ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ്; പാകിസ്ഥാനെ വീഴ്ത്തി നാലാം സ്ഥാനത്തേക്ക് കയറി ബംഗ്ലാദേശ്; ഇന്ത്യ തന്നെ ഒന്നാമത്

Published : Sep 03, 2024, 04:27 PM IST
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ്; പാകിസ്ഥാനെ വീഴ്ത്തി നാലാം സ്ഥാനത്തേക്ക് കയറി ബംഗ്ലാദേശ്; ഇന്ത്യ തന്നെ ഒന്നാമത്

Synopsis

ആറ് മത്സരങ്ങളില്‍ മൂന്ന് ജയവും മൂന്ന് തോല്‍വിയുമുള്ള ബംഗ്ലാദേശ് 33 പോയന്‍റും 45.83 വിജശതമാനവുമായാണ് ഇംഗ്ലണ്ടിനെ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളി നാലാം സ്ഥാനത്തേക്ക് ഉയര്‍ന്നത്.  

ദുബായ്: പാകിസ്ഥാനെതിരായ ടെസ്റ്റ് പരമ്പര നേട്ടത്തോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയന്‍റ് ടേബിളില്‍ കുതിപ്പുമായി ബംഗ്ലാദേശ്. പാകിസ്ഥാനെതിരായ പരമ്പര 2-0ന് തൂത്തുവാരിയതോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയന്‍റ് ടേബിളില്‍ ബംഗ്ലാദേശ് നാലാം സ്ഥാനത്തേക്ക് ഉയര്‍ന്നു. ആറ് മത്സരങ്ങളില്‍ മൂന്ന് ജയവും മൂന്ന് തോല്‍വിയുമുള്ള ബംഗ്ലാദേശ് 33 പോയന്‍റും 45.83 വിജശതമാനവുമായാണ് ഇംഗ്ലണ്ടിനെ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളി നാലാം സ്ഥാനത്തേക്ക് ഉയര്‍ന്നത്.

ആറ് ടെസ്റ്റില്‍ മൂന്ന് ജയവും മൂന്ന് തോല്‍വിയുമുള്ള ന്യൂസിലന്‍ഡ് 36 പോയന്‍റും 50 വിജയശതമാനവുമായി മൂന്നാം സ്ഥാനത്താണ്. 12 ടെസ്റ്റുകളില്‍ എട്ട് ജയവും ഒരു സമനിലയും മൂന്ന് തോല്‍വിയുമുള്ള ഓസ്ട്രേലിയ 90 പോയന്‍റും 62.50 വിജയശതമാനവുമായി രണ്ടാം സ്ഥാനത്തുണ്ട്. ഒമ്പത് ടെസ്റ്റുകളില്‍ ആറ് ജയവും രണ്ട് തോല്‍വിയും ഒരു സമനിലയും അടക്കം 74 പോയന്‍റും 68.52 വിജയശതമാനവുമായി ഇന്ത്യ തന്നെയാണ് ഒന്നാമത്.

നാട്ടിൽ അവസാനം ജയിച്ചത് 1303 ദിവസം മുമ്പ്, ബംഗ്ലാദേശിനെതിരായ തോല്‍വി; നാണക്കേടിന്‍റെ പടുകുഴിയില്‍ പാകിസ്ഥാൻ

15 ടെസ്റ്റില്‍ എട്ട് ജയവും ആറ് തോല്‍വിയും ഒരു സമനിലയും അടക്കം 81 പോയന്‍റും 45 വിജയശതമാനവുമുള്ള ഇംഗ്ലണ്ട് ആണ് അഞ്ചാമത്. ദക്ഷിണാഫ്രിക്കയും ശ്രീലങ്കയുമാണ് ആറും ഏഴും സ്ഥാനങ്ങളില്‍. ബംഗ്ലാദേശിനെതിരായ തോല്‍വിയോടെ ഏഴ് ടെസ്റ്റില്‍ രണ്ട് ജയവും അഞ്ച് തോല്‍വിയും അടക്കം 16 പോയന്‍റും 19.05 വിജയശതമാനവും മാത്രമുള്ള പാകിസ്ഥാന്‍ എട്ടാമതാണ്.  വെസ്റ്റ് ഇന്‍ഡീസ് ആണ് അവസാന സ്ഥാനത്ത്.

ഈ മാസം 19 മുതല്‍ ഇന്ത്യയും ബംഗ്ലാദേശും തമ്മില്‍ രണ്ട് മത്സര ടെസ്റ്റ് പരമ്പരയില്‍ ഏറ്റുമുട്ടുന്നുണ്ട്. അടുത്ത മാസം ന്യൂസിലന്‍ഡിനെതിരെ മൂന്ന് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയിലും നവംബറിലും ഡിസംബറിലുമായി ഓസ്ട്രേലിയക്കെതിരെ അഞ്ച് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയിലും ഇന്ത്യ കളിക്കുന്നുണ്ട്. അടുത്തവര്‍ഷം ജൂണിൽ ഇംഗ്ലണ്ടിലാണ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനല്‍. കഴിഞ്ഞ രണ്ട് തവണയും ഫൈനലിലെത്തിയ ഇന്ത്യക്ക് കിരീടം നേടാനായിരുന്നില്ല.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
click me!

Recommended Stories

ടി20 പരമ്പരയില്‍ ഗില്‍ തന്നെ ഓപ്പണറാകും, നിലപാട് വ്യക്തമാക്കി ഗംഭീര്‍, സഞ്ജുവിന് വീണ്ടും കാത്തിരിപ്പ്
സെഞ്ചുറിയുമായി ജയ്സ്വാൾ, അര്‍ധസെഞ്ചുറിയുമായി രോഹിത്തും കോലിയും, ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് ഇന്ത്യക്ക് പരമ്പര