ഓസ്‌ട്രേലിയ എ ടീമിനെതിരായ ഏകദിനത്തില്‍ ഇന്ത്യ എയ്ക്ക് 276 റണ്‍സ് വിജയലക്ഷ്യം; മറുപടി ബാറ്റിംഗില്‍ തകര്‍ച്ച

Published : Oct 09, 2026, 02:14 PM IST
ruturaj gaikwad

Synopsis

പുതുച്ചേരിയിൽ നടക്കുന്ന ഓസ്‌ട്രേലിയ എ ടീമിനെതിരായ രണ്ടാം അനൗദ്യോഗിക ഏകദിനത്തിൽ ഇന്ത്യ എയ്ക്ക് 276 റൺസ് വിജയലക്ഷ്യം. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കത്തിൽ തന്നെ മൂന്ന് മുൻനിര വിക്കറ്റുകൾ നഷ്ടമായി.

പുതുച്ചേരി: ഓസ്‌ട്രേലിയ എ ടീമിനെതിരായ അനൗദ്യോഗിക രണ്ടാം ഏകദിനത്തില്‍ ഇന്ത്യ എയ്ക്ക് 276 റണ്‍സ് വിജയലക്ഷ്യം. പുതുച്ചേരിയില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടി ബാറ്റിംഗിനെത്തിയ ഓസ്‌ട്രേലിയ 49.5 ഓവറില്‍ എല്ലാവരും പുറത്താവുകയായിരുന്നു. സാം കോണ്‍സ്റ്റാസ് (67), ജോഷ് ഫിലിപ്പെ (58) എന്നിവരാണ് ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്. ഇന്ത്യക്ക് വേണ്ടി അര്‍ഷദ് ഖാന്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. യാഷ് താക്കൂറിന് രണ്ട് വിക്കറ്റുണ്ട്. മറുപടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 10 ഓവറില്‍ മൂന്നിന് 32 എന്ന നിലയിലാണ്.

അഞ്ചാം ഓവറിലാണ് ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമാകുന്നത്. ഒരു റണ്‍ മാത്രമെടുത്ത ദേവ്ദത്ത് പടിക്കലിനെ സ്‌പെന്‍സര്‍ ജോണ്‍സണ്‍ മടക്കുകയായിരുന്നു. തുടര്‍ന്നെത്തിയ ക്യാപ്റ്റന്‍ റുതുരാജ് ഗെയ്കവാദിനും പിടിച്ചുനില്‍ക്കാന്‍ സാധിച്ചില്ല. മൂന്ന് ഫോറുകള്‍ നേടി ആത്മവിശ്വാസത്തോടെ തുടങ്ങിയെങ്കിലും ആറാം ഓവറില്‍ ഗെയ്കവാദ് മടങ്ങി. 12 റണ്‍സെടുത്ത താരത്തെ റിലെ മെരേഡിത്ത് മടക്കുകയായിരുന്നു. സായ് സുദര്‍ശനും (13) പിടിച്ചുനില്‍ക്കാന്‍ സാധിച്ചില്ല. ബെന്‍ ഡ്വാര്‍ഷിസിനായിരുന്നു വിക്കറ്റ്. രജത് പടിധാര്‍ (4), കുമാര്‍ കുശാഗ്ര (2) എന്നിവരാണ് ക്രീസില്‍.

നേരത്തെ കോണ്‍സ്റ്റാസ്, ഫിലിപ്പെ എന്നിവര്‍ക്ക് പുറമെ നതാന്‍ മക്‌സ്വീനി (32), മിച്ചല്‍ ഓവന്‍ (25), ലാച്‌ലന്‍ ഷോ (25) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ലിയാം സ്‌കോട്ട് (8), നിഖില്‍ ചൗധരി (19), ബെന്‍ ഡ്വാര്‍ഷിസ് (11), മെരേഡിത്ത് (3), തന്‍വീര്‍ സംഘ (5) എന്നിവരുടെ വിക്കറ്റുകളും ഓസീസിന് നഷ്ടമായി. സ്‌പെന്‍സര്‍ ജോണ്‍സണ്‍ (14) പുറത്താവാതെ നിന്നു.

ഓസ്‌ട്രേലിയ എ: സാം കോണ്‍സ്റ്റാസ്, മിറ്റ്‌ചെല്‍ ഓവന്‍, ജോഷ് ഫിലിപ്പ് (വിക്കറ്റ് കീപ്പര്‍), നാഥന്‍ മക്സ്വീനി (ക്യാപ്റ്റന്‍), ലച്ച്‌ലാന്‍ ഷോ, ലിയാം സ്‌കോട്ട്, നിഖില്‍ ചൗധരി, ബെന്‍ ഡ്വാര്‍ഷൂയിസ്, റിലി മെറെഡിത്ത്, തന്‍വീര്‍ സംഘ, സ്‌പെന്‍സര്‍ ജോണ്‍സണ്‍.

ഇന്ത്യ എ: സായ് സുദര്‍ശന്‍, ദേവ്ദത്ത് പടിക്കല്‍, റുതുരാജ് ഗെയ്ക്വാദ് (ക്യാപ്റ്റന്‍), രജത് പട്ടിദാര്‍, കുമാര്‍ കുശാഗ്ര (വിക്കറ്റ് കീപ്പര്‍), നിഷാന്ത് സിന്ധു, സൂര്‍യാന്‍ഷ് ഷെഡ്ജ്, വിപ്രജ് നിഗം, അനുകുല്‍ റോയ്, അര്‍ഷാദ് ഖാന്‍, യാഷ് താക്കൂര്‍.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ഹാർദിക്കിന്റെ കാര്യത്തില്‍ എന്താണ് സംഭവിക്കുന്നത്? ലോകകപ്പ് പദ്ധതികളില്‍ ഇല്ലേ?
അഗാർക്കർ പോയി, മുഹമ്മദ് ഷമി ഇന്ത്യൻ ‍ടീമില്‍ തിരിച്ചെത്തുമോ? സാധ്യതകള്‍