മുഹമ്മദ് ഷമിയുടെ നാല് വിക്കറ്റ്, രോഹിത് ശര്‍മയുടെ സെഞ്ചുറി, കോലിയുടെ ക്ലാസിക് ഇന്നിങ്സ്... ഒടുവില്‍ ഓസ്ട്രേലിയയെ തകര്‍ത്ത് ഇന്ത്യ ഏകദിന പരമ്പരയുമെടുത്തു. ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം.
ബംഗളൂരു: മുഹമ്മദ് ഷമിയുടെ നാല് വിക്കറ്റ്, രോഹിത് ശര്‍മയുടെ സെഞ്ചുറി, കോലിയുടെ ക്ലാസിക് ഇന്നിങ്സ്... ഒടുവില്‍ ഓസ്ട്രേലിയയെ തകര്‍ത്ത് ഇന്ത്യ ഏകദിന പരമ്പരയുമെടുത്തു. ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഓസീസ് സ്റ്റീവന്‍ സ്മിത്തിന്റെ (131) സെഞ്ചുറി കരുത്തില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 286 റണ്‍സ് നേടി. ഷമിയുടെ നാല് വിക്കറ്റ് നിര്‍ണായകമായി. സ്മിത്തിന് സെഞ്ചുറിയിലൂടെതന്നെ രോഹിത് ശര്‍മ (119) മറുപടി നല്കിയപ്പോള് ഇന്ത്യ 47.3 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. വിരാട് കോലി (89), ശ്രേയസ് അയ്യര്‍ (44) എന്നിവരുടെ ഇന്നിങ്സും നിര്‍ണായക പങ്കുവഹിച്ചു.
ഇന്ത്യയുടെ തുടക്കം ഗംഭീരം
ധവാന്റെ അഭാവത്തില്‍ വീണ്ടും ഓപ്പണറുടെ വേഷത്തിലെത്തിയ രാഹുല്‍, രോഹിത് ശര്‍മയുമൊത്ത് തകര്‍പ്പന്‍ തുടക്കമാണ് സമ്മാനിച്ചത്. ഇരുവരും ഒന്നാം വിക്കറ്റില്‍ 69 റണ്‍സ് കൂട്ടിച്ചേര്‍ത്തു. കൂറ്റനടികകള്‍ക്ക് ശ്രമിച്ച രോഹിത് ഇതുവരെ രണ്ട് സിക്സും ആറ് ഫോറും കണ്ടെത്തി. എന്നാല്‍ 13ാം ഓവറില്‍ ഇന്ത്യക്ക് രാഹുലിനെ (19) നഷ്ടമായി. അഷ്ടടണ്‍ അഗറിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു താരം. പിന്നീടെത്തിയ ക്യാപ്റ്റന്‍ രോഹിത്തിന് അടിയുറച്ച പിന്തുണ നല്കി. രോഹിത്തിനെ ഇഷ്ടത്തിന് കളിക്കാന്‍ വിട്ട കോലി ഒരറ്റത്ത് ശ്രദ്ധയോടെ ബാറ്റ് വീശി.
രോഹിത്- കോലി കൂട്ടുകെട്ട്
137 റണ്‍സിന്റെ കൂട്ടുകെട്ടാണ് രോഹിത്- കോലി സഖ്യം പടുത്തുയര്‍ത്തിയത്. ഇന്ത്യയുടെ വിജയത്തില്‍ ശക്തി പകര്‍ന്നതും ഈ കൂട്ടുകെട്ട് തന്നെ. ഇതിനിടെ രോഹിത് തന്റെ 29ാം ഏകദിന സെഞ്ചുറി പൂര്‍ത്തിയാക്കി. 128 പന്തില്‍ എട്ട് ഫോറും ആറ് സിക്സും അടങ്ങുന്നതായിരുന്നു രോഹിത്തിന്റ ഇന്നിങ്സ്. എന്നാല്‍ രോഹിത്തിനെ സാംപ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ കയ്യില്‍ കുടുക്കി. പിന്നാലെ എത്തിയ ശ്രേയസ് അയ്യര്‍ തകര്‍പ്പന്‍ ഫോമിലായിരുന്നു. കോലിക്കൊപ്പം 68 റണ്‍സാണ് അയ്യര്‍ കൂട്ടിച്ചേര്‍ത്തത്. ഇതിനിടെ കോലി വീണെങ്കിലും മനീഷ് പാണ്ഡെ (8) വിജയം പൂര്‍ത്തിയാക്കി. എട്ട് ബൗണ്ടറികള്‍ ഉള്‍പ്പെടുന്നതായിരുന്നു കോലിയുടെ ഇന്നിങ്സ്.
മിന്നിതിളങ്ങി സ്മിത്ത്, പിന്തുണയുമായി ലബുഷെയ്ന്
ഓസീസ് താരത്തിന്റെ ഒമ്പതാം ഏകദിന സെഞ്ചുറിയാണ് ബംഗളൂരുവില്‍ പിറന്നത്. 14 ഫോറും ഒരു സിക്സും അടങ്ങുന്നതായിരുന്നു സ്മിത്തിന്റെ ഇന്നിങ്സ്. എന്നാല്‍ മര്‍ണസ് ലബുഷെയ്നില്‍ (64 പന്തില്‍ 54)നിന്ന് മാത്രമാണ് സ്മിത്തിന് പിന്തുണ ലഭിച്ചത്. ഇരുവരും 126 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. പിന്നീട് അലക്സ് ക്യാരി (35)യുമൊത്ത് 58 റണ്‍സും സ്മിത്ത് കൂട്ടിച്ചേര്‍ത്തു. ഈ രണ്ട് കൂട്ടുകെട്ടുകള്‍ ഇല്ലായിരുന്നെങ്കില്‍ ഓസീസിന്റെ നില ഇതിലും പരിതാപകരമായേനെ. മറ്റാര്‍ക്കും ഓസീസ് നിരയില്‍ തിളങ്ങാന്‍ സാധിച്ചില്ല.
ഓപ്പണര്‍മാര്‍ നിരാശപ്പെടുത്തി
ആദ്യ ഏകദിനത്തില്‍ സെഞ്ചുറി നേടിയ ഓസീസ് ഓപ്പണര്‍മാര്‍ നിര്‍ണായക മത്സത്തില്‍ നിരാശപ്പെടുത്തി. സ്കോര്‍ ബോര്‍ഡില്‍ 18 റണ്‍സ് മാത്രമുള്ളപ്പോള്‍ വാര്‍ണര്‍ മടങ്ങി. മുഹമ്മദ് ഷമിയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ കെ എല്‍ രാഹുലിന് ക്യാച്ച് നല്‍കുകയായിരുന്നു വാര്‍ണര്‍. അധികം വൈകിയില്ല, ക്യാപ്റ്റന്‍ ഫിഞ്ചും പവലിയനില്‍ തിരിച്ചെത്തി. റണ്ണിങ്ങിനിടെ സ്മിത്തുമായുണ്ടായ ആശയകുഴപ്പം റണ്ണൗട്ടില്‍ അവസാനിക്കുകയായിരുന്നു.
എറിഞ്ഞിട്ട് ജഡ്ഡുവും ഷമിയും, മധ്യനിരയും വാലറ്റവും തകര്‍ന്നു
സ്മിത്ത്- ലബുഷെയ്ന് സഖ്യം ഓസീസിനെ മികച്ച നിലയിലേക്ക് നയിക്കുമ്പോഴാണ് രവീന്ദ്ര ജഡേജ ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കിയത്. ലബുഷെയ്നെ ക്യാപ്റ്റന്‍ വിരാട് കോലിയുടെ കൈകളിലെത്തിച്ചു. പിന്നാലെ മിച്ചല്‍ സ്റ്റാര്‍ക്കിനെ പരീക്ഷിച്ചെങ്കിലു കാര്യമുണ്ടായില്ല. ജഡേജയുടെ തന്നെ പന്തില്‍ ചാഹലിന് ക്യാച്ച്. ക്യാരിയെ കുല്‍ദീപ് മടക്കിയപ്പോള്‍ അഷ്ടണ്‍ ടര്‍ണര്‍ നവ്ദീപ് സൈനിയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ക്ക് ക്യാച്ച് നല്കി. എന്നാല്‍ അപകടകാരിയായ നില്‍ക്കുകയായിരുന്ന സ്മിത്തിനെ ഷമിയാണ് മടക്കിയത്. നേരിട്ട് ആദ്യ പന്തില്‍ തന്നെ പാറ്റ് കമ്മിന്‍സിനെ ഒരു തകര്‍പ്പന്‍ യോര്‍ക്കര്‍ ഷമി മടക്കിയയച്ചു. ആഡം സാംപയ്ക്കും ഷമിയുടെ യോര്‍ക്കറിന് മുന്നില്‍ മറുപടി ഉണ്ടായിരുന്നില്ല. അവസാന ഓവറില്‍ ഹേസല്‍വുഡിനെയും തിരിച്ചയച്ച് ഷമി നാല് വിക്കറ്റ് പൂര്‍ത്തിയാക്കി.
മാറ്റമില്ലാതെ ഇന്ത്യ, ഓസീസ് ടീമില്‍ റിച്ചാര്ഡ്സണ് പുറത്ത്
നേരത്തെ രാജ്കോട്ടില്‍ കളിച്ച ടീമില്‍ നിന്ന് മാറ്റമില്ലാതെയാണ് ഇന്ത്യ ഇറങ്ങിയത്. പരിക്കേറ്റ ഋഷഭ് പന്തിന് പകരം കെ എല്‍ രാഹുല്‍ വിക്കറ്റ് കീപ്പറാവുകയായിരുന്നു. ഓസീസ് ടീമില്‍ ഒരു മാറ്റമുണ്ട്. മോശം ഫോം കണ്ടെത്താന്‍ വിഷമിക്കുന്ന കെയ്ന്‍ റിച്ചാര്‍ഡ്സണിന് പകരം ജോഷ് ഹേസല്‍വുഡ് ടീമിലെത്തി.