ദുലീപ് ട്രോഫി: ഗില്‍ വീണ്ടും നിരാശയായി, ജുറല്‍ ഗോള്‍ഡന്‍ ഡക്ക്! ഇന്ത്യ എയ്‌ക്കെതിരെ ഇന്ത്യ ബി വിജയത്തിലേക്ക്

Published : Sep 08, 2024, 12:30 PM IST
ദുലീപ് ട്രോഫി: ഗില്‍ വീണ്ടും നിരാശയായി, ജുറല്‍ ഗോള്‍ഡന്‍ ഡക്ക്! ഇന്ത്യ എയ്‌ക്കെതിരെ ഇന്ത്യ ബി വിജയത്തിലേക്ക്

Synopsis

വിജയലക്ഷ്യത്തിലേക്ക് ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ എയ്ക്ക് മോശം തുടക്കമായിരുന്നു. തുടക്കത്തില്‍ തന്നെ മായങ്ക് അഗര്‍വാളിന്റെ (3) വിക്കറ്റ് ഇന്ത്യ എയ്ക്ക് നഷ്ടമായി.

ബംഗളൂരു: ദുലീപ് ട്രോഫിയില്‍ ശുഭ്മാന്‍ ഗില്‍ നയിക്കുന്ന ഇന്ത്യ എയ്‌ക്കെതിരെ ഇന്ത്യ ബി വിജയത്തിലേക്ക്. 275 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനെത്തിയ ഇന്ത്യ അവസാന ദിനം ലഞ്ചിന് പിരിയുമ്പോള്‍ നാലിന് 76 എന്ന നിലയിലാണ്. കെ എല്‍ രാഹുല്‍ (20), തനുഷ് കൊട്യന്‍ (0) എന്നിവരാണ് ക്രീസില്‍. മൂന്ന് വിക്കറ്റ് നേടിയ യഷ് ദയാലാണ് ഇന്ത്യ എയെ തകര്‍ത്തത്. നേരത്തെ, ഇന്ത്യ ബിയുടെ രണ്ടാം ഇന്നിംഗ്‌സ് 184ന് അവസാനിച്ചിരുന്നു. 61 റണ്‍സ് നേടിയ റിഷഭ് പന്താണ് ടോപ് സ്‌കോറര്‍. അകാശ് ദീപ് അഞ്ച് വിക്കറ്റ് വീഴ്ത്തി.

ഇന്ന് വിജയലക്ഷ്യത്തിലേക്ക് ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ എയ്ക്ക് മോശം തുടക്കമായിരുന്നു. തുടക്കത്തില്‍ തന്നെ മായങ്ക് അഗര്‍വാളിന്റെ (3) വിക്കറ്റ് ഇന്ത്യ എയ്ക്ക് നഷ്ടമായി. പിന്നാലെ പിന്നാലെ ശുഭ്മാന്‍ ഗില്‍ (21) - റിയാന്‍ പരാഗ് (31) സഖ്യം 44 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ പരാഗിനെ പുറത്താക്കി ദയാല്‍ ബ്രേക്ക് ത്രൂ നല്‍കി. വൈകാതെ ഗില്ലും മടങ്ങി. നവ്ദീപ് സൈനിക്കായിരുന്നു വിക്കറ്റ്. പകരമെത്തിയ ധ്രുവ് ജുറല്‍ (0) നേരിട്ട ആദ്യ പന്തില്‍ പുറത്തായി. നേരത്തെ ആറിന് 150 എന്ന നിലയിലാണ് ഇന്ത്യ ബി രണ്ടാം ഇന്നിംഗ്‌സ് ആരംഭിച്ചത്. 

മുഖത്ത് നോക്കി കാര്യങ്ങള്‍ പറയണം, ഗംഭീറിനെ പോലെ! പാകിസ്ഥാന്‍ ക്രിക്കറ്റിനെ വിമര്‍ശിച്ച് മുന്‍ താരം

ഇന്ന് സായ് കിഷോറിന്റെ (0) വിക്കറ്റാണ് ആദ്യം നഷ്ടമായത്.  പിന്നാലെ വാഷിംഗ്ടണ്‍ സുന്ദര്‍ (9) മടങ്ങി. നവ്ദീപ് സൈനി (13), ദയാല്‍ (19) നിര്‍ണായക സംഭാവന നല്‍കി. മുകേഷ് കുമാര്‍ (0) പുറത്താവാതെ നിന്നു. 

ആകാശിന് പുറമെ ഖലീല്‍ അഹമ്മദ് മൂന്ന് വിക്കറ്റ് വീഴ്ത്തി. നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ ബി ഒന്നാം ഇന്നിംഗ്‌സില്‍ 321 റണ്‍സാണ് നേടിയത്. മുഷീര്‍ ഖാനാണ് (181) ടോപ് സ്‌കോറര്‍. മറുപടി ബാറ്റിംഗില്‍ ഇന്ത്യ 231ന് പുറത്തായി.

PREV
click me!

Recommended Stories

ടി20 പരമ്പരയില്‍ ഗില്‍ തന്നെ ഓപ്പണറാകും, നിലപാട് വ്യക്തമാക്കി ഗംഭീര്‍, സഞ്ജുവിന് വീണ്ടും കാത്തിരിപ്പ്
സെഞ്ചുറിയുമായി ജയ്സ്വാൾ, അര്‍ധസെഞ്ചുറിയുമായി രോഹിത്തും കോലിയും, ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് ഇന്ത്യക്ക് പരമ്പര