രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യൻ ടീമില്‍ രോഹിത് വരുത്തേണ്ടത് ഒരേയൊരു മാറ്റം, തുറന്നു പറഞ്ഞ് ഇര്‍ഫാന്‍ പത്താന്‍

Published : Jan 01, 2024, 12:59 PM IST
രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യൻ ടീമില്‍ രോഹിത് വരുത്തേണ്ടത് ഒരേയൊരു മാറ്റം, തുറന്നു പറഞ്ഞ് ഇര്‍ഫാന്‍ പത്താന്‍

Synopsis

ഈ സാഹചര്യത്തില്‍ രണ്ടാം ടെസ്റ്റിനുള്ള ടീമില്‍ ആരൊക്ക പുറത്താവുമെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ഇതിനിടെ രണ്ടാം ടെസ്റ്റിനുള്ള ടീമില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ വരുത്തേണ്ടത് ഒരേയൊരു മാറ്റം മാത്രമാണെന്ന് തുറന്നു പറയുകയാണ് മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താന്‍.

കേപ്ടൗണ്‍: ഇന്ത്യ-ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരയിലെ രണ്ടാം ടെസ്റ്റിന് മറ്റന്നാള്‍ കേപ്ടൗണില്‍ തുടക്കമാകുമ്പോള്‍ ടീമില്‍ എന്തൊക്കെ മാറ്റമുണ്ടാകമുമെന്ന ആകാംക്ഷയിലാണ് ആരാധകര്‍. ആദ്യ മത്സരത്തില്‍ ഇന്നിംഗ്സ് തോല്‍വി വഴങ്ങുകയും ബാറ്റിംഗ് നിരയും ബൗളിംഗ് നിരയും ഒരുപോലെ പരാജയപ്പെടുകയും ചെയ്തതാണ് ഇന്ത്യക്ക് തിരിച്ചടിയായത്. സെഞ്ചൂറിയന്‍ ടെസ്റ്റില്‍ ആദ്യ ഇന്നിംഗ്സില്‍ കെ എല്‍ രാഹുലും രണ്ടാം ഇന്നിംഗ്സില്‍ വിരാട് കോലിയും മാത്രമാണ് ഇന്ത്യക്കായി തിളങ്ങിയത്.

ഈ സാഹചര്യത്തില്‍ രണ്ടാം ടെസ്റ്റിനുള്ള ടീമില്‍ ആരൊക്ക പുറത്താവുമെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ഇതിനിടെ രണ്ടാം ടെസ്റ്റിനുള്ള ടീമില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ വരുത്തേണ്ടത് ഒരേയൊരു മാറ്റം മാത്രമാണെന്ന് തുറന്നു പറയുകയാണ് മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താന്‍. രണ്ടാം ടെസ്റ്റിനുള്ള ടീമില്‍ സ്പിന്നര്‍ ആര്‍ അശ്വിന് പകരം രവീന്ദ്ര ജഡേജയെ ടീമിലുള്‍പ്പെടുത്തുകയാണ് രോഹിത് ചെയ്യേണ്ടതെന്നും ഇര്‍ഫാന്‍ സ്റ്റാര്‍ സ്പോര്‍ട്സിലെ ചര്‍ച്ചയില്‍ പറഞ്ഞു.

പുതുവർഷത്തിൽ ഞെട്ടിച്ച് യുഎഇ, ഇന്ത്യക്കെതിരായ ടി20 പരമ്പരക്ക് മുമ്പ് അഫ്ഗാന് യുഎഇയുടെ ഷോക്ക് ട്രീറ്റ്മെന്‍റ്

അശ്വിന്‍ ആദ്യ ടെസ്റ്റില്‍ നന്നായി പന്തെറിഞ്ഞെങ്കിലും ഇന്ത്യ മിസ് ചെയ്തത് രവീന്ദ്ര ജഡേജയുടെ നിയന്ത്രണത്തോടെയുള്ള ബൗളിംഗും ഏഴാം നമ്പറിലെ ബാറ്റിംഗുമാണ്. അതുകൊണ്ടുതന്നെ രണ്ടാം ടെസ്റ്റില്‍ അശ്വിന് പകരം ജഡേജ പ്ലേയിംഗ് ഇലവനിലെത്തണം. ഞാനായിരുന്നു രോഹിത് ശര്‍മയെങ്കില്‍ രണ്ടാം ടെസ്റ്റില്‍ ബൗളിംഗ് നിരയില്‍ മാറ്റമൊന്നും വരുത്തില്ല. അരങ്ങേറ്റ ടെസ്റ്റില്‍ നിറം മങ്ങിയെങ്കിലും പ്രസിദ്ധ് കൃഷ്ണ ശക്തമായി തിരിച്ചുവരുമെന്നാണ് ഞാന്‍ കരുതുന്നത്. ഇനി മാറ്റം വേണമെങ്കില്‍ പ്രസിദ്ധിന് പകരം മുകേഷ് കുമാറിനെ പ്ലേയിംഗ് ഇലവനില്‍ കളിപ്പിക്കാവുന്നതാണെന്നും ഇര്‍ഫാന്‍ പത്താന്‍ പറഞ്ഞു.

ആദ്യ മത്സരത്തില്‍ നിറം മങ്ങിയ പ്രസിദ്ധ് കൃഷ്ണ 92 റണ്‍സ് വഴങ്ങി ഒരേയൊരു വിക്കറ്റ് മാത്രമാണ് നേടിയത്. മുഹമ്മദ് ഷമിയുടെ അഭാവത്തിലാമ് പ്രസിദ്ധിന് പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
click me!

Recommended Stories

38 റണ്‍സെടുക്കുന്നതിനിടെ 5 വിക്കറ്റ് നഷ്ടം, ഓസ്ട്രേലിയക്കെതിരെ രണ്ടാം ഇന്നിംഗ്സിലും തകര്‍ന്നടിഞ്ഞ ഇംഗ്ലണ്ട് തോല്‍വിയിലേക്ക്
നടുവൊടിച്ച് പ്രസിദ്ധ്, കറക്കിയിട്ട് കുല്‍ദീപ്, നല്ല തുടക്കത്തിനുശേഷം അടിതെറ്റി ദക്ഷിണാഫ്രിക്ക, ഇന്ത്യക്ക് 271 റണ്‍സ് വിജയലക്ഷ്യം