ഇന്ത്യയുടെ പുതുതലമുറ വരവറിയിച്ചു! യഷ് ധുളിന് സെഞ്ചുറി; എമേര്‍ജിംഗ് ഏഷ്യാ കപ്പില്‍ എട്ട് വിക്കറ്റ് ജയം

Published : Jul 14, 2023, 04:59 PM IST
ഇന്ത്യയുടെ പുതുതലമുറ വരവറിയിച്ചു! യഷ് ധുളിന് സെഞ്ചുറി; എമേര്‍ജിംഗ് ഏഷ്യാ കപ്പില്‍ എട്ട് വിക്കറ്റ് ജയം

Synopsis

ചെറിയ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യക്ക് മോശം തുടക്കമായിരുന്നു. സ്‌കോര്‍ബോര്‍ഡില്‍ 41 റണ്‍സുള്ളപ്പോള്‍ ഓപ്പണര്‍മാരായ സായ് സുദര്‍ശന്‍ (8), അഭിഷേക് ശര്‍മ (19) എന്നിവരുടെ വിക്കറ്റുകള്‍ ഇന്ത്യക്ക് നഷ്ടമായി.

കൊളംബൊ: ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ എമേര്‍ജിംഗ് ടീംസ് ഏഷ്യാ കപ്പില്‍ ഇന്ത്യ എ തകര്‍പ്പന്‍ ജയത്തോടെ തുടങ്ങി. യുഎഇ എ ടീമിനെ എട്ട് വിക്കറ്റിനാണ് ഇന്ത്യ തകര്‍ത്തത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ യുഎഇ 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ഇന്ത്യ 26.3 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 108 റണ്‍സുമായി പുറത്താവാതെ നിന്ന ക്യാപ്റ്റന്‍ യഷ് ധുള്‍ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു. 41 റണ്‍സോടെ നികിന്‍ ജോസ് പുറത്താവാതെ നിന്നു.

ചെറിയ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യക്ക് മോശം തുടക്കമായിരുന്നു. സ്‌കോര്‍ബോര്‍ഡില്‍ 41 റണ്‍സുള്ളപ്പോള്‍ ഓപ്പണര്‍മാരായ സായ് സുദര്‍ശന്‍ (8), അഭിഷേക് ശര്‍മ (19) എന്നിവരുടെ വിക്കറ്റുകള്‍ ഇന്ത്യക്ക് നഷ്ടമായി. ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിന് വേണ്ടി ഗംഭീര പ്രകടനം പുറത്തെടുത്തിരുന്ന താരമായിരുന്നു സായ്. ഇരുവരും വേഗത്തില്‍ പുറത്തായെങ്കിലു നാലാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ധുള്‍ - നികിന്‍ സഖ്യം ഇന്ത്യയെ വേഗത്തില്‍ വിജയത്തിലേക്ക് നയിച്ചു. ഇരുവരും 138 റണ്‍സാണ് കൂട്ടിചേര്‍ത്തത്. 84 പന്തുകള്‍ നേരിട്ട ധുള്‍ ഒരു സിക്‌സും 20 ഫോറും നേടി. നികിന്റെ അക്കൗണ്ടില്‍ അഞ്ച് ഫോറുകളുണ്ട്.

നേരത്തെ, ഹര്‍ഷിത് റാണയുടെ നാല് വിക്കറ്റ് പ്രകടനമാണ് യുഎഇയെ തകര്‍ത്തത്. നിതീഷ് റെഡ്ഡി, മാനവ് സുതര്‍  എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. 46 റണ്‍സ് നേടിയ വാല്‍താപ ചിദംബരമാണ് യുഎഇയുടെ ടോപ് സ്‌കോറര്‍. അര്യന്‍ഷ് ശര്‍മ (38), മുഹമ്മദ് ഫറാസുദ്ദീന്‍ (35) ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. അലി നസീര്‍ (10), ജഷ് ജിയാനനി (13) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍.

ജയത്തോടെ ഗ്രൂപ്പ് ബിയില്‍ ഇന്ത്യ എ മുന്നിലെത്തി. നേപ്പാളിനെ നാല് വിക്കറ്റിന് തകര്‍ത്ത പാകിസ്ഥാന്‍ എയാണ് രണ്ടാമത്. ഗ്രൂപ്പ് എയില്‍ ആതിഥേയരായ ശ്രീലങ്ക എ ആദ്യ മത്സരത്തില്‍ 48 റണ്‍സിന് ബംഗ്ലാദേശ് എയെ തോല്‍പ്പിച്ചു. അഫ്ഗാനിസ്ഥാന്‍ എ 72 റണ്‍സിന് ഒമാന്‍ എയെ തോല്‍പ്പിച്ചു.

അംഗരക്ഷകരില്ല! സാധാരണക്കാരനായി വീട്ടുസാധനങ്ങള്‍ മേടിച്ച് സൂപ്പര്‍ മാര്‍ക്കറ്റിലൂടെ കൈവണ്ടിയുമുന്തി മെസി

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

സി കെ നായിഡു ട്രോഫി: ജമ്മു കശ്മീരിനെതിരെ കേരളം വിജയത്തിലേക്ക്
ന്യൂസിലന്‍ഡിന് തകര്‍ച്ചയോടെ തുടക്കം, മൂന്ന് വിക്കറ്റുകള്‍ നഷ്ടം; ഫിലിപ്‌സ് - ചാപ്മാന്‍ സഖ്യം ക്രീസില്‍