CWC 2022 : മെഗ് ലാനിംഗും അലീസ ഹീലിയും തിളങ്ങി, ഓസീസിന് ജയം; വനിതാ ലോകകപ്പില്‍ ഇന്ത്യക്ക് മൂന്നാം തോല്‍വി

Published : Mar 19, 2022, 02:23 PM IST
CWC 2022 : മെഗ് ലാനിംഗും അലീസ ഹീലിയും തിളങ്ങി, ഓസീസിന് ജയം; വനിതാ ലോകകപ്പില്‍ ഇന്ത്യക്ക് മൂന്നാം തോല്‍വി

Synopsis

മെഗ് ലാനിംഗ് (96), അലീസ ഹീലി (72) എന്നിവരാണ് ഓസീസിന്റെ വിജയം എളുപ്പമാക്കിയത്. പൂജ വസ്ത്രകര്‍ ഇന്ത്യക്കായി രണ്ട് വിക്കറ്റ് നേടി. നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യക്ക് മിതാലി രാജ് (68), യഷ്ടിക ഭാട്ടിയ (59), ഹര്‍മന്‍പ്രീത് കൗര്‍ (പുറത്താവാതെ 57) എന്നിവരുടെ ഇന്നിംഗ്‌സാണ് തുണയായത്. 

ഓക്‌ലന്‍ഡ്: വനിതാ ഏകദിന ലോകകപ്പില്‍ (CWC 2022) ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യക്ക് ആറ് വിക്കറ്റിന്റെ തോല്‍വി. ഇന്ത്യ ഉയര്‍ത്തിയ 278 റണ്‍സ് വിജയലക്ഷ്യം ഓസീസ് 49.3 ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്ടത്തില്‍ മറികടന്നു. മെഗ് ലാനിംഗ് (96), അലീസ ഹീലി (72) എന്നിവരാണ് ഓസീസിന്റെ വിജയം എളുപ്പമാക്കിയത്. പൂജ വസ്ത്രകര്‍ ഇന്ത്യക്കായി രണ്ട് വിക്കറ്റ് നേടി. നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യക്ക് മിതാലി രാജ് (68), യഷ്ടിക ഭാട്ടിയ (59), ഹര്‍മന്‍പ്രീത് കൗര്‍ (പുറത്താവാതെ 57) എന്നിവരുടെ ഇന്നിംഗ്‌സാണ് തുണയായത്. 

വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഓസീസിന് തകര്‍പ്പന്‍ തുടക്കമാണ് ലഭിച്ചത്. ഓപ്പണിംഗ് വിക്കറ്റില്‍ റേച്ചല്‍ ഹെയ്‌നസ് (43)- ഹീലി സഖ്യം 121 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ അടുത്തടുത്ത ഓവറുകളില്‍ ഇരുവരേയും പുറത്താക്കി ഇന്ത്യ തിരിച്ചടിച്ചു. അലീസയെ സ്‌നേഹ റാണ മടക്കി.  ഹെയ്‌നസിനെ വസ്ത്രകറും. ഇതോടെ രണ്ടിന് 123 എന്ന നിലയിലായി ഓസീസ്. എന്നാല്‍ എല്ലിസ് പെറി (28)- ലാനിംഗ് സഖ്യത്തിന്റെ സെഞ്ചുറി കൂട്ടുകെട്ട് ഇന്ത്യയുടെ പ്രതീക്ഷകള്‍ തച്ചുടച്ചു. 103 റണ്‍സാണ് ഇരുവരും കൂട്ടിചേര്‍ത്തത്. പെറിയെ വസ്ത്രകര്‍ മടക്കിയെങ്കിലും ലാനിംഗിന്റെ പോരാട്ടം തുടര്‍ന്നു. 

വിജയത്തോടടുക്കവെ ലാനിംഗിനെ മേഘ്‌ന സിംഗ് മടക്കിയെങ്കിലും ബേത് മൂണി (), തഹ്ലിയ മഗ്രാത് (0) ഓസീസിനെ അര്‍ഹിച്ച വിജയത്തിലേക്ക് നയിച്ചു. നേരത്തെ മോശം തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചത്. സ്‌കോര്‍ ബോര്‍ഡില്‍ 28 റണ്‍സ് മാത്രമുള്ളപ്പോള്‍ ഓപ്പണിംഗ് ജോഡിയെ ഇന്ത്യക്ക് നഷ്ടമായി. സ്മൃതി മന്ഥാന (10), ഷെഫാലി (12) എന്നിവര്‍ പാടെ നിരാശപ്പെടുത്തി. ഡാര്‍സി ബ്രൗണാണ് ഇരുവരേയും പുറത്താക്കിയത്. പിന്നാലെ ക്രീസില്‍ ഒത്തുചേര്‍ന്ന യഷ്ടിക- മിതാലി സഖ്യം ഇന്ത്യയെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചു. ഇരുവരും 130 റണ്‍സ് കൂട്ടിചേര്‍ത്തു. യഷ്ടികയാണ് ആദ്യം മടങ്ങിയത്. ബ്രൗണ്‍ തന്നെയാണ് ഇത്തവണയും ബ്രേക്ക് ത്രൂ നല്‍കിയത്. 

തുടര്‍ന്ന് ക്രീസിലെത്തിയത് ഹര്‍മന്‍പ്രീത്. അറ്റാക്ക് ചെയ്ത് കളിച്ച ഹര്‍മന്‍പ്രീതാണ് ഇന്ത്യയെ പൊരുതാവുന്ന സ്‌കോറിലേക്ക് നയിച്ചത്. ഇതിനിടെ മിതാല പുറത്താവുകയും ചെയ്തു. നാല് ഫോറും ഒരു സിക്‌സും അടങ്ങുന്നതായിരുന്നു മിതാലിയുടെ ഇന്നിംഗ്‌സ്. റിച്ചാ ഘോഷ് (8), സ്‌നേഹ് റാണ (0) എന്നിവര്‍ പെട്ടന്ന് മടങ്ങിയതോടെ ഇന്ത്യ ആറിന് 213 എന്ന നിലയിലേക്ക് വീണു. എന്നാല്‍ പൂജ വസ്ത്രകറെ (28 പന്തില്‍ 34)  കൂട്ടുപിടിച്ച് ഹര്‍മന്‍പ്രീത് നടത്തിയ പോരാട്ടം ഇന്ത്യക്ക് തുണയായി. ഇരുവരും 64 റണ്‍സ് കൂട്ടിചേര്‍ത്തു. 

അഞ്ച് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ഇന്ത്യ നാലാം സ്ഥാനത്ത് തുടരുന്നു. രണ്ട് മത്സരങ്ങള്‍ ജയിച്ച് മിതാലിക്കും സംഘത്തിലും നാല് പോയിന്റ് മാത്രമാണുള്ളത്. മൂന്ന് മത്സങ്ങള്‍ തോറ്റു. ഓസീസിന് പുറമെ ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ് എന്നിവര്‍ക്കെതിരെയാണ് തോറ്റത്. പാകിസ്ഥാന്‍, വെസ്റ്റ് ഇന്‍ഡീസ് എന്നിവര്‍ക്കെതിരെ ജയിക്കുകയും ചെയ്തു. അഞ്ചില്‍ അഞ്ചും ജയിച്ച ഓസീസ് 10 പോയിന്റോടെ ഒന്നാമത് തുടരുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

സൂര്യയെ പറഞ്ഞ് ബോധിപ്പിച്ചു; യാന്‍സനെ പുറത്താക്കിയത് സഞ്ജുവിന്റെ മാസ്റ്റര്‍ പ്ലാന്‍
ചക്രവര്‍ത്തിക്ക് നാല് വിക്കറ്റ്, ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പര ഇന്ത്യക്ക്; അവസാന മത്സരത്തില്‍ ജയം 30 റണ്‍സിന്