സ്മൃതി മന്ദാന ഉള്‍പ്പെടെയുള്ളവര്‍ നിരാശപ്പെടുത്തി; ഓസീസിനെതിരെ ഇന്ത്യക്ക് ബാറ്റിംഗ് തകര്‍ച്ച

Published : Dec 05, 2024, 11:12 AM ISTUpdated : Dec 05, 2024, 11:18 AM IST
സ്മൃതി മന്ദാന ഉള്‍പ്പെടെയുള്ളവര്‍ നിരാശപ്പെടുത്തി; ഓസീസിനെതിരെ ഇന്ത്യക്ക് ബാറ്റിംഗ് തകര്‍ച്ച

Synopsis

മോശം തുടക്കമായിരുന്നു ഇന്ത്യക്ക്. മൂന്നാം ഓവറില്‍ തന്നെ സ്മൃതി മന്ദാനയുടെ (8) വിക്കറ്റ് ഇന്ത്യക്ക് നഷ്ടമായി.

ബ്രിസ്‌ബേന്‍: ഓസ്‌ട്രേലിയന്‍ വനിതകള്‍ക്കെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് മൂന്ന് വിക്കറ്റ് നഷ്ടം. ബ്രിസ്‌ബേനില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. മൂന്ന് ഏകദിനങ്ങളുള്ള പരമ്പരയിലെ ആദ്യ മത്സരമാണ് ഇന്ന് നടക്കുന്നത്. മലയാളി താരം മിന്നു മണി സക്വാഡിനൊപ്പം ഉണ്ടെങ്കിലും പ്ലേയിംഗ് ഇലവനില്‍ ഇടം ലഭിച്ചില്ല. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 17 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 58 എന്ന നിലയിലാണ് ഇന്ത്യ. ഹര്‍മന്‍പ്രീത് കൗര്‍ (16), ജമീമ റോഡ്രിഗസ് (4) എന്നിവരാണ് ക്രീസില്‍.

മോശം തുടക്കമായിരുന്നു ഇന്ത്യക്ക്. മൂന്നാം ഓവറില്‍ തന്നെ സ്മൃതി മന്ദാനയുടെ (8) വിക്കറ്റ് ഇന്ത്യക്ക് നഷ്ടമായി. പിന്നാലെ സഹ ഓപ്പണര്‍ പ്രിയ പൂനിയയും (3) മടങ്ങി. മേഗന്‍ ഷട്ടിനായിരുന്നു രണ്ട് വിക്കറ്റുകളും. ഇതോടെ രണ്ടിന് 19 എന്ന നിലയിലായി ഇന്ത്യ. മൂന്നാമതായി ക്രീസിലെത്തിയ ഹര്‍ലീന്‍ ഡിയോള്‍ (19) അല്‍പനേരം പിടിച്ചുനിന്നു. എന്നാല്‍ തുടക്കം മുതലാക്കാന്‍ ഹര്‍ലീന് സാധിച്ചില്ല. ആഷ്‌ലി ഗാര്‍ഡനര്‍ക്കായിരുന്നു വിക്കറ്റ്. ഹര്‍മന്‍പ്രീത് - ജമീമ സഖ്യത്തിലാണ് ഇന്ത്യയുടെ പ്രതീക്ഷ.

ഇന്ത്യന്‍ സ്‌ക്വാഡ്

ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), സ്മൃതി മന്ദാന (വൈസ് ക്യാപ്റ്റന്‍), പ്രിയ പൂനിയ, ജെമീമ റോഡ്രിഗസ്, ഹര്‍ലീന്‍ ഡിയോള്‍, യസിതിക ഭാട്ടിയ (വിക്കറ്റ് കീപ്പര്‍), റിച്ച ഘോഷ് (വിക്കറ്റ് കീപ്പര്‍), തേജല്‍ ഹസബ്നിസ്, ദീപ്തി ശര്‍മ, മിന്നു മണി, പ്രിയ മിശ്ര, രാധാ യാദവ്, തിദാസ് സധു, അരുന്ധതി റെഡ്ഡി, രേണുക സിംഗ് താക്കൂര്‍, സൈമ താക്കൂര്‍

സീരീസ് ഷെഡ്യൂള്‍

ഒന്നാം ഏകദിനം: ഡിസംബര്‍ 5, അലന്‍ ബോര്‍ഡര്‍ ഫീല്‍ഡ്, ബ്രിസ്ബേന്‍

രണ്ടാം ഏകദിനം: ഡിസംബര്‍ 8, അലന്‍ ബോര്‍ഡര്‍ ഫീല്‍ഡ്, ബ്രിസ്ബേന്‍

മൂന്നാം ഏകദിനം - ഡിസംബര്‍ 11, പെര്‍ത്ത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'സഞ്ജുവിനെ ടീമില്‍ ഉള്‍പ്പെടുത്താതിരുന്നതിന് കാരണമുണ്ട്'; വ്യക്തമാക്കി ഗൗതം ഗംഭീര്‍
'ബാബര്‍ അസമിനെ പാക് ടീമില്‍ നിന്നൊഴിവാക്കിയതല്ല'; മുന്‍ ക്യാപ്റ്റന്‍ ടീമില്‍ ഇല്ലാത്തതിന്‍റെ കാരണം വ്യക്തമാക്കി ഹെസ്സന്‍