
മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ സംബന്ധിച്ച് നില്‍ക്കാനും ഇരിക്കാനും സമയമില്ലാത്ത തിരക്കേറിയ വര്‍ഷമാണ് 2024. ഏകദിന ലോകകപ്പായിരുന്നു 2023ലെ പ്രധാന ആകര്‍ഷണമെങ്കില്‍ 2024ന്‍റെ പ്രധാന ആകര്‍ഷണം ടി20 ലോകകപ്പാണ്. ഈ വര്‍ഷം ജൂണില്‍ വെസ്റ്റ് ഇന്‍ഡീസും അമേരിക്കയിലുമായാണ് ടി20 ലോകകപ്പ് നടക്കുന്നത്. അതിന് മുന്നോടിയായി ഈ മാസം ഇംഗ്ലണ്ടിനെതിരെ അഞ്ച് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയും പിന്നാലെ ഐപിഎല്ലിലും ഇന്ത്യന്‍ താരങ്ങള്‍ കളിക്കും.
ഈ വര്‍ഷം ഇന്ത്യൻ സീനിയര്‍ ടീമിന്‍റെ മത്സരക്രമം എങ്ങനെയെന്ന് നോക്കാം
ജനുവരി
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം ടെസ്റ്റ്
3-7, വേദി കേപ്ടൗൺ
അഫ്ഗാനിസ്ഥാനെതിരെ ടി20 പരമ്പര
11, മൊഹാലി
14, ഇൻഡോർ
17, ബെംഗളൂരു
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര
ആദ്യ ടെസ്റ്റ്: 25-29, വേദി, ഹൈദരാബാദ്
ഫെബ്രുവരി
ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റ്: 2-6, വിശാഖപട്ടണം
മൂന്നാം ടെസ്റ്റ്: 15-19, രാജ്കോട്ട്
നാലാമത്തെ ടെസ്റ്റ്: റാഞ്ചി
മാർച്ച്
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര.
.
അഞ്ചാം ടെസ്റ്റ്: 7-11, ധരംശാല.
മാര്‍ച്ച്-ഏപ്രില്‍
മാർച്ച് മുതൽ ജൂൺ വരെ ഐപിഎല്‍.
ജൂണ്‍
ജൂൺ 4 മുതൽ 30 വരെ - വെസ്റ്റ് ഇൻഡീസിലും യുഎസ്എയിലും ടി20 ലോകകപ്പ്.
ജൂലൈ
ശ്രീലങ്കയില്‍ 3 ഏകദിനങ്ങളും 3 ടി20കളും അടങ്ങുന്ന പരമ്പര.
സെപ്റ്റംബർ
ഇന്ത്യയില്‍ ബംഗ്ലാദേശിനെതിരെ 2 ടെസ്റ്റുകളും 3 ടി20യും അടങ്ങുന്ന പരമ്പര.
ഒക്ടോബർ
ഇന്ത്യയില്‍ ന്യൂസിലൻഡിനെതിരായ 3 ടെസ്റ്റ് മത്സര പരമ്പര
നവംബർ 2024 - ജനുവരി 2025
ഓസ്‌ട്രേലിയയ്‌ക്കെതിരായ 5 ടെസ്റ്റ് മത്സര പരമ്പര വേദികളും തീയതിയും പിന്നീട് പ്രഖ്യാപിക്കും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!