മുലാനിക്കും തനുഷിനും ഫിഫ്റ്റി; ദുലീപ് ട്രോഫിയില്‍ ഇന്ത്യ എ തകര്‍ച്ചയില്‍ രക്ഷപ്പെട്ടു, സഞ്ജുവിന് അരങ്ങേറ്റം

Published : Sep 12, 2024, 05:28 PM IST
മുലാനിക്കും തനുഷിനും ഫിഫ്റ്റി; ദുലീപ് ട്രോഫിയില്‍ ഇന്ത്യ എ തകര്‍ച്ചയില്‍ രക്ഷപ്പെട്ടു, സഞ്ജുവിന് അരങ്ങേറ്റം

Synopsis

മായങ്ക് അഗര്‍വാള്‍ നയിക്കുന്ന ഇന്ത്യ എയ്ക്ക് മോശം തുടക്കമാണ് ലഭിച്ചത്. ഒരു ഘട്ടത്തില്‍ അഞ്ചിന് 93 എന്ന നിലയിലായിരുന്നു ടീം.

അനന്ത്പൂര്‍: ദുലീപ് ട്രോപിയില്‍ ഇന്ത്യ ഡിക്കെതിരെ ഇന്ത്യ എ മികച്ച നിലയില്‍. അനന്ത്പൂരില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ എട്ട്് വിക്കറ്റ് നഷ്ടത്തില്‍ 288 റണ്‍സെടുത്തിട്ടുണ്ട്. പുറത്താവാതെ 88 റണ്‍സുമായി ക്രീസിലുള്ള ഷംസ് മുലാനിയാണ് ഇന്ത്യ എയുടെ ടോപ്  സ്‌കോറര്‍. ഖലീല്‍ അഹമ്മദാണ് (15) മുലാനിക്കൊപ്പം ക്രീസിലുള്ളത്. തനുഷ് കൊട്ടിയന്‍ 53 റണ്‍സെടുത്തു. ഹര്‍ഷിത് റാണ, വിദ്വത് കവരേപ്പ, അര്‍ഷ്ദീപ് സിംഗ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതമെടുത്തു. മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണിന്റെ ദുലീപ് ട്രോഫി അരങ്ങേറ്റം കൂടിയായിരുന്നു ഇന്ന്.

മായങ്ക് അഗര്‍വാള്‍ നയിക്കുന്ന ഇന്ത്യ എയ്ക്ക് മോശം തുടക്കമാണ് ലഭിച്ചത്. ഒരു ഘട്ടത്തില്‍ അഞ്ചിന് 93 എന്ന നിലയിലായിരുന്നു ടീം. ഓപ്പണര്‍മാരായ മായങ്ക്, പ്രതം സിംഗ് എന്നിവരെ കവേര പറഞ്ഞയച്ചു. ഇരുവരും ഏഴ്് റണ്‍സ് മാത്രാണ് നേടിയത്. ഏകദിന ശൈയില്‍ ബാറ്റ് വീശിയ റിയാന്‍ പരാഗിന് (29 പന്തില്‍ 37) കൂടുല്‍ ആയുസുണ്ടായിരുന്നില്ല. മൂന്നാമനായി ക്രീസിലെത്തിയ തിലക് വര്‍മ (10) നിരാശപ്പെടുത്തി. അടുത്തടുത്ത ഓവറുകൡ ഇരുവരും മടങ്ങി. ശാശ്വ് റാവത്ത് (15), കുമാര്‍ കുശാഗ്ര (28) എന്നിവര്‍ കൂടി മടങ്ങിയതോടെ ഇന്ത്യ  െആറിന് 144 എന്ന നിലയിലായി.

ആ മൂന്ന് പേരെ മറികടക്കുക പ്രയാസം! ഓസീസിന് വെല്ലുവിളി ആയേക്കാവുന്ന ഇന്ത്യന്‍ താരങ്ങളെ കുറിച്ച് നതാന്‍ ലിയോണ്‍

പിന്നീട് മുലാനി - കൊട്ടിയന്‍ കൂട്ടുകെട്ടാണ് ടീമിനെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. ഇരുവരും 91 റണ്‍സാണ് കൂട്ടിചേര്‍ത്തത്. കൊട്ടിയന്‍, പ്രസിദ്ധ് കൃഷ്ണ (8) എന്നിവരെ പുറത്താക്കി ഇന്ത്യ ഡി മത്സരത്തിലേക്ക് തിരിച്ചുവന്നെങ്കിലും മുലാനി - ഖലീല്‍ സഖ്യം കൂടുതല്‍ വിക്കറ്റ് പോവാതെ കാത്തു. ഇതുവരെ 174 പന്തുകള്‍ നേരിട്ട മുലാനി മൂന്ന് സിക്‌സും എട്ട് ഫോറും നേടി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ഐസിസി വിലക്ക് മുതല്‍ ഒറ്റപ്പെടുത്തൽ വരെ, ടി20 ലോകകപ്പ് ബഹിഷ്കരിച്ച ബംഗ്ലാദേശിനെ കാത്തിരിക്കുന്നത് എന്തൊക്കെ തിരിച്ചടികൾ
11 ഇന്നിംഗ്സില്‍ 103 സ്ട്രൈക്ക് റേറ്റില്‍ നേടിയത് 202 റണ്‍സ്, ബാബര്‍ അസമിനെ ബിഗ് ബാഷ് ലീഗില്‍ നിന്ന് തിരിച്ചുവിളിച്ച് പാകിസ്ഥാന്‍