രോഹിത്തും കോലിയും മടങ്ങി; പിടിച്ചു കെട്ടി ദക്ഷിണാഫ്രിക്ക; പവര്‍ പ്ലേയില്‍ ഇന്ത്യക്ക് മോശം റെക്കോര്‍ഡ്

By Gopala krishnanFirst Published Sep 28, 2022, 9:28 PM IST
Highlights

പവര്‍ പ്ലേയില്‍ അഞ്ച് വിക്കറ്റ് നഷ്ടായിട്ടും ദക്ഷിണാഫ്രിക്കക്ക് 30 റണ്‍സെടുത്തപ്പോള്‍ ഇന്ത്യക്ക് ഒരു വിക്കറ്റ് നഷ്ടത്തില്‍ 17 റണ്‍സിലെത്താനെ കഴിഞ്ഞുള്ളു. തുടക്കത്തില്‍ പേസിനെ തുണക്കുന്ന പിച്ചില്‍ കരുതലോടെയാണ് ഇന്ത്യ കളിക്കുന്നത്. പവര്‍ പ്ലേയില്‍ 26 പന്ത് നേരിട്ട രാഹുല്‍ രണ്ട് ബൗണ്ടറി അടക്കം 11 റണ്‍സ് മാത്രമെടുത്തപ്പോള്‍ വിരാട് കോലി എട്ട് പന്തില്‍ മൂന്ന് റണ്‍സെ നേടിയുള്ളു.

തിരുവനന്തപുരം: ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 107 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യക്ക് മോശം തുടക്കം. പവര്‍ പ്ലേയിലെ മൂന്നാം ഓവറില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ നഷ്ടമായ ഇന്ത്യക്ക് ആദ്യ ഏഴോവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 29 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. 26 പന്തില്‍ 11 റണ്‍സോടെ കെ എല്‍ രാഹുലും പന്തില്‍ 5 പന്തില്‍ 12 റണ്‍സുമായി സൂര്യകുമാര്‍ യാദവും ക്രീസില്‍. രോഹിത് ശര്‍മ(0), വിരാട് കോലി(3) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. ആദ്യ ആറോവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 17 റണ്‍സ് മാത്രമെടുത്ത ഇന്ത്യ പവര്‍ പ്ലേയില്‍ തങ്ങളഉടെ ഏറ്റവും കുറഞ്ഞ ടീം സ്കോറെന്ന മോശം റെക്കോര്‍ഡും കാര്യവട്ടത്ത് കുറിച്ചു.

പവര്‍ പ്ലേയില്‍ പിടിമുറുക്കി ദക്ഷിണാഫ്രിക്കന്‍ പേസര്‍മാര്‍

അഞ്ച് വിക്കറ്റ് നഷ്ടായിട്ടും ദക്ഷിണാഫ്രിക്കക്ക് പവര്‍ പ്ലേയില്‍ 30 റണ്‍സെടുക്കാനായെങ്കില്‍ ഇന്ത്യക്ക് ഒരു വിക്കറ്റ് നഷ്ടത്തില്‍ റണ്‍സിലെത്താനെ കഴിഞ്ഞുള്ളു. തുടക്കത്തില്‍ പേസിനെ തുണക്കുന്ന പിച്ചില്‍ കരുതലോടെയാണ് ഇന്ത്യ കളിക്കുന്നത്. പവര്‍ പ്ലേയില്‍ 26 പന്ത് നേരിട്ട രാഹുല്‍ രണ്ട് ബൗണ്ടറി അടക്കം 11 റണ്‍സ് മാത്രമെടുത്തപ്പോള്‍ വിരാട് കോലി എട്ട് പന്തില്‍ മൂന്ന് റണ്‍സെ നേടിയുള്ളു. പവര്‍ പ്ലേക്ക് പിന്നാലെ ആദ്യ ഓവറില്‍ തന്ന ആന്‍റിച്ച് നോര്‍ക്യയുടെ പന്തില്‍ വിരാട് കോലി വിക്കറ്റിന് പിന്നില്‍ ക്വിന്‍റന്‍ ഡി കോക്കിന് ക്യാച്ച് നല്‍കി മടങ്ങി.

നേരിട്ട രണ്ടാം പന്തിലും മൂന്നാം പന്തിലും സിക്സ് നേടിയ സൂര്യകുമാര്‍ യാദവാണ് ഇന്ത്യന്‍ സ്കോറിംഗിന് കുറച്ചെങ്കിലും ഗതിവേഗം നല്‍കിയത്. സൂര്യകുമാറിന്‍റെ ആദ്യ സിക്സ് ബാറ്റില്‍ എഡ്ജ് ചെയ്ത സിക്സാവുകയായിരുന്നു.

ഇന്ത്യന്‍ പേസര്‍മാരുടെ ആറാട്ട്; ഗ്രീന്‍ഫീല്‍ഡില്‍ ദക്ഷിണാഫ്രിക്കയ്ക്ക് നാണക്കേടിന്‍റെ റെക്കോര്‍ഡ്

നേരത്തെ ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ദക്ഷിണാഫ്രിക്കക്ക് ആദ്യ 2.3 ഓവറില്‍ തന്നെ അഞ്ച് വിക്കറ്റുകള്‍ നഷ്ടമായതോടെ 20 ഓവറില്‍ വിക്കറ്റ് നഷ്ടത്തില്‍ റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. 35 പന്തില്‍ 41 റണ്‍സെടുത്ത കേശവ് മഹാരാജാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറര്‍. മഹാരാജിന് പുറമെ 24 പന്തില്‍ 25 റണ്‍സെടുത്ത ഏയ്ഡന്‍ മാര്‍ക്രവും 37 പന്തില്‍ 24 റണ്‍സെടുത്ത വെയ്ന്‍ പാര്‍ണലും മാത്രമെ ദക്ഷിണാഫ്രിക്കന്‍ നിരയില്‍ പൊരുതിയെങ്കിലും നോക്കിയുള്ളു. ഇന്ത്യക്കായി അര്‍ഷ്ദീപ് സിംഗ് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ ദീപക് ചാഹറും ഹര്‍ഷല്‍ പട്ടേലും രണ്ട് വിക്കറ്റ് വീതമെടുത്തു.

click me!