
ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോ: ഇന്ത്യക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള വെസ്റ്റ് ഇന്‍ഡീസ് (West Indie) ടീമിനെ പ്രഖ്യാപിച്ചു. കെമര്‍ റോച്ച് പതിനഞ്ചംഗ ടീമില്‍ തിരിച്ചെത്തി. കീറണ്‍ പൊള്ളാര്‍ഡാണ് (Kieron Pollard) ടീമിനെ നയിക്കുന്നത്. ഷിംറോണ്‍ ഹെറ്റ്മയേര്‍ക്ക് ടീമില്‍ ഇടം നേടാന്‍ സാധിച്ചില്ല. ഇന്ത്യക്കെതിരെ (Team India) മൂന്ന് വീതം ഏകദിനങ്ങളും ടി20 മത്സരങ്ങളുമാണ് ഇന്ത്യ കളിക്കുക. ടി20 ടീമിനെ പിന്നീട് പ്രഖ്യാപിക്കും. അഹമ്മദാബാദില്‍ അടുത്ത മാസം ആറിന് ആദ്യ ഏകദിനം.
വിന്‍ഡീസ് ടീം: കീറണ്‍ പൊള്ളാര്‍ഡ്, ഫാബിയന്‍ അലന്‍, ക്രൂമ ബോന്നര്‍, ഡാരന്‍ ബ്രാവോ, ഷംമ്ര ബൂക്‌സ്, ജേസണ്‍ ഹോള്‍ഡര്‍, ഷായ് ഹോപ്പ്, അകീല്‍ ഹൊസെയ്ന്‍, അല്‍സാരി ജോസഫ്, ബ്രന്‍ഡണ്‍ കിംഗ്, നിക്കോളാസ് പുരാന്‍, കെമര്‍ റോച്ച്, റൊമാരിയോ ഷെഫേര്‍ഡ്, ഒഡീന്‍ സ്മിത്ത്, ഹെയ്ഡന്‍ വാല്‍ഷ്.
ഇന്ത്യയുടെ ഏകദിന ടീമിനെ ഇന്നലെ പ്രഖ്യാപിച്ചിരുന്നു. ദീപക് ഹൂഡയാണ് ഏകദിന ടീമിലെ പുതുമുഖം. കുല്‍ദീപ് യാദവ് ഏകദിന ടീമിലും വാഷിംഗ്ടണ്‍ സുന്ദര്‍ ഏകദിനൃ- ട്വന്റി 20 ടീമിലും തിരിച്ചെത്തി. വെങ്കിടേഷ് അയ്യരെ ഏകദിന ടീമില്‍ നിന്ന് ഒഴിവാക്കി. മുഹമ്മദ് ഷമി, ജസ്പ്രീത് ബുംമ്ര, ആര്‍ അശ്വിന്‍ എന്നിവര്‍ക്ക് വിശ്രമം നല്‍കിയ. രവീന്ദ്ര ജഡേജ, ഹാര്‍ദിക് പണ്ഡ്യ എന്നിവര്‍ പരിക്കില്‍ നിന്ന് മുക്തരാവാത്തതിനാല്‍ പരിഗണിച്ചില്ല.
ഏകദിന ടീം: രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍, റുതുരാജ് ഗെയ്ക്‌വാദ്, ശിഖര്‍ ധവാന്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്, ദീപക് ഹൂഡ, ദീപക് ചാഹര്‍, ഷാര്‍ദുല്‍ താക്കൂര്‍, രവി ബിഷ്‌ണോയ്, യുസ്‌വേന്ദ്ര ചഹല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ആവേശ് ഖാന്‍.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!