പൂജാരയും പരാജയം! ദുലീപ് ട്രോഫി ഫൈനലില്‍ വെസ്റ്റ് സോണിനെതിരെ സൗത്ത് സോണിന് മേല്‍ക്കൈ; മലയാളി താരം ക്രീസില്‍

Published : Jul 14, 2023, 03:46 PM IST
പൂജാരയും പരാജയം! ദുലീപ് ട്രോഫി ഫൈനലില്‍ വെസ്റ്റ് സോണിനെതിരെ സൗത്ത് സോണിന് മേല്‍ക്കൈ; മലയാളി താരം ക്രീസില്‍

Synopsis

രണ്ടാം ഇന്നിംഗ്‌സില്‍ സൗത്ത് സോണിന് ഇതുവരെ രവികുമാര്‍ സമര്‍ത്ഥ് (5), മായങ്ക് അഗര്‍വാള്‍ (35), തിലക് വര്‍മ (3), ഹനുമ വിഹാരി (42) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്.

ബംഗളൂരു: ദുലീപ് ട്രോഫി ഫൈനലില്‍ വെസ്റ്റ് സോണിനെതിരെ സൗത്ത് സോണിന് മേല്‍ക്കൈ. ബംഗളൂരു ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ മൂന്നാംദിനം മത്സരം പുരോഗമിക്കവെ സൗത്ത് സോണ്‍ രണ്ടാം ഇന്നിംഗ്‌സില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 128 റണ്‍സെടുത്തിട്ടുണ്ട്. ഒന്നാം ഇന്നിംഗ്‌സില്‍ വെസ്റ്റ് സോണിനെ 146ന് പുറത്താക്കിയ സൗത്ത് സോണിന് 195 റണ്‍സിന്റെ ലീഡുണ്ട്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ സൗത്ത് സോണ്‍ ഒന്നാം ഇന്നിംഗ്‌സില്‍ 213 റണ്‍സ് നേടിയിരുന്നു.

രണ്ടാം ഇന്നിംഗ്‌സില്‍ സൗത്ത് സോണിന് ഇതുവരെ രവികുമാര്‍ സമര്‍ത്ഥ് (5), മായങ്ക് അഗര്‍വാള്‍ (35), തിലക് വര്‍മ (3), ഹനുമ വിഹാരി (42) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. മലയാളി താരം സച്ചിന്‍ ബേബി (18), റിക്കി ബുയി (21) എന്നിവര്‍ ക്രീസിലുണ്ട്. ഇതുവരെ 38 പന്തുകള്‍ നേരിട്ട സച്ചിന്‍ മൂന്ന് ബൗണ്ടറികള്‍ നേടി. ആദ്യ ഇന്നിംഗ്‌സില്‍ താരം ഏഴ് റണ്‍സിന് പുറത്തായിരുന്നു. വെസ്റ്റ് സോണിന് വേണ്ടി അര്‍സാന്‍ നാഗ്വസ്വല്ല രണ്ട് വിക്കറ്റ് വീഴ്ത്തി. 

നേരത്തെ, ചേതേശ്വര്‍ പൂജാര (9) ഉള്‍പ്പെടെയുള്ള താരങ്ങള്‍ നിരാശപ്പെടുത്തിയത് വെസ്റ്റ് സോണിന് തിരിച്ചടിയായി. പ്രധാന താരങ്ങളായ സര്‍ഫറാസ് ഖാന്‍ (0), സൂര്യകുമാര്‍ യാദവ് (8) എന്നിവര്‍ക്ക് തിളങ്ങാനായില്ല. 63 റണ്‍സെടുത്ത പൃഥ്വി ഷായാണ് ടോപ് സ്‌കോറര്‍. പ്രിയങ്ക് പാഞ്ചല്‍ (11), ഹര്‍വിക് ദേശായ് (21), അതിഥ് ഷേത് (12), ഷംസ് മുലാനി (0), ധര്‍മേന്ദ്രസിംഗ് ജഡേജ (6), നാഗ്വസ്വല്ല (0) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ചിന്തന്‍ ഗജ (4) പുറത്താവാതെ നിന്നു. വിദ്വത് കവേരപ്പ ഏഴ് വിക്കറ്റെടുത്തു. 

നേരത്തെ, സൗത്ത് സോണിനെ ക്യാപ്റ്റന്‍ ഹനുമ വിഹാരിയുടെ (63) ഇന്നിംഗ്‌സാണ് കരകയറ്റിയത്. തിലക് വര്‍മ (40) ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. മായങ്ക് അഗര്‍വാള്‍ (28), സമര്‍ത്ഥ് (7), റിക്കി ബുയി (9), സച്ചിന്‍ ബേബി (7), സായ് കിഷോര്‍ (5), വിജയ്കുമാര്‍ വൈശാഖ് (13), കവേരപ്പ (8), വാസുകി കൗശിക് (0) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. വാഷിംഗ്ടണ്‍ സുന്ദര്‍ (22) പുറത്താവാതെ നിന്നു.

'യുവതാരമായി വന്നു, ബ്ലാസ്റ്റേഴ്സ് ഐക്കണായി പോകുന്നു'; സഹല്‍ അബ്ദുള്‍ സമദിനെ വാഴ്ത്തി ഐഎസ്എല്‍

PREV
click me!

Recommended Stories

അഭിഷേകോ ബുമ്രയോ അല്ല, ടി20 ലോകകപ്പില്‍ ഇന്ത്യയുടെ 'എക്സ്' ഫാക്ടറാകുന്ന താരത്തെ പ്രവചിച്ച് ഇര്‍ഫാന്‍ പത്താന്‍
സൂപ്പര്‍ ലീഗ് പ്രതീക്ഷ അവസാനിച്ചു, സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ സഞ്ജുവില്ലാതെ കേരളം നാളെ ആസമിനെതിരെ