ദുലീപ് ട്രോഫി: ശ്രേയസ് അയ്യരുടെ ഇന്ത്യ ഡി വീണു; സമ്മര്‍ത്തെ അതിജീവിച്ച് റുതുരാജും സംഘവും, ആദ്യ ജയം

Published : Sep 07, 2024, 04:45 PM IST
ദുലീപ് ട്രോഫി: ശ്രേയസ് അയ്യരുടെ ഇന്ത്യ ഡി വീണു; സമ്മര്‍ത്തെ അതിജീവിച്ച് റുതുരാജും സംഘവും, ആദ്യ ജയം

Synopsis

വിജയലക്ഷ്യത്തിലേക്ക് ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ സി ഏകദിന ശൈലിയിലാണ് തുടങ്ങിയത്.

അനന്ത്പൂര്‍: ദുലീപ് ട്രോഫിയില്‍ ഇന്ത്യ സി നാല് വിക്കറ്റിന് ശ്രേയസ് അയ്യര്‍ നയിക്കുന്ന ഇന്ത്യ ഡിയെ തകര്‍ത്തു. റുതുരാജ് ഗെയ്കവാദ് നയിക്കുന്ന ഇന്ത്യ സിയുടെ വിജയലക്ഷ്യം  233 റണ്‍സായിരുന്നു. ആറ് വിക്കറ്റ് നഷ്ടത്തില്‍ ടീം ലക്ഷ്യം മറികടന്നു. ആര്യ ജുയല്‍ (47), റുതുരാജ് ഗെയ്കവാദ് (46), രജത് പടിധാര്‍ (44), അഭിഷേക് പോറല്‍ (35) എന്നിവരാണ് വിജയശില്‍പ്പികള്‍. ഇന്ത്യ ഡിയുടെ സരണ്‍ഷ് ജെയ്ന്‍ നാല് വിക്കറ്റ് വീഴ്ത്തി. സ്‌കോര്‍: ഇന്ത്യ ഡി 164, 236 & ഇന്ത്യ സി 168,  233/6.

വിജയലക്ഷ്യത്തിലേക്ക് ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ സി ഏകദിന ശൈലിയിലാണ് തുടങ്ങിയത്. ഒന്നാം വിക്കറ്റില്‍ റുതുരാജ് - സായ് സുദര്‍ശന്‍ (22) സഖ്യം 64 റണ്‍സ് ചേര്‍ത്തു. മൂന്നാമതെത്തിയ ജുയലും മികച്ച പ്രകടനം പുറത്തെടുത്തു. ഇതിനിടെ റുതുരാജ് പുറത്തായി. എങ്കിലും രജത് - ജുയല്‍ സഖ്യം വിജയത്തിലേക്ക് നയിക്കുമെന്ന തോന്നലുണ്ടാക്കി. 88 റണ്‍സാണ് ഇരുവരും കൂട്ടിചേര്‍ത്തത്.എന്നാല്‍ രജതിനെ പുറത്താക്കി സരണ്‍ഷ് ബ്രേക്ക് ത്രൂ നല്‍കി. പിന്നാലെ ജുയലും മടങ്ങി. ബാബാ അപരാജിത് (7), ഹൃതിക് ഷൊകീന്‍ (0) എന്നിവര്‍ക്ക് തിളങ്ങാന്‍ സാധിച്ചതുമില്ല. ഇതോടെ ആറിന് 191 എന്ന നിലയിലായി ഇന്ത്യ. 

ഇതോടെ ചെറുതായി പ്രതിരോധത്തിലായെങ്കിലും എന്നാല്‍ മാനവ് സുതറിനെ (19) കൂട്ടുപിടിച്ച് അഭിഷേഖ് പോറല്‍ ടീമിനെ വിജയത്തിലേക്ക് നയിച്ചു. നേരത്തെ ദേവ്ദത്ത് പടിക്കല്‍ (56), ശ്രേയസ് അയ്യര്‍ (54), റിക്കി ബുയി (44) എന്നിവരുടെ ഇന്നിംഗ്‌സുകളാണ് ഇന്ത്യ ഡിയ്ക്ക് ലീഡ് സമ്മാനിച്ചിരുന്നത്. മാനവ് സുതര്‍ ഏഴ് വിക്കറ്റ് വീഴ്ത്തിയിരുന്നു. ഒന്നാം ഇന്നിംഗ്‌സില്‍ അക്‌സര്‍ പട്ടേലിന്റെ (86) കരുത്തിലാണ് ഇന്ത്യ ഡി 164 റണ്‍സെടുത്തത്. മറുപടി ബാറ്റിംഗില്‍ ഇന്ത്യ സി 168ന് എല്ലാവരും പുറത്തായി. ബാബ ഇന്ദ്രജിത്ത് 72 റണ്‍സെടുത്തു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

സഞ്ജുവിന്റെ സ്ഥാനത്തിന് ഇളക്കം തട്ടുമോ? ഇഷാന്‍ കിഷനും പേടിക്കണം, ന്യൂസിലന്‍ഡിനെതിരെ രണ്ടാം ടി20ക്കുള്ള സാധ്യതാ ഇലവന്‍
44 റണ്‍സിനിടെ കേരളത്തിന് നഷ്ടമായത് 8 വിക്കറ്റുകള്‍; രഞ്ജി ട്രോഫിയില്‍ ഛണ്ഡിഗഢിന് മേല്‍ക്കൈ