പറന്നു പിടിച്ച രോഹിത്തിനെ മാറോടണച്ച് വിരാട് കോലി; ഈ കാഴ്ചയില്‍ നിന്ന് എങ്ങനെ കണ്ണെടുക്കുമെന്ന് ആരാധകര്‍-വീഡിയോ

Published : Sep 12, 2023, 11:48 PM ISTUpdated : Sep 13, 2023, 12:10 AM IST
പറന്നു പിടിച്ച രോഹിത്തിനെ മാറോടണച്ച് വിരാട് കോലി; ഈ കാഴ്ചയില്‍ നിന്ന് എങ്ങനെ കണ്ണെടുക്കുമെന്ന് ആരാധകര്‍-വീഡിയോ

Synopsis

രോഹിത്തും തമ്മില്‍ അത്ര നല്ല ബന്ധമല്ലെന്ന വാര്‍ത്തകളെല്ലാം അന്നേ ബൗണ്ടറി കടന്നതാണെങ്കിലും ഇന്ന് ഏഷ്യാ കപ്പില്‍ ശ്രീലങ്കക്കെതിരായ ആവേശപ്പോരാട്ടം ഒരിക്കല്‍ കൂടി അതിന് അടിവരയിട്ടു.

കൊളംബോ: ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും മുന്‍ നായകന്‍ വിരാട് കോലിയും തമ്മില്‍ ഭിന്നതയുണ്ടെന്ന അപവാദത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ഇംഗ്ലണ്ടില്‍ നടന്ന 2019ലെ ഏകദിന ലോകകപ്പ് മുതല്‍ ഇരുവരും തമ്മില്‍ ഭിന്നതയുണ്ടെന്നും ഇന്ത്യന്‍ ടീമില്‍ വിരാട് കോലിയെ പിന്തുണക്കുന്നവരും രോഹിത് ശര്‍മയെ പിന്തുണക്കുന്നവരുമായി രണ്ട് സംഘങ്ങളുണ്ടെന്നും വരെ വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ പിന്നീട് വിരാട് കോലി ബാറ്റിംഗില്‍ ഫോം ഔട്ടാാകുകയും 2021ലെ ടി20 ലോകകപ്പിന് പിന്നാലെ ടി20 ക്യാപ്റ്റന്‍ സ്ഥാനം രാജിവെക്കുകയും ചെയ്തതോടെ രോഹിത് ശര്‍മ ഇന്ത്യന്‍ നായകനായി.

പിന്നാലെ കോലിയെ ഏകദിന ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നും നീക്കി. ദക്ഷിണാഫ്രിക്കന്‍ പരമ്പരക്ക് പിന്നാലെ കോലി ടെസ്റ്റ് ക്യാപ്റ്റന്‍ സ്ഥാനം രാജിവെച്ചു. ഇതോടെ രോഹിത് ഇന്ത്യന്‍ ടീമിന്‍റെ മൂന്ന് ഫോര്‍മാറ്റിലെയും നായകനായി. സെഞ്ചുറി വരള്‍ച്ചക്ക് വിരാമമിട്ട് ഫോമിലേക്ക് മടങ്ങിയെത്തിയ കോലി ടെസ്റ്റിലും ടി20യിലും ഏകദിനത്തിലുമെല്ലാം സെഞ്ചുറി വേട്ട തുടര്‍ന്നു. കഴിഞ്ഞ ടി20 ലോകകപ്പില്‍ പാക്കിസ്ഥാനെതിരായ ആവേശപ്പോരാട്ടം ജയിച്ചശേഷം കോലിയെ എടുത്തുയര്‍ത്താന്‍ ഗ്രൗണ്ടിലേക്ക് ആദ്യം ഓടിയെത്തിയത് രോഹിത് ശര്‍മയായിരുന്നു.

ഏഷ്യാ കപ്പ് ആവേശപ്പോരില്‍ ലങ്ക ചാടി ഇന്ത്യ ഫൈനലിൽ; ശ്രീലങ്കയെ കറക്കിയിട്ട് ജഡേജയും കുല്‍ദീപും

രോഹിത്തും തമ്മില്‍ അത്ര നല്ല ബന്ധമല്ലെന്ന വാര്‍ത്തകളെല്ലാം അന്നേ ബൗണ്ടറി കടന്നതാണെങ്കിലും ഇന്ന് ഏഷ്യാ കപ്പില്‍ ശ്രീലങ്കക്കെതിരായ ആവേശപ്പോരാട്ടം ഒരിക്കല്‍ കൂടി അതിന് അടിവരയിട്ടു. ലങ്കന്‍ ഇന്നിംഗ്സിലെ 26-ാം ഓവറില്‍ നായകന്‍ ദാസുന്‍ ഷനകയെ രവീന്ദ്ര ജഡേജയുടെ പന്തില്‍ രോഹിത് സ്ലിപ്പില്‍ പറന്നു പിടിച്ചപ്പോള്‍ ഓടിയെത്തി രോഹിത്തിനെ മാറോടണച്ച് അഭിനന്ദിച്ചത് മറ്റാരുമായിരുന്നില്ല, വിരാട് കോലിയായിരുന്നു. കണ്ണു നിറക്കുന്ന കാഴ്ചയെന്നാണ് ആരാധകര്‍ ഇതിനെ വിശേഷിപ്പിച്ചത്.

 

അതിന് മുമ്പ് കുല്‍ദീപ് യാദവ് സമീര സമരവിക്രമയുടെ വിക്കറ്റെടുത്തപ്പോഴും അഭിനന്ദിക്കാനായി ഓടിയെത്തിയ കോലി രോഹിത്തിനെ ചേര്‍ത്തുപിടിച്ചിരുന്നു. ഇരുവരും തമ്മില്‍ ഭിന്നതയുണ്ടെന്ന അപവാദങ്ങളെയെല്ലാം അടിച്ച് ബൗണ്ടറിക്ക് പുറത്തേക്കിടുന്ന കാഴ്ചയാണ് കൊളംബോ പ്രേമദാാസ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആരാധകര്‍ കണ്ടത്.ഏകദിന ലോകകപ്പിന് മുമ്പ് ആരാധകര്‍ക്ക് സന്തോഷിക്കാന്‍ ഇതില്‍ കൂടുതല്‍ ഒന്നും വേണ്ടല്ലോ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
click me!

Recommended Stories

ഇന്ന് ഇന്ത്യ-ദക്ഷിണാഫ്രിക്ക 'ഫൈനല്‍', വാഷിംഗ്ടണ്‍ പുറത്തേക്ക്; ടീമില്‍ രണ്ട് മാറ്റം, സാധ്യതാ ഇലവന്‍
'എന്താണ് തന്റെ റോൾ എന്ന് ആ താരത്തിന് വ്യക്തമായ നിർദേശം നൽകണം'; ​ഗംഭീറിന്റെ നടപടിയിൽ വിമർശനവുമായി മുൻതാരം