രോഹിത് നിരാശപ്പെടുത്തി; ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടം

By Web TeamFirst Published Nov 3, 2019, 7:30 PM IST
Highlights

ബംഗ്ലാദേശിനെതിരായ ഒന്നാം ടി20യില്‍ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടം.. ദില്ലി അരുണ്‍ ജയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യക്ക് ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ (9) വിക്കറ്റാണ് നഷ്ടമായത്.

ദില്ലി: ബംഗ്ലാദേശിനെതിരായ ഒന്നാം ടി20യില്‍ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടം.. ദില്ലി അരുണ്‍ ജയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യക്ക് ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ (9) വിക്കറ്റാണ് നഷ്ടമായത്. ആറ് ഓവറുകള്‍ പൂര്‍ത്തിയാവുമ്പോള്‍ ഒന്നി 35 എന്ന നിലയിലാണ് ഇന്ത്യ. ശിഖര്‍ ധവാന്‍ (10), കെ എല്‍ രാഹുല്‍ (15) എന്നിവരാണ് ക്രീസില്‍. നേരത്തെ, മലയാളിതാരം സഞ്ജു സാംസണ് ആദ്യ മത്സരത്തില്‍ അവസരം ലഭിച്ചില്ല. എന്നാല്‍ ഓള്‍റൗണ്ടര്‍ ശിവം ദുബെ ആദ്യ ടി20 കളിക്കും. മുഹമ്മദ് നെയിം ബംഗ്ലാദേശിനായി ആദ്യ മത്സരത്തിനിറങ്ങും. 

രണ്ട് ബൗണ്ടറികളോടെ മികച്ച തുടക്കമാണ് രോഹിത്തിന് ലഭിച്ചത്. എന്നാല്‍ തുടക്കം മുതലാക്കാന്‍ താല്‍കാലിക ക്യാപ്റ്റനായില്ല. ആദ്യ ഓവര്‍ എറിയാനെത്തിയ ഷഫിയുള്‍ ഇസ്ലാമിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു ക്യാപ്റ്റന്‍. മൂന്ന് ടി20 മത്സരങ്ങളും രണ്ട് ടെസ്റ്റുമാണ് പരമ്പരയിലുള്ളത്. 

ഇന്ത്യ ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, കെ എല്‍ രാഹുല്‍, കെ എല്‍ രാഹുല്‍, ശ്രേയാസ അയ്യര്‍, ഋഷബ് പന്ത്, ക്രുനാല്‍ പാണ്ഡ്യ, ശിവം ദുബെ, വാഷിംഗ്ടണ്‍ സുന്ദര്‍, യൂസ്‌വേന്ദ്ര ചാഹല്‍, ദീപക് ചാഹര്‍, ഖലീല്‍ അഹമ്മദ്.

ബംഗ്ലാദേശ്: ലിറ്റണ്‍ ദാസ്, സൗമ്യ സര്‍ക്കാര്‍, മുഹമ്മദ് നെയിം, മുഷ്ഫിഖര്‍ റഹീം, മഹ്മുദുള്ള, അഫിഫ് ഹുസൈന്‍, മൊസദെക് ഹുസൈന്‍, അമിനുല്‍ ഇസ്ലാം, ഷഫിയുള്‍ ഇസ്ലാം, മുസ്തഫിസുര്‍ റഹ്മാന്‍, അല്‍-അമിന്‍ ഹുസൈന്‍.

click me!