അഫ്ഗാനിസ്ഥാനെതിരെ ഏക ടെസ്റ്റില്‍ ഇന്ത്യക്ക് മികച്ച തുടക്കം; രാഹുല്‍-സായ് സഖ്യം ക്രീസില്‍

Published : Jun 06, 2026, 12:14 PM IST
KL Rahul

Synopsis

ന്യൂ ചണ്ഡിഗഢിൽ അഫ്ഗാനിസ്ഥാനെതിരെ നടക്കുന്ന ഏക ടെസ്റ്റിൽ ഇന്ത്യക്ക് മികച്ച തുടക്കം. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ, ലഞ്ചിന് പിരിയുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 96 റൺസെടുത്തു. യശസ്വി ജയ്‌സ്വാളിന്റെ വിക്കറ്റ് നഷ്ടമായപ്പോൾ, കെ എൽ രാഹുലും സായ് സുദർശനും ക്രീസിൽ തുടരുന്നു.

ന്യൂ ചണ്ഡിഗഢ്: അഫ്ഗാനിസ്ഥാനെതിരെ ഏക ടെസ്റ്റില്‍ ഇന്ത്യക്ക് മികച്ച തുടക്കം. മുല്ലാന്‍പൂരില്‍ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ ആദ്യ ലഞ്ചിന് പിരിയുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 96 റണ്‍സെടുത്തിട്ടുണ്ട്. കെ എല്‍ രാഹുല്‍ (37), സായ് സുദര്‍ശന്‍ (32) എന്നിവരാണ് ക്രീസില്‍. യശസ്വി ജയ്‌സ്വാളിന്റെ (24) വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. സലീം സെയ്ഫിക്കാണ് വിക്കറ്റ്. നേരത്തെ, മാനവ് സുതറിന് അരങ്ങേറാനുള്ള അവസരം ഒരുക്കിയാണ് ഇന്ത്യ ഇറങ്ങിയത്. സുതറിനെ കൂടാതെ വാഷിംഗ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ് എന്നിവരാണ് സ്പിന്നര്‍മാര്‍. പേസര്‍മാരായി മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ എന്നിവരും.

മോശമല്ലാത്ത തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ ജയ്‌സ്വാള്‍ - രാഹുല്‍ സഖ്യം 41 റണ്‍സ് ചേര്‍ത്തിരുന്നു. എന്നാല്‍ വിക്കറ്റ് കീപ്പര്‍ അഫ്‌സര്‍ സസായ്, ജയ്‌സ്വാളിന്റെ ക്യാച്ചെടുത്ത് പുറത്താക്കി. ഇതിനിടെ ജയ്‌സ്വാള്‍ നല്‍കിയ അവസരം അഫ്ഗാന്‍ വിട്ടുകളഞ്ഞിരുന്നു. എന്നാല്‍ അത് മുതലാക്കാന്‍ ജയ്‌സ്വാളിന് സാധിച്ചതുമില്ല. പിന്നീട് ക്രീസില്‍ ഒത്തുചേര്‍ന്ന രാഹുല്‍ - സുദര്‍ശന്‍ സഖ്യം ഇതുവരെ 55 റണ്‍സ് കൂട്ടിചേര്‍ത്തു. രാഹുല്‍ അഞ്ച് ഫോറും സായ് ആറ് ഫോറും ഇതുവരെ നേടിയിട്ടുണ്ട്. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം.

ഇന്ത്യ: കെ എല്‍ രാഹുല്‍, യശസ്വി ജയ്സ്വാള്‍, സായ് സുദര്‍ശന്‍, ശുഭ്മാന്‍ ഗില്‍ (ക്യാപ്റ്റന്‍), റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ധ്രുവ് ജൂറല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, മാനവ് സുതര്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, പ്രസിദ് കൃഷ്ണ.

അഫ്ഗാനിസ്ഥാന്‍: സെദിഖുള്ള അടല്‍, റഹ്മാനുള്ള ഗുര്‍ബാസ്, അബ്ദുള്‍ മാലിക്, റഹ്മത്ത് ഷാ, ഹഷ്മത്തുള്ള ഷാഹിദി (ക്യാപ്റ്റന്‍), അഫ്‌സര്‍ സസായ് (വിക്കറ്റ് കീപ്പര്‍), അസ്മത്തുള്ള ഒമര്‍സായി, ഷറഫുദ്ദീന്‍ അഷ്‌റഫ്, നംഗേലിയ ഖരോട്ടെ, സിയാവുര്‍ റഹ്മാന്‍ ശരീഫി, മുഹമ്മദ് സലീം സാഫി.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

'വെറുതെ പേരിനുവേണ്ടിയാണോ ലോകകപ്പിൽ അവനെ വൈസ് ക്യാപറ്റനാക്കിയത്?'; സെലക്ടർമാര്‍ക്കെതിരെ തുറന്നടിച്ച് വസീം ജാഫർ
റിഷഭ് പന്ത് ഒറ്റക്കാവില്ല, അടുത്ത ഐപിഎല്ലില്‍ ക്യാപ്റ്റൻ സ്ഥാനം തെറിക്കാൻ സാധ്യതയുള്ള 4 വമ്പൻ താരങ്ങള്‍