'സോഷ്യല്‍ മീഡിയ അല്ല ഇന്ത്യയുടെ പ്ലെയിംഗ്‌ ഇലവനെ തീരുമാനിക്കുക, അതിനിവിടെ കോച്ചും ക്യാപ്‌റ്റനുമൊക്കെയുണ്ട്‌'-ഗംഭീര്‍

Published : Sep 24, 2026, 09:21 AM IST
Gautam Gambhir

Synopsis

സോഷ്യല്‍ മീഡിയയോ, പുറത്തു നിന്നുള്ള അപശബ്ദങ്ങളോ അല്ല ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീമിന്റെ പ്ലെയിംഗ്‌ ഇലവനെ നിശ്ചയിക്കുന്നത്‌. ടീമിന്റെ ഡ്രസിംഗ്‌ റൂമിലുള്ളവരില്‍ ആര്‍ക്കൊക്കെയാണ്‌ ടീമിന്റെ വിജയം നിര്‍ണയിക്കാന്‍ കഴിയുക എന്നത്‌ സംബന്ധിച്ച്‌ കോച്ചിനും ക്യാപ്‌റ്റനും ഇടയിലൊരു കാഴ്‌ചപ്പാടുണ്ടാകും-ഗൗതം ഗംഭീര്‍

സോഷ്യല്‍ മീഡിയയോ, പുറത്തു നിന്നുള്ള അപശബ്ദങ്ങളോ അല്ല ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീമിന്റെ പ്ലെയിംഗ്‌ ഇലവനെ നിശ്ചയിക്കുന്നത്‌. ടീമിന്റെ ഡ്രസിംഗ്‌ റൂമിലുള്ളവരില്‍ ആര്‍ക്കൊക്കെയാണ്‌ ടീമിന്റെ വിജയം നിര്‍ണയിക്കാന്‍ കഴിയുക എന്നത്‌ സംബന്ധിച്ച്‌ കോച്ചിനും ക്യാപ്‌റ്റനും ഇടയിലൊരു കാഴ്‌ചപ്പാടുണ്ടാകും, ഏതായിരിക്കും മികച്ച ഇലവന്‍ എന്ന്‌ പരിശോധിക്കും - ഇന്ത്യയുടെ മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീര്‍ ജിയോസ്‌റ്റാറിന്‌ നല്‍കിയ അഭിമുഖത്തില്‍ ടീം സെലക്ഷനെ കുറിച്ച്‌ തന്റെ നിലപാട്‌ വ്യക്തമാക്കി.

അടുത്തിടെ നടന്ന ട്വന്റി20 പരമ്പരക്കിടെ സഞ്‌ജു സാംസണ്‍-വൈഭവ്‌ സൂര്യവംശി താരങ്ങളുടെ പ്ലെയിംഗ്‌ ഇലവനെ ചൊല്ലിയുള്ള ചര്‍ച്ചകളോട്‌ പ്രതികരിക്കുകയായിരുന്നു ഗംഭീര്‍. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയില്‍ വൈഭവ്‌ സൂര്യവംശിക്ക്‌ അവസരം നല്‍കാന്‍ സഞ്‌ജു സാംസണിനെ പുറത്തിരുത്തേണ്ടി വന്നത്‌ തന്റെ കോച്ചിംഗ്‌ കരിയറിലെ പ്രയാസകരമായ തീരുമാനമായിരുന്നുവെന്നാണ്‌ ഗംഭീര്‍ പറയുന്നത്‌. ഉറക്കം പോലും നഷ്ടമായി. സഞ്‌ജുവിനോട്‌ ഈ കാര്യങ്ങളെല്ലാം തുറന്നു സംസാരിച്ചിരുന്നു. ലോകകപ്പിലെ മികച്ച താരത്തെയാണ്‌ പുറത്തിരുത്തേണ്ടി വരുന്നത്‌. അതിനൊരു കാരണം വൈഭവിന്റെ മാസ്‌മരിക ഫോം ആയിരുന്നു, ആ പരമ്പര വിജയിക്കണമെന്ന്‌ അതിയായി ആഗ്രഹിച്ചിരുന്നു - ഗംഭീര്‍ പറഞ്ഞു. ദീര്‍ഘകാലമായി മികച്ച സംഭാവന നല്‍കിയ സഞ്‌ജുവിനെപ്പോലെയുള്ള പ്രതിഭകളെ മൂന്നോ നാലോ പരാജയങ്ങളുടെ പേരില്‍ പെട്ടെന്ന്‌ തള്ളിക്കളയാനാകില്ല. കളിക്കാര്‍ക്ക്‌ ടീമിനുള്ളില്‍ പൂര്‍ണ സുരക്ഷിതത്വബോധം നല്‍കാനാണ്‌ മാനേജ്‌മെന്റ്‌ ശ്രമിക്കുന്നതെന്നും ഗംഭീര്‍ പറഞ്ഞു.

മികച്ച കോമ്പിനേഷനെ കണ്ടെത്താനാണ്‌ താന്‍ ശ്രമിക്കുന്നത്‌. അഫ്‌ഗാനിസ്ഥാനെതിരെ സഞ്‌ജുവും അഭിഷേകും പ്രതീക്ഷക്കൊത്തുയര്‍ന്നു. വൈഭവ്‌ സൂര്യവംശി ചെറിയ പ്രായമാണ്‌. അയാള്‍ക്ക്‌ മുന്നില്‍ ഏറെ സമയമുണ്ട്‌. എന്നാല്‍, അധികകാലം പ്ലെയിംഗ്‌ ഇലവനില്‍ നിന്ന്‌ വൈഭവിനെ മാറ്റി നിര്‍ത്താന്‍ കഴിയില്ലെന്നും ഗംഭീര്‍ പറഞ്ഞു.

ഏഷ്യാനെറ്റ്‌ ന്യൂസ്‌ ലൈവ്‌ ലിങ്ക്‌: https://www.youtube.com/live/s0LLVQeMmtU?si=31j3tChnat66QzkK

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

'6 മാസത്തിനുള്ളിൽ വൈഭവ് ഇന്ത്യൻ ടീമിലെത്തും, പുറത്തുപോവുക സഞ്ജുവല്ല, ആ 2 താരങ്ങളിലൊരാള്‍'; പ്രവചനവുമായി കൈഫ്
'ഇന്ത്യ ഞങ്ങളെ കൊന്നുകൊലവിളിക്കുമെന്ന് കരുതി, പക്ഷെ', ടി20 പോരാട്ടത്തിലെ ജപ്പാന്‍റെ പോരാട്ടത്തെ പുകഴ്ത്തി മുൻ മന്ത്രി