കുല്‍ദീപിന് പരിക്ക്; റാഞ്ചി ടെസ്റ്റിന് മുമ്പ് ഇന്ത്യന്‍ ടീമില്‍ അപ്രതീക്ഷിത മാറ്റം

Published : Oct 18, 2019, 09:12 PM ISTUpdated : Oct 18, 2019, 09:23 PM IST
കുല്‍ദീപിന് പരിക്ക്; റാഞ്ചി ടെസ്റ്റിന് മുമ്പ് ഇന്ത്യന്‍ ടീമില്‍ അപ്രതീക്ഷിത മാറ്റം

Synopsis

റാഞ്ചി ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടങ്കയ്യന്‍ സ്പിന്നര്‍ ഷഹബാസ് നദീമിനെ ഉള്‍പ്പെടുത്തി. പരിക്കേറ്റ കുല്‍ദീപ് യാദവിന് പകരമായിട്ടാണ് ഷഹബാസ് ടീമിലെത്തിയത്.

റാഞ്ചി: റാഞ്ചി ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടങ്കയ്യന്‍ സ്പിന്നര്‍ ഷഹബാസ് നദീമിനെ ഉള്‍പ്പെടുത്തി. പരിക്കേറ്റ കുല്‍ദീപ് യാദവിന് പകരമായിട്ടാണ് ഷഹബാസ് ടീമിലെത്തിയത്. നാളെയാണ് റാഞ്ചിയിലാണ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ അവസാന ടെസ്റ്റ്. താരം നാളെ കളിക്കുമോ എന്നുള്ള കാര്യം ഉറപ്പില്ല. മൂന്ന് മത്സരങ്ങളുടെ പരമ്പര നേരത്തെ ഇന്ത്യ സ്വന്തമാക്കിയിരുന്നു.

കഴിഞ്ഞ ആഭ്യന്തര സീസണില്‍ 37 വിക്കറ്റ് നേടിയിരുന്നു താരം. മാത്രമല്ല ഇന്ത്യ എയുടെ വിന്‍ഡീസ് പര്യടനത്തില്‍ 15 വിക്കറ്റും താരത്തിന്റെ പേരിലുണ്ടായിരുന്നു. വാലറ്റത്ത് ഒരു ബാറ്റ്‌സ്മാനായിട്ടും ഉപയോഗിക്കാന്‍ പറ്റുന്ന താരമാണ് ഷഹബാസ്. ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ ഒരു സെഞ്ചുറിയും അഞ്ച് അര്‍ധ സെഞ്ചുറികളും താരം നേടിയിരുന്നു. 

ഇന്ത്യന്‍ ടീം: വിരാട് കോലി (ക്യാപ്റ്റന്‍), മായങ്ക് അഗര്‍വാള്‍, രോഹിത് ശര്‍മ, ചേതേശ്വര്‍ പൂജാര, അജിന്‍ക്യ രഹാനെ, ഹനുമ വിഹാരി, വൃദ്ധിമാന്‍ സാഹ, ഋഷഭ് പന്ത്, ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, ഷഹബാസ് നദീം, മുഹമ്മദ് ഷമി, ഉമേഷ് യാദവ്, ഇശാന്ത് ശര്‍മ, ശുഭ്മാന്‍ ഗില്‍, ഷഹബാസ് നദീം.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

വിജയ് ഹസാരെ ട്രോഫി: സഞ്ജു സാംസണ്‍ ഇന്ന് ക്രീസില്‍, റണ്‍വേട്ട തുടരാന്‍ രോഹിത്തും കോലിയും വൈഭവും ഇന്നിറങ്ങും
' ദീപ്തി ശര്‍മ ഇന്നും ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലുണ്ടാകില്ല', കാരണം വ്യക്തമാക്കി ഇന്ത്യൻ പരിശീലകൻ അമോൽ മജൂംദാർ