ENG vs IND : ഒരുക്കം ഗംഭീരമാക്കി ടീം ഇന്ത്യ, രണ്ടാം സന്നാഹത്തിലും ജയം; സഞ്ജുവിന് തിളങ്ങാനായില്ല

By Web TeamFirst Published Jul 4, 2022, 9:25 AM IST
Highlights

മലയാളി താരം സഞ്ജു സാംസണ്‍ (0) ആദ്യ പന്തില്‍ തന്നെ പുറത്താവുന്നത് കണ്ടാണ് മത്സരം തുടങ്ങിയത്. വൈകാതെ രാഹുല്‍ ത്രിപാഠി (7), സൂര്യകുമാര്‍ യാദവ് (0), ഇഷാന്‍ കിഷന്‍ (16) എന്നിവരും മടങ്ങി.

നോര്‍താംപ്റ്റണ്‍: ഇംഗ്ലണ്ടിനെതിരെ ടി20 പരമ്പരയ്ക്ക് (ENGvIND) മുന്നോടിയായുള്ള രണ്ടാം സന്നാഹ മത്സരത്തിലും ഇന്ത്യക്ക് ജയം. നോര്‍താംപ്റ്റണ്‍ഷെയറിനെതിരായ മത്സരത്തില്‍ 10 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ (Team India) നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ നോര്‍താംപ്റ്റണ്‍ 19.3 ഓവറില്‍ 139ന് എല്ലാവരും പുറത്തായി.

മലയാളി താരം സഞ്ജു സാംസണ്‍ (0) ആദ്യ പന്തില്‍ തന്നെ പുറത്താവുന്നത് കണ്ടാണ് മത്സരം തുടങ്ങിയത്. വൈകാതെ രാഹുല്‍ ത്രിപാഠി (7), സൂര്യകുമാര്‍ യാദവ് (0), ഇഷാന്‍ കിഷന്‍ (16) എന്നിവരും മടങ്ങി. ഒരുഘട്ടത്തില്‍ നാലിന് 51 എന്ന നിലയിലായിന്നു ഇന്ത്യ. പിന്നാലെ ദിനേശ് കാര്‍ത്തിക് (26 പന്തില്‍ 34) മടങ്ങിയതോടെ നില പരിതാപകരമായി. 11.1 ഓവറില്‍ അഞ്ചിന് 72 എന്ന നിലയിലായി ഇന്ത്യ.

തുടര്‍ന്ന് ക്രീസിലെത്തിയ ഹര്‍ഷല്‍ പട്ടേലാണ് (36 പന്തില്‍ 54) ഇന്ത്യയെ മാന്യമായ സ്‌കോറിലേക്ക് നയിച്ചത്. അഞ്ച് ഫോറും മൂന്ന് സിക്‌സും അടങ്ങുന്നതായിരുന്നു ഹര്‍ഷലിന്റെ ഇന്നിംഗ്‌സ്. വെങ്കടേഷ് അയ്യര്‍ (20) പിന്തുണ നല്‍കി. അവസാന ഓവറിലാണ് ഹര്‍ഷല്‍ മടങ്ങുന്നത്. ആവേഷ് ഖാനാണ് (0) പുറത്തായ മറ്റൊരു കാര്യം. അര്‍ഷ്ദീപ് സിംഗ് (0), യൂസ്‌വേന്ദ്ര ചാഹല്‍ (2) പുറത്താവാതെ നിന്നു. 

മറുപടി ബാറ്റിംഗ് ആരംഭിച്ച നോര്‍താംപ്റ്റണ് കാര്യമായി വെല്ലുവിളി ഉയര്‍ത്താന്‍ സാധിച്ചില്ല. 33 റണ്‍സ് നേടിയ സെയ്ഫ് സയ്ബാണ് ടോപ് സ്‌കോറര്‍. എമിലിയോ ഗെയ് (22), ജയിംസ് സെയ്ല്‍സ് (12), നതാന്‍ ബക്ക് (18), ബ്രണ്ടന്‍ ഗ്ലൗവര്‍ (15) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍. അര്‍ഷ്ദീപ് സിംഗ്, ആവേഷ് ഖാന്‍, ഹര്‍ഷല്‍ പട്ടേല്‍, യൂസ്‌വേന്ദ്ര ചാഹല്‍ (Yuzvendra Chahal) എന്നിവര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. പ്രസിദ്ധ് കൃഷ്ണ, വെങ്കടേഷ് അയ്യര്‍ എന്നിവര്‍ക്ക് ഓരോ വിക്കറ്റുണ്ട്.
 

click me!