ഇന്ത്യന്‍ ടീമിന്റെ പുതിയ പരിശീലകനെ കണ്ടെത്താനുള്ള അഭിമുഖം ഓഗസ്റ്റ് 16ന്

By Web TeamFirst Published Aug 10, 2019, 6:48 PM IST
Highlights

രണ്ടായിരത്തോളം പേര്‍ അപേക്ഷ നല്‍കിയിരുന്നെങ്കിലും, മാനദണ്ഡങ്ങളെല്ലാം പാലിക്കുന്ന ആറു പേര്‍ പേര്‍ മാത്രമെ അവസാന റൗണ്ടിലുള്ളു എന്നാണ് റിപ്പോര്‍ട്ട്.

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ മുഖ്യപരിശീലകനെ കണ്ടെത്താനുള്ള അഭിമുഖം, അടുത്ത വെള്ളിയാഴ്ച നടക്കും. കപില്‍ ദേവ്, അന്‍ഷുമാന്‍ ഗെയ്ക്‌വാദ്, ശാന്ത രംഗസ്വാമി എന്നിവര്‍ അടങ്ങിയ സമിതിയാണ് ബിസിസിഐ ആസ്ഥാനത്ത് അഭിമുഖം നടത്തുക.

രണ്ടായിരത്തോളം പേര്‍ അപേക്ഷ നല്‍കിയിരുന്നെങ്കിലും, മാനദണ്ഡങ്ങളെല്ലാം പാലിക്കുന്ന ആറു പേര്‍ പേര്‍ മാത്രമെ അവസാന റൗണ്ടിലുള്ളു എന്നാണ് റിപ്പോര്‍ട്ട്. ഒരു ദിവസം കൊണ്ട് ഇവരുടെ അഭിമുഖം പൂര്‍ത്തിയാക്കി പരിശീലകനെ പ്രഖ്യാപിക്കാനാകുമെന്നാണ് ഉപദേശകസമിതി കരുതുന്നത്.

മുന്‍ പരിശീലകന്‍ ഗാരി കിര്‍സ്റ്റന്‍ അടക്കമുള്ളവര്‍ അന്തിമ പട്ടികയിലുണ്ടെങ്കിലും ഇന്ത്യക്കാരനായ കോച്ച് മതിയെന്നാണ് ഉപദേശക സമിതിയുടെ നിലപാട് എന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഈ സാഹചര്യത്തില്‍ നിലവിലെ കോച്ച് രവി ശാസ്ത്രി തന്നെ പരിശീലക സ്ഥാനത്ത് തുടരാനാണ് കൂടുതല്‍ സാധ്യത. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ ശക്തമായ പിന്തുണയും ശാസ്ത്രിക്കുണ്ട്.

click me!