണ്‍ നായനാര്‍, ആനന്ദ് കൃഷ്ണന്‍ എന്നിവരാണ് ടീമിലെ മറ്റ് പുതുമുഖങ്ങള്‍. വെടിക്കെട്ട് താരവും വിക്കറ്റ് കീപ്പറുമായ മുഹമ്മദ് അസ്ഹറുദ്ദീനും ടീമില്‍ ഇടം നേടാനായില്ല.
രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്‍റില്‍ കേരളം എലീറ്റ് ഗ്രൂപ്പ് എയിൽ ആണ്. ഗുജറാത്ത്, മധ്യപ്രദേശ്, മേഘാലയ ടീമുകളാണ് കേരളത്തിന്‍റെ എതിരാളികള്‍. മത്സരങ്ങള്‍ രാജ്കോട്ടിൽ നടക്കും. ഗ്രൂപ്പ് ജേതാക്കള്‍ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് മുന്നേറും. ഒന്‍പത് വേദികളിലായി 38 ടീമുകള്‍ ഇക്കുറി മാറ്റുരയ്‌ക്കും. നാല് ടീമുകളുളള എട്ട് എലീറ്റ് ഗ്രൂപ്പുകളും ആറ് ടീമുകളുള്ള ഒരു പ്ലേറ്റ് ഗ്രൂപ്പുമാണ് പ്രാഥമിക ഘട്ടത്തിൽ.
Kerala Squad: Sachin Baby (Cap), Vishnu Vinod (V.Cap, WK), Anand Krishnan, Rohan Kunnumel, Vatsal Govind, Rahul P, Salman Nizar, Jalaj Saxena, Sijomon Joseph, Akshay KC, Mithun S, Basil NP, Nideesh MD, Manu Krishnan, Basil Thampi, Fanoos F, Sreesanth S, Varun Nayanar, Vinoop Manoharan, Eden Apple Tom.