പൂനെ ടെസ്റ്റിന്റെ ആദ്യദിനം ഇന്ത്യയുടേത്; മായങ്ക് അഗര്‍വാളിന് സെഞ്ചുറി

By Web TeamFirst Published Oct 10, 2019, 4:52 PM IST
Highlights

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ രണ്ടാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യ മികച്ച സ്‌കോറിലേക്ക്്. പൂനെയില്‍ ടോസ് നേടി ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഒന്നാം ദിനം വെളിച്ചകുറവ് കാരണം സ്റ്റംപെടുക്കുമ്പോള്‍ ആതിഥേയര്‍ 85.1 ഓവറില്‍ മൂന്നിന് 273 റണ്‍സെടുത്തിട്ടുണ്ട്.

പൂനെ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ രണ്ടാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യ മികച്ച സ്‌കോറിലേക്ക്്. പൂനെയില്‍ ടോസ് നേടി ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഒന്നാം ദിനം വെളിച്ചകുറവ് കാരണം സ്റ്റംപെടുക്കുമ്പോള്‍ ആതിഥേയര്‍ 85.1 ഓവറില്‍ മൂന്നിന് 273 റണ്‍സെടുത്തിട്ടുണ്ട്. തുടര്‍ച്ചയായ രണ്ടാം ടെസ്റ്റിലും സെഞ്ചുറി നേടിയ മായങ്ക് അഗര്‍വാളാണ് (108) ആദ്യ ദിവസത്തെ താരം. സ്റ്റംപെടുക്കുമ്പോള്‍ ക്യാപ്റ്റന്‍ വിരാട് കോലി (63), വൈസ് ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ (18) എന്നിവരാണ് ക്രീസില്‍. കഗിസോ റബാദയാണ് ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി മൂന്ന് വിക്കറ്റും വീഴ്ത്തിയത്.

രോഹിത് ശര്‍മ (14), ചേതേശ്വര്‍ പൂജാര (58) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ആദ്യ ടെസ്റ്റിന്റെ രണ്ട് ഇന്നിങ്‌സിലും സെഞ്ചുറി നേടിയ ഓപ്പണര്‍ രോഹിത് ശര്‍മ പത്താം ഓവറില്‍ പുറത്തായി. ഡികോക്കിന് ക്യാച്ച് നല്‍കുകയായിരുന്നു രോഹിത്. തുടര്‍ന്നെത്തിയ ചേതേശ്വര്‍ പൂജാര, അഗര്‍വാളിനൊപ്പം 138 റണ്‍സ് കൂട്ടിച്ചേര്‍ത്തു. അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കിയ ഉടനെ പൂജാര സ്ലിപ്പില്‍ ഫാഫ് ഡു പ്ലെസിക്ക് ക്യച്ച് നല്‍കി മടങ്ങി.

കോലിക്കൊപ്പം അധികനേരം ക്രീസില്‍ നില്‍ക്കാന്‍ അഗര്‍വാളിന് സാധിച്ചില്ല. 195 പന്തുകളില്‍ രണ്ട് സിക്‌സും 16 ഫോറും അടങ്ങുന്നതായിരുന്നു അഗര്‍വാളിന്റെ ഇന്നിങ്‌സ്. കരിയറിലെ രണ്ടാം സെഞ്ചുറിയിയായിരുന്നിത്. ആദ്യ ടെസ്റ്റില്‍ താരം ഇരട്ട സെഞ്ചുറി നേടിയിരുന്നു. കോലി ഇതുവരെ 10 ബൗണ്ടറികള്‍ കണ്ടെത്തിയിട്ടുണ്ട്. രഹാനെയുടെ അക്കൗണ്ടില്‍ മൂന്ന് ഫോറുണ്ട്.

നേരത്തെ ഒരു മാറ്റവുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. മധ്യനിര ബാറ്റ്‌സ്മാന്‍ ഹനുമ വിഹാരിക്ക് പകരം പേസര്‍ ഉമേഷ് യാദവ് ടീമിലെത്തി. മൂന്ന് പേസര്‍മാരുമായിട്ടാണ് ഇന്ത്യ കളിക്കുന്നത്.

click me!