ചതുര്‍ദിന മത്സരം: സ്പിന്‍കെണിയില്‍ വീണ് ദക്ഷിണാഫ്രിക്ക; ഇന്ത്യക്ക് മേല്‍ക്കൈ

By Web TeamFirst Published Sep 18, 2019, 6:54 PM IST
Highlights

രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയകുല്‍ദീപ് യാദവും ഷഹബാസ് നദീമുമാണ് ദക്ഷിണാഫ്രിക്കയെ കറക്കി വീഴ്ത്തിയത്. മുഹമ്മദ് സിറാജ് ഒരു വിക്കറ്റെടുത്തു.

മൈസൂര്‍: ഇന്ത്യ എക്കെതിരായ ചതുര്‍ദിന അനൗദ്യോഗിക ടെസ്റ്റ് മത്സരത്തില്‍ ദക്ഷിണാഫ്രിക്ക എക്ക് ബാറ്റിംഗ് തകര്‍ച്ച. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 417 റണ്‍സിന് മറുപടിയായി രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ദക്ഷിണാഫ്രിക്ക അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സെന്ന നിലയിലാണ്. 83 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ഏയ്ഡന്‍ മാര്‍ക്രം ആണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറര്‍. ഒമ്പത് റണ്‍സുമായി മുള്‍ഡറാണ് മാര്‍ക്രത്തിനൊപ്പം ക്രീസില്‍.

രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയകുല്‍ദീപ് യാദവും ഷഹബാസ് നദീമുമാണ് ദക്ഷിണാഫ്രിക്കയെ കറക്കി വീഴ്ത്തിയത്. മുഹമ്മദ് സിറാജ് ഒരു വിക്കറ്റെടുത്തു. 41 റണ്‍സെടുത്ത ഡിബ്രുയിന്‍ ആണ് മാര്‍ക്രത്തിന് പുറമെ ദക്ഷിണാഫ്രിക്കയ്ക്കായി പൊരുതി മറ്റൊരു ബാറ്റ്സ്മാന്‍.

നേരത്തെ 233/3 എന്ന സ്കോറില്‍ രണ്ടാം ദിനം ബാറ്റിംഗ് തുടര്‍ന്ന ഇന്ത്യ 417 റണ്‍സിന് ഓള്‍ ഔട്ടായി. കരുണ്‍ നായര്‍ 78 റണ്‍സില്‍ പുറത്തായപ്പോള്‍ വൃദ്ധിമാന്‍ സാഹ(60), ശിവം ദുബെ(68), ജലജ് സക്സേന(48 നോട്ടൗട്ട്) എന്നിവരുടെ ചെറുത്തുനില്‍പ്പാണ് ഇന്ത്യയെ മികച്ച സ്കോറിലേക്ക് നയിച്ചത്. ദക്ഷിണാഫ്രിക്കയ്ക്കായി മുള്‍ഡറും സിംപാലയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.

click me!