അഭിഷേക് ശര്‍മയും തിലക് വര്‍മയും പുറത്ത്, ഗെയ്കവാദിനും തിളങ്ങാനായില്ല; ദക്ഷിണാഫ്രിക്ക എ ടീമിനെതിരെ ഇന്ത്യക്ക് നാല് വിക്കറ്റ് നഷ്ടം

Published : Nov 19, 2025, 03:20 PM IST
Abhishek Sharma Out

Synopsis

ദക്ഷിണാഫ്രിക്ക എ ടീമിനെതിരായ മൂന്നാം ഏകദിനത്തില്‍ 326 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യ എ ടീമിന് ബാറ്റിംഗ് തകര്‍ച്ച. അഭിഷേക് ശര്‍മ, റുതുരാജ് ഗെയ്കവാദ്, തിലക് വര്‍മ എന്നിവരുള്‍പ്പെടെ നാല് മുന്‍നിര വിക്കറ്റുകള്‍ ഇന്ത്യക്ക് നഷ്ടമായി.

രാജ്‌കോട്ട്: ദക്ഷിണാഫ്രിക്ക എ ടീമിനെതിരായ മൂന്നാം ഏകദിനത്തില്‍ 326 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യ എയ്ക്ക് നാല് വിക്കറ്റ് നഷ്ടം. രാജ്‌കോട്ട്, നിരഞ്ജന്‍ ഷാ സ്‌റ്റേഡിയത്തില്‍ പുരോഗമിക്കുന്ന മത്സരത്തില്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ 19 ഓവറില്‍ നാലിന് 88 റണ്‍സെന്ന നിലയിലാണ്. ഇഷാന്‍ കിഷന്‍ (18), ആയുഷ് ബദോനി (2) എന്നിവരാണ് ക്രീസില്‍. നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ദക്ഷിണാഫ്രിക്കയെ ലുവാന്‍ ഡ്രി പ്രിട്ടോറിയൂസ് (123), റിവാള്‍ഡോ മൂണ്‍സാമി (107) എന്നിവരുടെ സെഞ്ചുറികളാണ് ദക്ഷിണാഫ്രിക്കയെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. ആറ് വിക്കറ്റുകള്‍ ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായി. ഹര്‍ഷിത് റാണ, പ്രസിദ്ധ് കൃഷ്ണ, ഖലീല്‍ അഹമ്മദ് എന്നിവര്‍ക്ക് രണ്ട് വിക്കറ്റ് വീതമുണ്ട്. ആദ്യ രണ്ട് ഏകദിനങ്ങളും ജയിച്ച ഇന്ത്യ മൂന്ന് മത്സരങ്ങളുടെ പരമ്പര നേരത്തെ സ്വന്തമാക്കിയിരുന്നു.

മോശം തുടക്കമായിരുന്നു ഇന്ത്യക്ക്. 11 റണ്‍സെടുത്ത അഭിഷേക് ശര്‍മയുടെ വിക്കറ്റ് ഇന്ത്യക്ക് നഷ്ടമായി. ഷപോ മൊറേകിയുടെ പറകില്‍ റുബിന്‍ ഹെര്‍മാന് ക്യാച്ച്. പിന്നാലെ 10-ാം ഓവറില്‍ റുതുരാജ് ഗെയ്കവാദ് (25) മടങ്ങി. ബോണ്‍ ഫൊര്‍ട്വിന്റെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു താരം. തുടര്‍ന്ന് തിലക് വര്‍മയെ (11) മൊറേകി ബൗള്‍ഡാക്കിയതോടെ മൂന്നിന് 57 എന്ന നിലയിലായി ഇന്ത്യ. പിന്നീട് പരാഗ് (17) - കിഷന്‍ സഖ്യം 25 റണ്‍സ് കൂട്ടിചേര്‍ത്തു. ഇരുവരും ഇന്ത്യയെ രക്ഷപ്പെടുത്തുമെന്ന് തോന്നിച്ചെങ്കിലും ഡെലാനോ പോട്ട്ഗീറ്റര്‍ പരാഗിനെ പറഞ്ഞയച്ചു. ഇനി കിഷന്‍ - ബദോനി സഖ്യത്തിലാണ് ഇന്ത്യയുടെ പ്രതീക്ഷ.

നേരത്തെ മോഹിപ്പിക്കുന്ന തുടക്കമാായിരുന്നു ദക്ഷിണാഫ്രിക്കയ്ക്ക്. ഒന്നാം വിക്കറ്റില്‍ 241 റണ്‍സാണ് ദക്ഷിണാഫ്രിക്കന്‍ ഓപ്പണര്‍മാര്‍ ചേര്‍ത്തത്. പ്രിട്ടോറിയസാണ് ആദ്യം സെഞ്ചുറി പൂര്‍ത്തിയാക്കിയത്. പിന്നാലെ മൂണ്‍സാമിയും. എന്നാല്‍ 38-ാം ഓവറില്‍ രണ്ട് താരങ്ങളുടെയും വിക്കറ്റ് ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായി. റിവാള്‍ഡോയെ പ്രസിദ്ധ് വിക്കറ്റിന് മുന്നില്‍ കുടുക്കി. രണ്ട് സിക്‌സും 13 ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഇന്നിംഗ്‌സ്. അതേ ഓവറില്‍ പ്രിട്ടോറിയൂസും മടങ്ങി. 98 പന്തുകല്‍ നേരിട്ട താരം ആറ് സിക്‌സും ഒമ്പത് ഫോറും നേടി. തുടര്‍ന്നെത്തിയവരില്‍ ആര്‍ക്കും വലിയ സ്‌കോര്‍ നേടാന്‍ സാധിച്ചില്ല. റൂബിന്‍ ഹെര്‍മാന്‍ (11), സിനെത്തേംബ ക്വിഷിലെ (1), മാര്‍ക്വെസ് ആക്കര്‍മാന്‍ (16), ഡിയാര്‍ ഫോറെസ്റ്റര്‍ (20) എന്നിവരാണ് പുറത്തായത്. 15 പന്തില്‍ പുറത്താവാതെ 30 റണ്‍സ് ഡെലാനോ പോട്ട്ഗീറ്ററുടെ ഇന്നിംഗ്‌സ് സ്‌കോര്‍ 300 കടത്താന്‍ സഹായിച്ചു. ബോണ്‍ ഫൊര്‍ട്വിന്‍ (2) പുറത്താവാതെ നിന്നു.

അവസാന ഏകദിനം കളിച്ച ടീമില്‍ നിന്ന് മൂന്ന് മാറ്റങ്ങളുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. ഖലീല്‍ അഹമ്മദ്, മാനവ് സുതര്‍, റിയാന്‍ എന്നിവര്‍ ടീമിലെത്തി. നിതീഷ് കുമാര്‍ റെഡ്ഡി, അര്‍ഷ്ദീപ് സിംഗ്, വിപ്രജ് നിഗം എന്നിവരാണ് വഴിമാറിയത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ രണ്ടാം ടെസ്റ്റിനായി നിതീഷ് ഗുവാഹത്തിയിലെത്തിയിരുന്നു. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം.

ഇന്ത്യ: റുതുരാജ് ഗെയ്കവാദ്, അഭിഷേക് ശര്‍മ, തിലക് വര്‍മ്മ (ക്യാപ്റ്റന്‍), ആയുഷ് ബദോനി, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), റിയാന്‍ പരാഗ്, നിശാന്ത് സിന്ധു, ഹര്‍ഷിത് റാണ, പ്രസിദ് കൃഷ്ണ, മാനവ് സുതര്‍, ഖലീല്‍ അഹമ്മദ്.

ദക്ഷിണാഫ്രിക്ക: ലുവാന്‍ പ്രിട്ടോറിയസ്, റിവാള്‍ഡോ മൂണ്‍സാമി, മാര്‍ക്വിസ് ആക്കര്‍മാന്‍ (ക്യാപ്റ്റന്‍), സിനെത്തേംബ ക്വിഷിലെ (വിക്കറ്റ് കീപ്പര്‍), റൂബിന്‍ ഹെര്‍മന്‍, ഡയാന്‍ ഫോറസ്റ്റര്‍, ഡെലാനോ പോട്ട്ഗീറ്റര്‍, ലൂത്തോ സിംപാല, എന്‍കബയോംസി പീറ്റര്‍, ബോണ്‍ ഫോര്‍ട്വിന്‍, ഷെപോ മൊറേകി.

PREV
Read more Articles on
click me!

Recommended Stories

ടി20 പരമ്പരയില്‍ ഗില്‍ തന്നെ ഓപ്പണറാകും, നിലപാട് വ്യക്തമാക്കി ഗംഭീര്‍, സഞ്ജുവിന് വീണ്ടും കാത്തിരിപ്പ്
സെഞ്ചുറിയുമായി ജയ്സ്വാൾ, അര്‍ധസെഞ്ചുറിയുമായി രോഹിത്തും കോലിയും, ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് ഇന്ത്യക്ക് പരമ്പര