ജേക്കബ് ഡഫിക്ക് നാല് വിക്കറ്റ്; ന്യൂസിലന്‍ഡിനെതിരായ നാലാം ടി20യില്‍ ഇന്ത്യക്ക് 87 റണ്‍സിന്റെ തോല്‍വി

Published : Oct 30, 2026, 04:35 PM IST
India vs New Zealand T20 Toss

Synopsis

ന്യൂസിലൻഡിനെതിരായ നാലാം ടി20 മത്സരത്തിൽ ഇന്ത്യ 87 റൺസിന് പരാജയപ്പെട്ടു. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് ഗ്ലെൻ ഫിലിപ്സിന്റെ സെഞ്ചുറി കരുത്തിൽ 259 റൺസ് നേടിയപ്പോൾ ഇന്ത്യയുടെ മറുപടി 172 റൺസിൽ അവസാനിച്ചു. നാല് വിക്കറ്റ് വീഴ്ത്തിയ ജേക്കബ് ഡഫിയാണ് ഇന്ത്യൻ ബാറ്റിംഗ് നിരയെ തകർത്തത്.

ഓക്‌ലന്‍ഡ്: ന്യൂസിലന്‍ഡിനെതിരായ നാലാം ടി20യില്‍ ഇന്ത്യക്ക് തോല്‍വി. ഓക്‌ലന്‍ഡ്, ഈഡന്‍ പാര്‍ക്കില്‍ ടോസ് നേടി ബൗളിംഗ് തെരഞ്ഞെടുത്ത ഇന്ത്യ 87 റണ്‍സിനാണ് പരാജയപ്പെട്ടത്. നാല് വിക്കറ്റ് നേടിയ ജേക്കബ് ഡഫിയാണ് ഇന്ത്യയെ തകര്‍ത്തത്. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് ഗ്ലെന്‍ ഫിലിപ്‌സിന്റെ (49 പന്തില്‍ 107) സെഞ്ചുറി കരുത്തില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 259 റണ്‍സാണ് നേടിയത്. മൈക്കല്‍ ബ്രേസ്‌വെല്‍ (25 പന്തില്‍ 65) തിളങ്ങി. മായങ്ക് യാദവ് ഇന്ത്യക്ക് വേണ്ടി മൂന്ന് വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിംഗില്‍ ഇന്ത്യക്ക് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സാണ് നേടാന്‍ സാധിച്ചത്. 35 പന്തില്‍ 35 റണ്‍സ് നേടിയ നിന്ന തിലക് വര്‍മയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍.

ആദ്യ ഓവറില്‍ തന്നെ ഇന്ത്യക്ക് സഞ്ജു സാംസണിന്റെ (4) വിക്കറ്റ് നഷ്ടമായി. ഒന്നാം പന്തില്‍ തന്നെ ഫോറടിച്ച് തുടങ്ങിയെങ്കിലും തൊട്ടടുത്ത പന്തില്‍ അനാവശ്യ ഷോട്ടിന് മുതിര്‍ന്ന് വിക്കറ്റ് കീപ്പര്‍ക്ക് ക്യാച്ച് നല്‍കി മടങ്ങി. അതേ ഓവറിന്റെ അഞ്ചാം പന്തില്‍ ഇഷാന്‍ കിഷനും (0) ഡഫിക്ക് റിട്ടേണ്‍ ക്യാച്ച് നല്‍കി പവലിയനില്‍ തിരിച്ചെത്തി. അഭിഷേക് ശര്‍മ (27) - ശ്രേയസ് അയ്യര്‍ (22) എന്നിവര്‍ 46 റണ്‍സ് നേടി നേരിയ പ്രതീക്ഷ നല്‍കിയിരുന്നു. എന്നാല്‍ പവര്‍ പ്ലേയ്ക്ക് മുമ്പ് തന്നെ ഇരുവരും പുറത്തായി.

അക്‌സര്‍ പട്ടേല്‍ (7), നിതീഷ് കുമാര്‍ റെഡ്ഡി (21) എന്നിവരും നിരാശപ്പെടുത്തിയതോടെ ഇന്ത്യ 8.4 ഓവറില്‍ ആറിന് 89 എന്ന നിലയായി. നമന്‍ ധിര്‍ (13 പന്തില്‍ 28), തിലക് വര്‍മ എന്നിവരുടെ ഇന്നിംഗ്‌സുകള്‍ തോല്‍വിഭാരം കുറയ്ക്കാന്‍ വേണ്ടി മാത്രമാണ് സഹായിച്ചത്. പ്രിന്‍സ് യാദവ് (18), മായങ്ക് യാദവ് (3) എന്നിവര്‍ പുറത്താവാതെ നിന്നു. ഡഫിക്ക് പുറമെ ന്യൂസിലന്‍ഡിന് മാത്യു ഫിഷര്‍, മിച്ചല്‍ സാന്റ്‌നര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

നേരത്തെ, ടോസ് നഷ്ടത്തിന് പിന്നാലെ ക്രീസിലിറങ്ങിയ കിവീസിന് ആദ്യ ഓവറില്‍ തന്നെ ഓപ്പണര്‍ ടിം സൈഫര്‍ട്ടിനെ (3) നഷ്ടമായി. രണ്ടാം വിക്കറ്റില്‍ ഫിന്‍ അലനെ കാഴ്ചക്കാരനാക്കി ഡാരില്‍ മിച്ചല്‍ തകര്‍ത്തടിച്ചതോടെ കിവീസ് കുതിച്ചു. 9 പന്തില്‍ 24 റണ്‍സെടുത്ത മിച്ചലിനെ മായങ്ക് തന്റെ രണ്ടാം ഓവറില്‍ വിക്കറ്റിന് മുന്നില്‍ കുടുക്കി ഇന്ത്യക്ക് ആശ്വസിക്കാന്‍ വക നല്‍കിയെങ്കിലും നാലാം നമ്പറില്‍ ക്രീസിലെത്തിയ ഫിപിപ്‌സ് പരമ്പരയിലെ മികച്ച ഫോം തുടര്‍ന്നു.

പവര്‍ പ്ലേയില്‍ 67 റണ്‍സിലെത്തിയ കിവീസിനായി മൂന്നാം വിക്കറ്റില്‍ അലനും ഫിലിപ്‌സും ചേര്‍ന്ന് അര്‍ധസെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തി. അക്ഷര്‍ പട്ടേലിനെ സിക്‌സിനും രണ്ട് ഫോറുകള്‍ക്കും പറത്തി അലന്‍ അപകടകാരിയാവുന്നതിനിടെ അക്ഷര്‍ തന്നെ അലനെ(17 പന്തില്‍ 31) മടക്കി പ്രതികാരം ചെയ്തു. ഒമ്പതാം ഓവറില്‍ ന്യൂസിലന്‍ഡ് 100 കടന്നു. പതിനൊന്നാം ഓവറില്‍ ബെവോണ്‍ ജേക്കബ്‌സിനെ(7 പന്തില്‍ 7) നഷ്ടമായ കിവീസ് പതറുമെന്ന് കരുതിയെങ്കിലും ബ്രേസ്വെല്ലും ഫിലിപ്‌സും ചേര്‍ന്ന് കിവീസിനായി തകര്‍ത്തടിച്ചു.

31 പന്തില്‍ അര്‍ധസെഞ്ചറി തികച്ച ഫിലിപ്‌സും ബ്രേസ്വെല്ലും ചേര്‍ന്ന് അക്ഷര്‍ പട്ടേല്‍ എറിഞ്ഞ പതിനാലാം ഓവറില്‍ 20 റണ്‍സടിച്ചപ്പോള്‍ നിതീഷ് കുമാര്‍ റെഡ്ഡി എറിഞ്ഞ പതിനാറം ഓവറില്‍ തുടര്‍ച്ചയായി നാല് സിക്‌സ് അടക്കം 32 റണ്‍സ് കൂടി നേടി കിവീസിനെ 200 കടത്തി. മായങ്ക് യാദവ് എറിഞ്ഞ പതിനേഴാം ഓലവറില്‍ മൂന്ന് സിക്‌സ് അടിച്ച ബ്രേസ്വെല്‍ 19 പന്തില്‍ അര്‍ധസെഞ്ചുറി തികച്ചു. പതിനെട്ടാം ഓവറില്‍ ബ്രേസ്വെല്ലിനെ (25 പന്തില്‍ 65) വിക്കറ്റിന് മുന്നില്‍ കുടുക്കിയ പ്രിന്‍സ് യാദവാണ് കിവീസിനെ പിടിച്ചു നിര്‍ത്തിയത്. 46 പന്തില്‍ സെഞ്ചുറിയിലെത്തിയ ഫിലിപ്‌സ് അവസാന ഓവറില്‍ ആദ്യ പന്തില്‍ സിക്‌സ് അടിച്ച് നിതീഷ് കുമാറിനെതിരെ തുടര്‍ച്ചയായി 5 സിക്‌സ് പറത്തിയെങ്കിലും തൊട്ടടുത്ത പന്തില്‍ നിതീഷിന് വിക്കറ്റ് സമ്മാനിച്ച് പുറത്തായി. 10 സിക്‌സും ആറ് ഫോറും അടങ്ങുന്നതാണ് ഫിലിപ്‌സിന്റെ വെടിക്കെട്ട് സെഞ്ചുറി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

നടുക്കടലില്‍ ഹാർദിക്ക്, രോഹിത് വരുന്നു; ഒത്തുതീർപ്പ് എങ്ങനെ സാധ്യമായി?
ഗുജറാത്തിനെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; കെ എം ആസിഫ് ടീമില്‍