
കൊളംബൊ: ഏകദിന ക്രിക്കറ്റ് ചരിത്രത്തില്‍ ഒരേ ടീമിനെതിരെ ഏറ്റവും കൂടുതല്‍ ജയം നേടുന്ന ടീമെന്ന റെക്കോര്‍ഡ് സ്വന്തമാക്കി ഇന്ത്യ. ശ്രീലങ്കയ്‌ക്കെതിരെ രണ്ടാം ഏകദിനത്തിലെ ജയത്തോടെയാണ് ഇന്ത്യ ഈ റെക്കോര്‍ഡ് സ്വന്തമാക്കിയത്. ലങ്കയ്‌ക്കെതിരെ ഇന്ത്യയുടെ 93-ാം ജയമായിരുന്നു ഇന്നലെ കൊളംബോയില്‍ നേടിയത്.
മത്സരത്തിന് മുന്‍പ് ന്യൂസിലന്‍ഡിനെതിരെ ഓസ്‌ട്രേലിയയും ശ്രീലങ്കയ്‌ക്കെതിരെ പാകിസ്ഥാനും നേടിയ 92 ജയങ്ങളുടെ റെക്കോര്‍ഡിന് ഒപ്പമായിരുന്നു ഇന്ത്യ. ആദ്യ മൂന്ന് ബാറ്റ്‌സ്മാന്‍മാര്‍ 50 റണ്‍സില്‍ എത്താതെ 250ലേറെ റണ്‍സ് ഇന്ത്യ പിന്തുടര്‍ന്ന് ജയിക്കുന്നതും ആദ്യമായിട്ടാണ്.
മൂന്ന് വിക്കറ്റിന്റെ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ദീപക് ചാഹര്‍ പുറത്താവാതെ നേടിയ 69 റണ്‍സിന്റെ കരുത്തില്‍ ഇന്ത്യ പരമ്പര സ്വന്തമാക്കി. കൊളംബൊ പ്രമദാസ സ്റ്റേഡിയത്തില്‍ 276 റണ്‍സ് വിജലക്ഷ്യവുമായി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ 49.1 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.
മൂന്ന് വിക്കറ്റിന്റെ ജയം. ഏഴിന് 193 എന്ന നിലയില്‍ തോല്‍വി മുന്നില്‍ക്കണ്ട ഇന്ത്യയെ വിജയത്തിലേക്ക് കൈ പിടിച്ചുയര്‍ത്തിയത് ചാഹര്‍- ഭുവനനേശ്വര്‍ കുമാര്‍ (19) സഖ്യം നേടിയ 84 റണ്‍സിന്റെ ഒമ്പതാം വിക്കറ്റ് കൂട്ടുകെട്ടായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!