അതിവേഗം 150, ഇന്ത്യയില്‍ രണ്ടാമനായി കുല്‍ദീപ്, ലങ്കയുടെ വിജയത്തുടര്‍ച്ചക്ക് ഫുള്‍ സ്റ്റോപ്പിട്ട് ഇന്ത്യ

Published : Sep 12, 2023, 11:59 PM ISTUpdated : Sep 13, 2023, 12:12 AM IST
അതിവേഗം 150, ഇന്ത്യയില്‍ രണ്ടാമനായി കുല്‍ദീപ്, ലങ്കയുടെ വിജയത്തുടര്‍ച്ചക്ക് ഫുള്‍ സ്റ്റോപ്പിട്ട് ഇന്ത്യ

Synopsis

കൊളംബോ:ഏകദിന ക്രിക്കറ്റില്‍ ശ്രീലങ്കയുടെ തുടര്‍ ജയങ്ങള്‍ അവസാനിപ്പിച്ച് ഇന്ത്യ. തുടര്‍ച്ചയായി 13 മത്സരങ്ങള്‍ ജയിച്ചെത്തിയ ലങ്കയാണ് ഇന്ന് ഇന്ത്യക്ക് മുന്നില്‍ മുട്ടുകുത്തിയത്.

കൊളംബോ:ഏകദിന ക്രിക്കറ്റില്‍ ശ്രീലങ്കയുടെ തുടര്‍ ജയങ്ങള്‍ അവസാനിപ്പിച്ച് ഇന്ത്യ. ഏകദിന ക്രിക്കറ്റില്‍ 13 തുടര്‍ ജയങ്ങളുടെ പെരുമയുമായി എത്തിയ ലങ്കയാണ് കൊളെബോയില്‍ ഇന്ന് ഇന്ത്യക്ക് കുല്‍ദീപിനും ഇന്ത്യക്കും മുന്നില്‍ മുട്ടുകുത്തിയത്. ഈ വര്‍ഷം കളിച്ച 13 ഏകദിനങ്ങളിലാണ് ശ്രീലങ്ക പരാജയമറിയാതെ കുതിച്ചത്. ഏകദിന ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ തുടര്‍ ജയങ്ങള്‍ നേടുന്ന രണ്ടാമത്തെ ടീമാവാനും ഇതോടെ ശ്രീലങ്കക്കായിരുന്നു. ഈ വര്‍ഷം സെപ്റ്റംബര്‍ മുതല്‍ ജൂണ്‍വരെയുള്ള കാലയളവിലായിരുന്നു ലങ്കയുടെ ജയങ്ങളെല്ലാം.

റെക്കോര്‍ഡ് ഓസീസിന് തന്നെ

ഏകദിന ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ തുടര്‍ ജയങ്ങളെന്ന റെക്കോര്‍ഡ് പക്ഷെ ഇപ്പോഴും ഓസ്ട്രേലിയയുടെ പേരില്‍ തന്നെയാാണ്. 2003 ജനുവരി മുതല്‍ മെയ് വരെയുള്ള കാലയളവില്‍ ഏകദിനത്തില്‍ തുർര്‍ച്ചയായി 21 മത്സരങ്ങള്‍ ജയിച്ചാണ് ഓസീസ് റെക്കോര്‍ഡിട്ടത്. 2005ല്‍ 12 മത്സരങ്ങള്‍ തുടര്‍ച്ചയാായി ജയിച്ച ദക്ഷിണാഫ്രിക്ക മൂന്നാമതും 2007-2008ല്‍ 12 ജയം നേടിയിട്ടുള്ള പാക്കിസ്ഥാന്‍ നാലാമതും 2016-2017 12 ജയം നേടിയ ദക്ഷിണാഫ്രിക്ക തന്നെ അഞ്ചാമതുമാണ് പട്ടികയില്‍.

പറന്നു പിടിച്ച രോഹിത്തിനെ മാറോടണച്ച് വിരാട് കോലി; ഈ കാഴ്ചയില്‍ നിന്ന് എങ്ങനെ കണ്ണെടുക്കുമെന്ന് ആരാധകര്‍-വീഡിയോ

അതിവേഗം കുല്‍ദീപ്

ഏകദിന ക്രിക്കറ്റില്‍ അതിവേഗം 150 വിക്കറ്റ് തികക്കുന്ന രണ്ടാമത്തെ ബൗളറെന്ന നേട്ടവും കുല്‍ദീപ് യാദവ് ഇന്ന് സ്വന്തമാക്കി. 88 മ്തസരങ്ങളില്‍ നിന്നാണ് കുല്‍ദീപ് 150 വിക്കറ്റ് തികച്ചത്. 80 മത്സരങ്ങളില്‍ 150 വിക്കറ്റെടുത്ത മുഹമ്മദ് ഷമിയാണ് ഇന്ത്യന്‍ താരങ്ങളില്‍ ഒന്നാമത്. ഇന്നലെ പാക്കിസ്ഥാനെതിരെ അഞ്ച് വിക്കറ്റെടുത്ത കുല്‍ദീപ് ഇന്ന് ലങ്കക്കെതിരെ നാലു വിക്കറ്റെടുത്തു. അതിവേഗം 150 വിക്കറ്റെടുക്കുന്ന നാലാമത്തെ സ്പിന്നറാണ് കുല്‍ദീപ്.സഖ്‌ലിയന്‍ മുഷ്താഖ്(78 മത്സരങ്ങള്‍), റാഷിദ് ഖാന്‍(80), അജാന്ത മെന്‍ഡിസ്(84) എന്നിവരാണ് ഈ നേട്ടത്തില്‍ കുല്‍ദീപിന് മുന്നിലുള്ളവര്‍.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ഹസ്തദാനം ചെയ്യുമെന്ന പ്രതീക്ഷയില്‍ കാത്തുനിന്ന് അഫ്രീദിയും ഉസ്മാന്‍ താരിഖും, തിരിഞ്ഞുപോലും നോക്കാതെ ഇന്ത്യൻ താരങ്ങൾ-വീഡിയോ
പേര് പോലെ തന്നെ വെടിക്കെട്ട്!, കിവീസിന്‍റെ 'കിളി പറത്തി' കാനഡയുടെ യുവരാജ്; സെഞ്ചുറി, അടിച്ചെടുത്തത് ലോകകപ്പിലെ അപൂർവ്വ റെക്കോർഡ്