ഇംഗ്ലീഷ് പരീക്ഷക്ക് നാളെ തുടക്കം, ഇന്ത്യ എ-ഇംഗ്ലണ്ട് ലയൺസ് ആദ്യ ടെസ്റ്റ് കാണാനുള്ള വഴികള്‍, മത്സര സമയം

Published : May 29, 2025, 04:20 PM ISTUpdated : May 29, 2025, 04:29 PM IST
ഇംഗ്ലീഷ് പരീക്ഷക്ക് നാളെ തുടക്കം, ഇന്ത്യ എ-ഇംഗ്ലണ്ട് ലയൺസ് ആദ്യ ടെസ്റ്റ് കാണാനുള്ള വഴികള്‍, മത്സര സമയം

Synopsis

ടെസ്റ്റ് ടീമിലുള്ള യശസ്വി ജയ്സ്വാള്‍, കരുണ്‍ നായര്‍, ധ്രുവ് ജുറെല്‍, ഷാര്‍ദ്ദുല്‍ താക്കൂര്‍, നിതീറ് റെഡ്ഡി എന്നിവരെല്ലാം എ ടീമിന്‍റെ ഭാഗമാണ്. ജെയിംസ് റൂ ആണ് ഇംഗ്ലണ്ട് ലയണ്‍സിനെ നയിക്കുന്നത്. പരിക്കുമാറി തിരിച്ചെത്തുന്ന ഇംഗ്ലണ്ട് സീനിയര്‍ ടീം താരം ക്രിസ് വോക്സും ടീമിലുണ്ട്. 

ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്ക് മുന്നോടിയായി ഇന്ത്യ എ ടീമിന്‍റെ ഇംഗ്ലണ്ട് പര്യടനത്തിന് നാളെ തുടക്കമാകും. ഇന്ത്യ എയും ഇംഗ്ലണ്ട് ലയണ്‍സും തമ്മിലുള്ള ആദ്യ അനൗദ്യോഗിക ചതുര്‍ദിന ടെസ്റ്റിനാണ് നാളെ കാന്‍റന്‍ബറിയിലെ ദ് സ്പിറ്റ്ഫയര്‍ ഗ്രൗണ്ടില്‍ തുടക്കമാകുന്നത്. 

ഇന്ത്യൻ ടെസ്റ്റ് ടീമിലുള്ള യുവതാരങ്ങളില്‍ പലരും എ ടീമിലുമുള്ളതിനാല്‍ ഇംഗ്ലണ്ട് ലയണ്‍സിനെതിരെ മികവ് കാട്ടിയാല്‍ ടെസ്റ്റ് ടീമിലേക്കും വഴിതുറക്കും. ജൂണ്‍ 20നാണ ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരക്ക് ലീഡ്സില്‍ തുടക്കമാകുന്നത്. ടെസ്റ്റ് ടീമിൽ റിസര്‍വ് ഓപ്പണറായി സ്ഥാനം നേടിയ ക്യാപ്റ്റൻ അഭിമന്യു ഈശ്വരനാണ് എ ടീമിനെ നയിക്കുന്നത്.

ടെസ്റ്റ് ടീമിലുള്ള യശസ്വി ജയ്സ്വാള്‍, കരുണ്‍ നായര്‍, ധ്രുവ് ജുറെല്‍, ഷാര്‍ദ്ദുല്‍ താക്കൂര്‍, നിതീറ് റെഡ്ഡി എന്നിവരെല്ലാം എ ടീമിന്‍റെ ഭാഗമാണ്. ജെയിംസ് റൂ ആണ് ഇംഗ്ലണ്ട് ലയണ്‍സിനെ നയിക്കുന്നത്. പരിക്കുമാറി തിരിച്ചെത്തുന്ന ഇംഗ്ലണ്ട് സീനിയര്‍ ടീം താരം ക്രിസ് വോക്സും ടീമിലുണ്ട്. 

മത്സരം ഇന്ത്യൻ സമയം എപ്പോൾ, ടിവിയില്‍ കാണാനാകുമോ

പ്രാദേശിക സമയം 11 മണിക്കും(ഇന്ത്യൻ സമയം വൈകിട്ട് 3.30ന്) ആണ് മത്സരം തുടങ്ങുക. മത്സരം ടെലിവിഷനില്‍ കാണാനാവില്ല. ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡിന്‍റെ വെബ്സൈറ്റിലും ആപ്പിലും ലൈവ് സ്ട്രീമിംഗില്‍ മാത്രമാണ് മത്സരം കാണാനാകുക.

ഇന്ത്യ എ സ്ക്വാഡ്: അഭിമന്യു ഈശ്വരൻ (ക്യാപ്റ്റൻ), യശസ്വി ജയ്‌സ്വാൾ, റുതുരാജ് ഗെയ്ക്‌വാദ്, കരുൺ നായർ, ധ്രുവ് ജുറൽ (വൈസ് ക്യാപ്റ്റൻ) നിതീഷ് കുമാർ റെഡ്ഡി, ഷാർദുൽ താക്കൂർ, ഇഷാൻ കിഷൻ, മാനവ് സുത്താർ, തനുഷ് കൊട്ടിയാൻ, മുകേഷ് കുമാർ, ആകാശ് ദീപ്, ഹർഷിത് റാണ, അൻഷുൽ കംബോജ്,  ഖലീല്‍ അഹമ്മദ്, തുഷാർ ദേശ്പാണ്ഡെ, സര്‍ഫറാസ് ഖാന്‍, ഹർഷ് ദുബെ.

ഇംഗ്ലണ്ട് ലയൺസ് സ്ക്വാഡ്: ജെയിംസ് റൂ (ക്യാപ്റ്റൻ), ഫർഹാൻ അഹമ്മദ്, റെഹാൻ അഹമ്മദ്, സോണി ബേക്കർ, ജോർദാൻ കോക്സ്, റോക്കി ഫ്ലിന്‍റോഫ്, എമിലിയോ ഗേ, ടോം ഹെയ്ൻസ്, ജോർജ് ഹിൽ, ജോഷ് ഹൾ, എഡ്ഡി ജാക്ക്, ബെൻ മക്കിന്നി, ഡാൻ മൗസ്ലി, അജീത് സിംഗ് ഡെയ്ൽ, ക്രിസ് വോക്ക്സ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

സൂര്യയെ പറഞ്ഞ് ബോധിപ്പിച്ചു; യാന്‍സനെ പുറത്താക്കിയത് സഞ്ജുവിന്റെ മാസ്റ്റര്‍ പ്ലാന്‍
ചക്രവര്‍ത്തിക്ക് നാല് വിക്കറ്റ്, ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പര ഇന്ത്യക്ക്; അവസാന മത്സരത്തില്‍ ജയം 30 റണ്‍സിന്