2036ലെ ​ഒളിംപിക്സ് വേദിക്കായി ഇന്ത്യ കഠിനമായി പരിശ്രമിക്കുമെന്ന് പ്രധാനമ​ന്ത്രി നരേന്ദ്ര മോദി

Published : Jan 05, 2026, 04:56 PM IST
PM Modi

Synopsis

ടാർഗെറ്റ് ഒളിമ്പിക് പോഡിയം സ്കീം പോലുള്ള സംരംഭങ്ങൾ ഇന്ത്യയിലെ കായിക ആവാസവ്യവസ്ഥയെ പരിവർത്തനം ചെയ്തിട്ടുണ്ടെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

ഹൈദരാബാദ്: 2036ലെ ​ഒളിംപിക്സ് വേദിക്കായി ഇന്ത്യ കഠിനമായി പരിശ്രമിക്കുന്നുണ്ടെന്ന് പ്രധാനമ​ന്ത്രി നരേന്ദ്ര മോദി. അണ്ടർ 17 ലോകകപ്പ് , ഹോക്കി ലോകകപ്പ്, ക്രിക്കറ്റ് ലോകകപ്പുകൾ തുടങ്ങി വിവിധ അന്താരാഷ്ട്ര കായിക മേളകൾ വിജയകരമായി ആതിഥ്യം വഹിച്ചതിന്‍റെ ആത്മവിശ്വാസവുമായാണ് ഇന്ത്യ ​ആദ്യ ഒളിംപിക്സ് വേദിയാവാൻ ഒരുങ്ങുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. എഴുപത്തിരണ്ടാമത് ദേശീയ വോളിബോൾ ചാമ്പ്യൻഷിപ്പ് വീഡിയോ കോണ്‍ഫറൻസിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. ഖേലോ ഇന്ത്യ പദ്ധതിയിലൂടെ നിരവധി യുവതാരങ്ങള്‍ക്ക് ദേശീയതലത്തില്‍ മത്സരിക്കാന്‍ അവസരം ലഭിച്ചുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

ടാർഗെറ്റ് ഒളിമ്പിക് പോഡിയം സ്കീം പോലുള്ള സംരംഭങ്ങൾ ഇന്ത്യയിലെ കായിക ആവാസവ്യവസ്ഥയെ പരിവർത്തനം ചെയ്തിട്ടുണ്ടെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ശക്തമായ അടിസ്ഥാന സൗകര്യങ്ങൾ കെട്ടിപ്പടുക്കുന്നതിലും, ധനസഹായ സംവിധാനങ്ങൾ സൃഷ്ടിക്കുന്നതിലും, യുവ കായികതാരങ്ങൾക്ക് ആഗോളതലത്തിൽ പരിചയം നൽകുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട്, കഴിഞ്ഞ 10 വർഷത്തിനിടെ ഇന്ത്യ 20-ലധികം മികച്ച അന്താരാഷ്ട്ര മത്സരങ്ങൾക്ക് ആതിഥേയത്വം വഹിച്ചിട്ടുണ്ട് എന്ന വസ്തുതയിൽ നിന്ന് കായികരംഗത്ത് രാജ്യത്തിന്റെ വളർന്നുവരുന്ന സ്വാധീനം മനസ്സിലാക്കാൻ കഴിയുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

കായിക ബജറ്റ് സർക്കാർ ഗണ്യമായി വർദ്ധിപ്പിച്ചു, ഇന്ന് ഇന്ത്യയുടെ കായിക മാതൃക അത്‌ലറ്റ് കേന്ദ്രീകൃതമായി മാറിയിരിക്കുന്നു, പ്രതിഭ തിരിച്ചറിയൽ, ശാസ്ത്രീയ പരിശീലനം, പോഷകാഹാരം, സുതാര്യമായ തിരഞ്ഞെടുപ്പ് എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച്, എല്ലാ തലങ്ങളിലും കളിക്കാരുടെ താൽപ്പര്യങ്ങൾക്ക് മുൻഗണന നൽകുന്നുവെന്ന് ഉറപ്പാക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

അഹമ്മദാബാദ് ഒളിംപിക്സ് നഗരിയായി പ്രഖ്യാപിച്ചാണ് ഇന്ത്യ അപേക്ഷ സമർപ്പിച്ചത്. ഇന്ത്യക്ക് പുറമെ ദോഹ, ഇസ്താംബൂൾ നഗരങ്ങളും ചിലെ, ദക്ഷിണാഫ്രിക്ക രാജ്യങ്ങളും 2036ലെ ഒളിംപിക്സ് വേദിയാവാൻ രംഗത്തുണ്ട്. 2030ലെ കോമൺവെൽത്ത് ഗെയിംസിന് ഇന്ത്യയാണ് വേദിയാവുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'അവനെ എതിരാളികള്‍ അടിച്ചുപറത്തും', ഏകദിന പരമ്പരക്കുള്ള ടീമിലുള്‍പ്പെട്ട ഓള്‍ റൗണ്ടറെ നിര്‍ത്തിപ്പൊരിച്ച് ശ്രീകാന്ത്
ശ്രേയസ് അയ്യര്‍ വീണ്ടും ക്യാപ്റ്റൻ, വിജയ് ഹസാരെ ട്രോഫിയില്‍ മുംബൈയെ നയിക്കും